കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനക്കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടരുതെന്ന് പരാതിക്കാരായ കന്യാസ്ത്രീകള്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു.
“ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഡി.വൈ.എസ്.പിയ്ക്ക് ഉന്നതോദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല. ഡി.ജി.പി.യും ഐ.ജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു”.
നേരത്തെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടട്ടേയെന്ന് കോട്ടയം എസ്.പിയോട് ഡി.ജി.പി ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. പീഡനം സംബന്ധിച്ച് കന്യാസ്ത്രീ പരാതിപ്പെട്ടിട്ട് 70 ലേറെ ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിലായിരുന്നു കന്യാസ്ത്രീകളുടെ സമരം.
എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന സമരത്തില്‍ പരാതിക്കാരിയായ സ്ത്രീ പ്രവര്‍ത്തിക്കുന്ന കുറുവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റിലെ അഞ്ചു കന്യാസ്ത്രീകളാണ് പങ്കെടുത്തത്. കന്യാസ്ത്രീകളുടെ സമരത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: