| Saturday, 13th April 2024, 11:25 am

അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം, ലഖ്‌നൗവിനെ അടിച്ച് പറത്തിയവന് സ്‌പെഷ്യല്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

എകാന സ്‌പോര്‍ട്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ.എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ 7 നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ദല്‍ഹി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ജാക്ക് ഫ്രാസര്‍ മെഗര്‍ഗാണ്. 35 പന്തില്‍ നിന്ന് 5 സിക്‌സറും രണ്ട് ഫോറും അടക്കം 55 റണ്‍സ് നേടിയാണ് താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ ഫിഫ്റ്റി നേടിയത്. 157.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടി എത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന നാലാമത്തെ താരം എന്ന റെക്കോഡാണ് ജാക്ക് ഫ്രാസര്‍.

ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്

ബ്രെന്‍ഡണ്‍ മക്കെല്ലം – 13

മൈക്കല്‍ ഹസി – 9

കൈല്‍ മയേര്‍സ് – 7

ജാക് ഫ്രേസര്‍ മെഗര്‍ക് – 5*

ജാക്കിന് പുറമെ ക്യാപ്റ്റന്‍ റിഷബ് പന്ത് 24 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 170 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു.

അവസാന ഘട്ടത്തില്‍ ട്രിസ്റ്റന്‍ സ്റ്റെബ്‌സ് 15 റണ്‍സും ഷായി ഹോപ്പ് 11 റണ്‍സും നേടി ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

ദല്‍ഹി ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ നിന്ന് 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്. 5 എക്കണോമി യിലാണ് താരം പന്ത് എറിഞ്ഞത്. എല്‍.എസ്.ജിക്ക് വേണ്ടി ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും ഇഷാന്ത് ശര്‍മ, മുകേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content highlight: Jake Fraser-McGurk  In Record Achievement

We use cookies to give you the best possible experience. Learn more