തരുൺ മൂർത്തിയും കെ ആർ സുനിലും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. മോഹൻലാലും ശോഭനയുമാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രത്തിലെ ‘കൺമണിപ്പൂവേ’ പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച അഭിപ്രായമായിരുന്നു പാട്ടിന് ലഭിച്ചത്.
ജേക്സ് ബിജോയ് സംഗീതം നിർവഹിച്ച് ബി.കെ. ഹരിനാരായണൻ വരികളെഴുതിയ പാട്ട് പാടിയത് എം.ജി. ശ്രീകുമാർ ആണ്. ഇപ്പോൾ കൺമണിപ്പൂവേ എന്ന പാട്ടിനെക്കുറിച്ച് പറയുകയാണ് ജേക്സ് ബിജോയ്.
കൺമണിപ്പൂവെ എന്ന പാട്ട് വളരെ മനോഹരമായിട്ട് ഹരിനാരായണൻ എഴുതിയെന്ന് ജേക്സ് ബിജോയ് പറയുന്നു. തങ്ങളുടെ സ്റ്റുഡിയോയിൽ വന്നിരുന്നാണ് പാട്ട് എഴുതിയതെന്നും സാധാരണ ട്യൂൺ അയച്ചുകൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും ജേക്സ് ബിജോയ് പറയുന്നു. എന്നാൽ ഈ പാട്ടിന് ഇമ്പോർട്ടൻ്റ് കൊടുത്ത് സ്റ്റുഡിയോയിൽ വന്നിരുന്നിട്ട് എഴുതിയെന്നും ഹരിനാരായണൻ പറഞ്ഞു.
ഏഴ് മണിക്കൂർ എടുത്തിട്ടാണ് എം. ജി. ശ്രീകുമാർ പാട്ട് പാടിയതെന്നും ആ പാട്ട് പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു ഓഫീസർ ഓൺ ഡ്യൂട്ടി പുറത്തിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. തുടരും തൻ്റെ മൈൽസ്റ്റോൺ പ്രൊജക്ട് ആയിരിക്കുമെന്നും ജേക്സ് ബിജോയ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു ജേക്സ് ബിജോയ്.
‘ആ പാട്ട് വളരെ രസമായിട്ട് ഹരിഭായ് (ഹരിനാരായണൻ) എഴുതിയിട്ടുണ്ട്. ഞങ്ങളുടെ സ്റ്റുഡിയോയിൽ വന്നിരുന്നിട്ടാണ് പാട്ട് എഴുതിയത്. സാധാരണ ഞങ്ങൾ ട്യൂൺ അയച്ചു കൊടുത്തിട്ടൊക്കെയായിരുന്നു എഴുതുക. പക്ഷെ ഇത് ആ ഒരു ഇമ്പോർട്ടൻസ് കൊടുത്ത് വന്നിരുന്ന് എഴുതി. പിന്നെയും കുറെ സജഷൻസും കുറെ കറക്ഷൻസും ചെയ്തു.
ഏഴ് മണിക്കൂർ എടുത്തിട്ടാണ് എം. ജി അണ്ണൻ ആ പാട്ട് പാടിയത്. പോയി തിരിച്ചു വന്ന് പിന്നെയും അതിനെ കുറച്ചുകൂടി മികച്ചതാക്കി. എനിക്ക് എന്നും ഓർക്കാൻ പറ്റുന്ന വലിയൊരു ദിവസമാണ്. അത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഓഫീസർ ഹിറ്റ് ആകുന്നു, ഈ പാട്ട് പുറത്തിറങ്ങുന്നു. ഒരേ ദിവസമാണ്. തുടരും എൻ്റെയൊരു മൈൽസ്റ്റോൺ പ്രൊജക്ട് എന്ന് തന്നെ പറയാം,’ ജേക്സ് ബിജോയ് പറയുന്നു.
Content Highlilght: Jakes Bejoy Saying that M.G Sreekumar took seven hours to sing that song