ജൂറിയില്‍ അംഗമായിരുന്നപ്പോള്‍ ആ നടന്റെ അഭിനയം വിശദമായി കണ്ടതാണ്, വൈഡ് റേഞ്ചിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റിയ നടനാണ്; ജലജ പറയുന്നു
Entertainment news
ജൂറിയില്‍ അംഗമായിരുന്നപ്പോള്‍ ആ നടന്റെ അഭിനയം വിശദമായി കണ്ടതാണ്, വൈഡ് റേഞ്ചിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റിയ നടനാണ്; ജലജ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th July 2021, 4:27 pm

പുതിയ തലമുറയിലെ അഭിനേതാക്കളെ ശ്രദ്ധിക്കാറുണ്ടെന്നും പുതിയ സിനിമകള്‍ കാണാറുണ്ടെന്നും പറയുകയാണ് നടി ജലജ. 2014ലും 2018ലും സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയ ജൂറിയില്‍ അംഗമായപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജലജ പറയുന്നു.

‘എല്ലാ സിനിമകളും കാണാന്‍ ശ്രമിക്കാറുണ്ടായിരുന്നു. 2014ലും 2018ലും സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയ ജൂറിയില്‍ അംഗമാവുകയും ചെയ്തു. പുതിയ കുട്ടികളെല്ലാം നല്ല കഴിവുള്ളവരാണ്.

ജൂറിയില്‍ അംഗമായിരുന്നപ്പോള്‍ ഫഹദിന്റെയും പുതിയ തലമുറയിലെ അഭിനേതാക്കളുടെയും അഭിനയം വിശദമായി കാണാന്‍ പറ്റി. വൈഡ് റേഞ്ചിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളാണ് ഫഹദ്. വില്ലനാണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും ചെയ്യാന്‍ താത്പര്യമുള്ളയാളാണ്,’ ജലജ പറഞ്ഞു.

നാട്ടില്‍ വരുമ്പോള്‍ സിനിമയിലുള്ള സുഹൃത്തുക്കളെ പോയി കാണാറുണ്ടെന്നും സുരേഷ് ഗോപി, ഭാര്യ രാധിക, മേനക, സുരേഷ്‌കുമാര്‍, മണിയന്‍പിള്ള രാജു, കാര്‍ത്തിക, കൃഷ്ണചന്ദ്രന്‍, വനിത എന്നിവരാണ് സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളെന്നും ജലജ പറയുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലൂടെയാണ് ജലജ മലയാളസിനിമയില്‍ വീണ്ടും അഭിനയിച്ചത്. ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, ചന്ദുനാഥ്, മീനാക്ഷി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫഹദിന്റെ അമ്മയുടെ കഥാപാത്രത്തെയാണ് ജലജ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് കിട്ടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jalaja shares experence with Fahadh Faasil