| Friday, 14th September 2018, 9:28 am

പ്രളയക്കെടുതിയില്‍ മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് വീടൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് മുതുക് ചവിട്ട് പടിയാക്കിയ ജൈസലിന് വീടൊരുങ്ങുന്നു. സുന്നി യുവജന സംഘമാണ് ജൈസലിന് വീട് നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്.

ഇന്നലെയാണ് ജൈസലിന്റെ വീടിനായി തറക്കല്ലിട്ടത്. നേരത്തെ ജൈസലിന്റെ രക്ഷാപ്രവര്‍ത്തനം വാര്‍ത്തയായതോടെ മഹിന്ദ്രയും എറാം മോട്ടോഴ്‌സും ചേര്‍ന്ന് ജൈസലിന് പുതിയ മഹീന്ദ്ര കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

” സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. മാരുതി 800 കാര്‍ എന്റെ സ്വപ്‌നത്തില്‍ പോലും അപ്രാപ്യമായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ ഒരോന്നായി പൂവണിയുന്നത് വിശ്വസിക്കാനാകുന്നില്ല.” ജൈസലിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനം സമാനകളില്ലാത്ത പ്രളയത്തെ നേരിട്ടപ്പോള്‍ ജൈസലടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീയ്ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കി കൊടുക്കുന്ന ജൈസലിന്റെ ദൃശ്യം വലിയ വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സംവിധായകന്‍ വിനയന്‍ എന്നിവരടക്കമുള്ളവര്‍ ജൈസലിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

മത്സ്യത്തൊഴിലാളിയായ ജൈസലും കുടുംബവും ഒറ്റമുറി ഷെഡിലായിരുന്നു താമസിച്ചിരുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more