കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകും. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ രാവിലെ 10മണിയോടെ ഹാജരാകാനാണു ബിഷപ്പിനു ലഭിച്ച നിര്‍ദേശം.
ഇവിടെവെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്.
അതേസമയം തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു ചില റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.
ALSO READ: ഫ്രാങ്കോ മുളക്കല്‍ നാളെ കേരളത്തില്‍; അറസ്റ്റിന് നിയമ തടസ്സമില്ല
തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
കുടാതെ ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുള്ളതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.