Film News
ഹൈവോള്‍ട്ടേജില്‍ എസ്.കെ; ചിന്ന ദളപതിയോ എന്ന് ആരാധകര്‍; ഡോണിലെ ജലബുലജംഗു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 12, 06:24 am
Thursday, 12th May 2022, 11:54 am

തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വളര്‍ന്ന് വരുന്ന യുവതാരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ഫാമിലി ഓഡിയന്‍സും കുട്ടികളുമാണ് ശിവകാര്‍ത്തികേയന്റെ പ്രധാന ഫാന്‍സ്. എസ്.കെയുടെ ഏറ്റവും പുതിയ ചിത്രമായ ഡോണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മെയ് 13 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കോളേജ് സ്റ്റുഡന്റായാണ് താരം എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജലബുലജംഗു എന്ന് തുടങ്ങുന്ന ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. അനിരുദ്ധ് തന്നെ പാടിയ പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് രോകേഷാണ്. തകര്‍പ്പന്‍ സ്റ്റെപ്പുകളുമായി ഹൈ വോള്‍ട്ട് എനര്‍ജിയില്‍ ഡാന്‍സ് ചെയ്യുന്ന എസ്.കെ ചിന്ന ദളപതിയാണോയെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോളേജിലെ പ്രിന്‍സിപ്പലായി എസ്.ജെ. സൂര്യയും അഭിനയക്കുന്നു.

ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രകനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും.

എഡിറ്റിംഗ് നഗൂരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ. ഉദയ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, നൃത്തസംവിധാനം ഷോബി, സാന്‍ഡി, ബൃന്ദ, പോപ്പി, ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‌കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight: Jalabulajangu Video Promo from don movie starring sivakarthikeyan