ടൊവിനോ നായകനായി 2019ല്‍ പുറത്തുവന്ന മലയാള ചലച്ചിത്രമാണ് കല്‍ക്കി. ചിത്രത്തിലെ ടൊവിനോയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോകളില്‍ ഈ ബി.ജി.എം ഉപയോഗിക്കാറുണ്ട്.
കല്‍ക്കിക്കായി ഈ ബി.ജി.എം ഒരുക്കിയതിനെ പറ്റി പറയുകയാണ് സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയ്. അമ്പു പെരുന്നാളിന് നാസിക് ഡോള്‍ കേട്ടപ്പോഴാണ് ഇത് കല്‍ക്കിക്ക് പറ്റിയതാണല്ലോ എന്ന് തോന്നിയതെന്ന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജേക്‌സ് ബിജോയ് പറഞ്ഞു.
‘ടൊവിയുടെ ഒരു മാസ് സാധനം വേണമെന്നാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. പുള്ളി വരുമ്പോഴേ എല്ലാവരും ഇടിച്ച് തെറിക്കണം. അത് ഷൂട്ട് ചെയ്തുകഴിഞ്ഞയുടനെ എനിക്ക് വിഷ്വല്‍ അയച്ചുതന്നിരുന്നു. ആ സീന്‍ വെച്ചാണ് ഞാന്‍ പ്ലേ ചെയ്തത്.
അമ്പു പെരുന്നാള്‍ കാണാനായി ഇരിങ്ങാലക്കുടയില്‍ പോയി. അവിടെ ചെന്നിറങ്ങുമ്പോള്‍ കേള്‍ക്കുന്നത് ഈ നാസിക് ഡോളാണ്. ഞങ്ങളുടെ അവിടെയൊന്നും പെരുന്നാളിന് നാസിക് ഡോളില്ല. അതിന്റെ പവര്‍ ഫീല്‍ ചെയ്തുതന്നെ അറിയണം. അത് കേട്ടപ്പോഴേ ഇത് കല്‍ക്കിക്ക് സെറ്റാണല്ലോ എന്ന് തോന്നി. അതേ ടീമിനെ തൃശ്ശൂരില്‍ കൊണ്ടുപോയി റെക്കോഡ് ചെയ്തതാണ് കല്‍ക്കിയുടെ ബി.ജി.എം,’ ജേക്‌സ് ബിജോയ് പറഞ്ഞു.
ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലെ പാട്ടിനെ പറ്റിയും ജേക്‌സ് ബിജോയ് പറഞ്ഞു. ‘ഒരു കല്യാണ പാട്ടായിരിക്കണം, ഭാര്യമാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന പാട്ടായിരിക്കണം എന്നാണ് ജോഷി സാര്‍ പറഞ്ഞത്. ഇതില്‍ ഏറ്റവും ക്യാച്ചിയായത് ‘ഓള്’ എന്നതാണ്. മനമറിയുന്നോള്, ഇവളാ കെട്ട്യോള്, കനവില് വന്നോള്, അങ്ങനെ അന്ത്യാക്ഷര പ്രാസമാണ്.
അങ്ങനെ പല പാട്ടുകള്‍ മുമ്പുള്ളവരും ട്രൈ ചെയ്തിട്ടുണ്ട്. വിദ്യാജി- ഗിരീഷ് ചേട്ടന്റെ കോമ്പിനേഷനില്‍ പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ, ‘ഴ’യില്‍ നില്‍ക്കുന്നില്ലേ, അങ്ങനെ അവസാനം ഒരു മൂഡിലേക്ക് എത്തണം. അങ്ങനെയാണ് ‘ള്’ വെച്ച് ചെയ്യാമെന്ന് തീരുമാനിക്കുന്നത്,’ ജേക്സ് ബിജോയ് പറഞ്ഞു.
Content Highlight: jakes bejoy about the bgm of kalki movie