ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍
Kerala News
ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 1:25 pm

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. വെെക്കം മജിസ്ട്രേറ്റിന് മുന്നില്‍ ബിഷപ്പിനെ ഹാജരാക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു.

അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.

ഇന്നലെയാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായത്.
ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ പൊലീസ് വിട്ടയക്കുകയായിരുന്നു

104 ചോദ്യങ്ങളിലാണ് ഫ്രാങ്കോ മുളക്കലില്‍ നിന്നും പൊലീസ് വിശദീകരണം തേടിയത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്, പരാതിക്കാരിക്ക് ഗൂഡലക്ഷ്യങ്ങളാണ് ഉള്ളതെന്ന് മറുപടി നല്‍കി.

ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീളുമെന്ന് പൊലീസ്

മിക്ക തെളിവുകളും എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നാണ് ബിഷപ്പിന്റെ പക്ഷം. തൃപ്പൂണിത്തറയിലെ പൊലീസ് ക്ലബ്ബിലാണ് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ നടന്നത്.

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരി ആണെന്നും, മിഷനറീസ് ഓഫ് ജസ്റ്റിസ് തസ്തികയില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് ആരോപണങ്ങല്‍ ഉന്നയിച്ചതെന്നും ഫ്രാങ്കോ മുളക്കല്‍ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും, അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു.