| Tuesday, 11th September 2018, 7:25 pm

ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും; അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയക്കാന്‍ നീക്കം. നാളെ ഏറ്റുമാനൂരില്‍ ചേരുന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക.

ഐ.ജിയുടെ നേതൃത്വത്തിലാണ് അവലോകനയോഗം ചേരുന്നത്. ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: “കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു”; എല്ലാത്തിനും പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തെ മൊഴിയിലെയും തെളിവിലെയും വൈരുധ്യങ്ങളെക്കുറിച്ച ഐ.ജി ചൂണ്ടിക്കാട്ടിയിരുന്നു.

ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more