| Saturday, 23rd June 2018, 12:48 pm

രാഹുല്‍ മാവോയിസ്റ്റ് അനുഭാവമുള്ളവനെന്ന ജെയ്റ്റ്‌ലിയുടെ പ്രസ്താവന അസംബന്ധം: വിമര്‍ശനവുമായി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജിഹാദികളോടും മാവോയിസ്റ്റുകളോടും അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം.

ജെയ്റ്റിലുടേയും ബി.ജെ.പിയുടെയും പ്രസ്താവന അസംബന്ധവും ചിരിയ്ക്ക് വകതരുന്നതുമാണെന്നുമായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ചിദംബരം നിലപാട് വ്യക്തമാക്കിയത്. ഈ രണ്ടുഗ്രൂപ്പുകളേയും ശക്തമായി എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നും ചിദംബരം പറഞ്ഞു.

വെള്ളിയാഴ്ച എഴുതിയ ബ്ലോഗിലാണ് അരുണ്‍ ജെയ്റ്റ്‌ലി “തീവ്രഇടതുപക്ഷമെന്ന് പറയുന്ന ചില മനുഷ്യാവകാശ സംഘടനകള്‍ രാഹുലിന്റെ അനുഭാവം പിടിച്ചുപറ്റിയിരിക്കുന്നു” എന്ന് കുറിച്ചത്.


വിവാദത്തിന് തിരി കൊളുത്തി ഷാക്കിരിയുടെ ഗോളാഘോഷം; ബാള്‍ക്കന്‍ രാഷ്ട്രീയത്തെ കളിക്കളത്തിലെത്തിച്ച് ഷാക്കയും ഷാക്കിരിയും


രാഹുലിന്റെ കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും ഇത്തരം ഗ്രൂപ്പുകള്‍ക്ക് എതിരായിരുന്നു. എന്നാല്‍ അവരുടെ ഇപ്പോഴത്തെ നേതാവ് ജെ.എന്‍.യുവിലും ഹൈദരാബാദിലും വിധ്വംസകമായ മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഒപ്പമാണ്.

ഓരോ ഇന്ത്യക്കാരുടേയും മനുഷ്യാവകാശം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നയം. അത് ആദിവാസികളായാലും കാശ്മീരി ആയാലും അങ്ങനെ തന്നെ ആണ് എന്നായിരുന്നു ജയ്റ്റ്‌ലി കുറിച്ചത്.

എന്നാല്‍ ഈ രണ്ടുഗ്രൂപ്പുകളേയും ശക്തമായി എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നും യു.പി.എ ഭരണത്തിന് കീഴില്‍, ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ഭീകരരെ ശക്തമായി നേരിട്ടിരുന്നെന്നും അക്രമസംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞിരുന്നെന്നും ചിദംബരം പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more