| Tuesday, 17th July 2018, 8:29 am

അന്വേഷണ സംഘം ജലന്ധറിലേക്ക്; ബിഷപ്പിനെ ചോദ്യം ചെയ്യും; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ അതിരൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുറപ്പിച്ച് അന്വേഷണസംഘം. മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും അതിനുമുന്‍പ് മൊഴിയെടുക്കും.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്റെയും മറ്റു ബന്ധപ്പെട്ട ആളുകളുടെയും മൊഴിയെടുക്കാനും ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കാനും തീരുമാനമായത്.


മഠങ്ങള്‍ അധോലോക കേന്ദ്രങ്ങള്‍; പൊതു സമൂഹത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി പുരുഷാധിപത്യമുണ്ട് സഭയില്‍ – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു


മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തശേഷമായിരിക്കും സംഘം ജലന്ധറിലേക്ക് പോകുക. 2015ല്‍ തന്നെ കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബിഷപ്പ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു. പിന്നീട് കത്ത് നല്‍കിയത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ സഭ പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നത് കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ആലഞ്ചേരി തമിഴ്‌നാട്ടിലായതിനാലാണ് മാറ്റിവെച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.


പേരാമ്പ്രയില്‍ എസ്.ഡി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു


വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറില്‍ പോയി ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും അനുവാദം വാങ്ങിയത്.

ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.

സഭ കുറ്റാരോപിതനായ ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സിസ്റ്റര്‍ ജെസ്മി ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more