| Thursday, 21st November 2019, 5:27 pm

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആവാന്‍ ഈ ചെറുപ്പക്കാരന്‍; ഒരു ജഡ്ജി സത്യസന്ധയുള്ള, ബാഹ്യശക്തികള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടാതിരിക്കുന്ന വ്യക്തിയാവണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആവാനൊരുങ്ങുകയാണ് ജയ്പൂര്‍ സ്വദേശിയായ യുവാവ്. മായങ്ക് പ്രതാപ് സിങ് എന്ന 21കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്.

രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചതോടെയാണ് മായങ്കിന് ഈ നേട്ടം കരസ്ഥമാക്കാനായത്. പരീക്ഷയെഴുതാനുള്ള പ്രായപരിധി 23ല്‍ നിന്ന് 21ആയി രാജസ്ഥാന്‍ ഹൈക്കോടതി കുറച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ലെ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് വേണ്ടി താന്‍ ദിവസത്തില്‍ 12-13 മണിക്കൂറോളം പഠിക്കുമായിരുന്നുവെന്ന് മായങ്ക് പറഞ്ഞു. നല്ല ഒരു ജഡ്ജിയെന്നാല്‍ സത്യസന്ധയുള്ള, ബാഹ്യശക്തികള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടാതിരിക്കുന്ന വ്യക്തിയാവണമെന്നാണ് തന്റെ അഭിപ്രായമെന്നും മായങ്ക് പറഞ്ഞു.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മായങ്ക് തന്റെ നിയമപഠനം പൂര്‍ത്തിയാക്കിയത്. പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സാണ് മായങ്ക് പഠിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more