ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പാക്കിസ്ഥാന്‍. അന്വേഷണങ്ങള്‍ക്ക് മുമ്പെ ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ ജെയ്‌ഷെ മുഹമ്മദിനെ 2002ല്‍ നിരോധിച്ചതാണെന്നും ഉപരോധം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
എല്ലാകാര്യത്തിനും പാക്കിസ്ഥാനെ പഴിക്കുന്നത് തെറ്റാണെന്നും പാക്ക് മന്ത്രി ഫവാദ് ചൗദരി പ്രതികരിച്ചു. ഇന്ത്യയുമായുള്ള ബന്ധം സാധാരണരീതിയിലാക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ജയ്‌ഷെ നേതാവ് മസൂദ് ചാവേറാക്രമണത്തിന് ആഹ്വാനം ചെയ്തത് പാക് സൈനികാശുപത്രിയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബ്ദ സന്ദേശം മുഖേനയാണ് ചാവേറാക്രമണത്തിന് നിര്‍ദേശം നല്‍കിയത്.
ALSO READ: കണ്ടങ്കാളിയെ മറ്റൊരു വൈപ്പിനാക്കരുത്; പ്രതിഷേധവുമായി പ്രദേശവാസികള്‍
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.