|

കിങ് ഓഫ് കൊത്തയിലെ പാന്‍ ഇന്ത്യന്‍ സംഗീതം: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമ ആദ്യ ദിനം കണ്ടവര്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പങ്കുവെച്ചതെങ്കിലും സംഗീതം മികച്ച് നിന്നുവന്ന അഭിപ്രായങ്ങള്‍ പലരും പറഞ്ഞിരുന്നു.

ഒരു മാസ് ചിത്രത്തിന് ആവശ്യമായ രീതിയില്‍ തന്നെയുള്ള സംഗീതമാണ് കിങ് ഓഫ് കൊത്തക്കായി ജേക്‌സ് ബിജോയ്
ഒരുക്കിയതെന്നാണ് നിരവധി പേര്‍ പറയുന്നത്.

കൊത്ത രാജ എന്ന പേരില്‍ റാപ്പര്‍ ഡബ്സി ഒരുക്കിയ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കലാപകാര എന്ന ഗാനവും സിനിമയുടെ റിലീസിന് മുമ്പ് തന്നെ സിനിമാ പ്രേമികള്‍ ഏറ്റെടുത്തതാണ്.

സിനിമയുടെ താളം വിട്ട് പോകുന്ന സ്ഥലങ്ങളില്‍ പോലും മ്യൂസിക്ക് കൊണ്ട് പരിഹരിക്കാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ കാണാം.

ബി.ജി.എം കൊണ്ട് ഒരു പരിധി വരെ ചിത്രത്തെ താങ്ങി നിര്‍ത്താനും ജേക്‌സിന് സാധിച്ചു. ജേക്ക്‌സ് ബിജോയ്യുടെ സംഗീതമാണ് കൊത്തയെ മറ്റൊരു ലെവലില്‍ എത്തിച്ചതെന്ന് ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം കിങ് ഓഫ് കൊക്ക് ആദ്യദിനത്തില്‍ മികച്ച കളക്ഷനാണ് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ചിത്രം നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്.

ആറു കോടിയില്‍പ്പരം രൂപ ആദ്യ ദിനം കിങ് ഓഫ് കൊത്ത നേടി എന്നാണ് ഇരുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

Content Highglight: Jakes bejoy getting appreciation for king of kotha movie music