| Sunday, 5th March 2023, 6:46 pm

സൂറത്ത് റെയില്‍വെ സ്റ്റേഷനിലെ 'ജയ്ശ്രീറാം' പ്രദര്‍ശനം; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ ജയ്ശ്രീറാം മുദ്രാവാക്യം പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍.

ഇത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോയെന്നും നിയമപരമാണോയെന്നും ചോദിച്ച് കൊണ്ടാണ് ജയ്ശ്രീറാം പ്രദര്‍ശിപ്പിച്ച ചിത്രം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

റെയില്‍വേ സ്റ്റേഷന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി സ്‌ക്രീനിലാണ് ജയ്ശ്രീറാം പ്രദര്‍ശിപ്പിച്ചത്.

ഇതോടൊപ്പം ‘ധര്‍മ്മോ രക്ഷി രക്ഷിതാ,’ ‘ഏക് ഹി നാര ഏക് ഹി നാം’ എന്നീ വരികളും പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തികൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം ഉണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ആര്‍.ജെ സയേമ അഹമ്മദ് കബീറിന്റെ ട്വീറ്റ് പങ്കുവെച്ചത്.

അതേസമയം സംഭവത്തില്‍ റെയില്‍വെ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

CONTENT HIGHLIGHT: ‘Jaishriram’ Exhibition at Surat Railway Station; Many for and against

We use cookies to give you the best possible experience. Learn more