മഹാരാഷ്ട്രയിലെ ജൈന്താപൂരില്‍ ആണവനിലയം സ്ഥാപിച്ചാലുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളൊന്നും ജനങ്ങളെ ഭയപ്പെടുത്തുന്നില്ല. ആണവവികിരണവും ഇവിടെനിന്നും കുടിയിറക്കപ്പെടുമെന്ന ഭീതിയുമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക്.
ഇവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തെ തോക്കുകൊണ്ടുനേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതോടെ ആണവനിലയം സ്ഥാപിക്കാനുള്ള തീരുമാനം എത്രത്തോളം ഉറച്ചതാണെന്ന് മനസിലാക്കാം. ഇതിന് കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നുള്ളതാണ് പൃഥ്വിരാജ് ചവാന്റെ ബലം.
ജനങ്ങള്‍ക്കും പ്രകൃതിക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തി ഈ പ്രദേശത്ത് ആണവനിലയം സ്ഥാപിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.