ജനാധിപത്യം അടിസ്ഥാനപരമായി ഇസ്‌ലാമിക വ്യവസ്ഥയോട് ഏറ്റുമുട്ടുന്നതാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ നിര്‍ണിത അതിരുകളില്‍ നിന്നു പുറത്തുപോവുകയാണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിക്കുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. രാജ്യത്തിന്റെ അവസ്ഥയില്‍ ഫലപ്രദമായ രാഷ്ട്രീയ റോള്‍ നിര്‍വഹിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍, പാര്‍ട്ടി ജമാഅത്തിന്റെ നിര്‍ണിത അതിരുകളില്‍ നിന്നു പുറത്തുപോവുകയാണെങ്കില്‍ ധാര്‍മിക പിന്തുണ പിന്‍വലിച്ച് ബന്ധം വിച്ഛേദിക്കും- അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള സംവിധാനത്തിന്റെ ഭാഗമാവേണ്ടത് അനിവാര്യമാണ്. എന്നാല്‍, ജനാധിപത്യം അടിസ്ഥാനപരമായി ഇസ്‌ലാമിക വ്യവസ്ഥയോട് ഏറ്റുമുട്ടുന്നതാണെന്നാണ് ജമാഅത്ത് വിലയിരുത്തുന്നത്. കഴിഞ്ഞ കാല നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇത് നേടാമെന്നാണ് ജമാഅത്ത് കരുതുന്നത്. എന്നാല്‍ ഇത് അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള മാറ്റമല്ല.
ജമാഅത്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യത്തെ ചര്‍ച്ച താത്ത്വികമായിരുന്നു. ഇപ്പോഴത്തേത് പ്രയോഗപരമാണ്. ഈ സംവിധാനം മാറ്റണമെങ്കില്‍ ഇതിന്റെ ഭാഗമാകേണ്ടതുണ്ട്. സംഘടനയുടെ ദക്ഷിണേന്ത്യയിലെ നേതൃത്വം രാഷ്ട്രീയ അഭിരുചി കൂടുതലുള്ളവരാണെന്നും എന്നാല്‍ ഉത്തരേന്ത്യക്കാര്‍ പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയും ആത്മാര്‍ഥതയുള്ളതല്ല. എല്ലാം അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. യു.പി.എ ഇതേ അവസ്ഥയില്‍ നിലനില്‍ക്കുകയാണെങ്കില്‍ 2014 ലെ ലോക്‌സഭാ ഇലക്ഷനില്‍ അവരെ പിന്തുണയ്ക്കാവുന്നതാണ്. എന്‍.ഡി.എയെ പിന്തുണയ്ക്കുന്ന ചോദ്യമേ ഉദ്ഭവിക്കുന്നില്ല. മൂന്നാം മുന്നണി രൂപീകരിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ചും ചിന്തിക്കുന്നതാണ്. നിലവില്‍ യു.പി.എ സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല.
സ്വഭാവം, ചിന്ത, സംസ്‌കരണം എന്നീ മേഖലകളില്‍ മുമ്പത്തെ അപേക്ഷിച്ചു ജമാഅത്തെ ഇസ്‌ലാമി ദുര്‍ബലമായിരിക്കുന്നുവെന്ന് നേതാവ് സമ്മതിച്ചു.
Malayalam News
Kerala News in English