ലണ്ടന്‍: പുതുതായി നിയമിതനായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കാമറൂണ്‍ ഗ്രീനുമായി കൂടികാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഋഷി സുനക് മുന്‍ പ്രധാനമന്ത്രിയെ തന്റെ പുതിയ വിദേശകാര്യ സെക്രട്ടറി ആയി നിയമിച്ച് മണിക്കൂറുകള്‍ക്കകമാണ് കൂടിക്കാഴ്ച നടന്നത്.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.കെയിലെത്തിയ ജയശങ്കറുമായി സ്ഥാനമൊഴിഞ്ഞ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലി നേരത്തെ ഉഭയ കക്ഷി ചര്‍ച്ച നിശ്ചയിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ക്കു മുന്‍പ് ക്ലവര്‍ലിക്ക് സ്ഥാനം നഷ്ടമായി. ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിനെതിരെ പ്രകോപനമുണ്ടാക്കിയെന്നാരോപിക്കപ്പെട്ടാണ് ക്ലവര്‍ലിയെ പ്രധാനമന്ത്രി റിഷി സുനക് പുറത്താക്കിയത്.
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇന്ന് ഉച്ചതിരിഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ നിയമനത്തെ അഭിനന്ദിക്കുന്നു. ഞങ്ങളുടെ നയതന്ത്ര പങ്കാളിത്തത്തിലെ മുഴുവന്‍ സാധ്യതകളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തി,’ ജയശങ്കര്‍ എക്‌സി കുറിച്ചു.
പശ്ചിമേഷിയിലെ സ്ഥിതിഗതികള്‍, ഉക്രൈന്‍ സംഘര്‍ഷം, ഇന്‍ഡോ പെസഫിക് എന്നിവയെ കുറിച്ച് കാമറൂണ്‍ ആയി അഭിപ്രായങ്ങള്‍ കൈമാറി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010 മുതല്‍ 2016 വരെ യു.കെ പ്രധാനമന്ത്രിയായും 2005 മുതല്‍ 2016 വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായും കാമറൂണ്‍ ഗ്രീന്‍ ഇതിനു മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
content highlight :Jaishankar meets new UK Foreign Secretary Cameron