ജൈതാപൂര്‍ നമുക്കെന്തിനാണ്?
Video News story
ജൈതാപൂര്‍ നമുക്കെന്തിനാണ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2011, 5:36 pm

protest against jaitapur nuclear plant, one killedഫുകുഷിമയിലെ ആണവ ദുരന്തം ആണവോര്‍ജ്ജത്തെ ആവശ്യമാണോ എന്ന ചോദ്യം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജൈതാപൂരില്‍ ആണവനിലയം സ്ഥാപിക്കാനൊരുങ്ങുന്നത്. സുനാമിയും ഭൂകമ്പവും ഉണ്ടായി ആഴ്ചകള്‍ കഴിഞ്ഞിട്ടും അതോടനുബന്ധിച്ചുണ്ടായ ആണവ ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ലോകത്തിലെ വന്‍ശക്തികളില്‍ ഒന്നായ ജപ്പാന് കഴിഞ്ഞിട്ടില്ല. ആണവനിലയങ്ങളുടെ ദുരന്തഫലം തകര്‍ക്കുന്നത് മനുഷ്യശരീരത്തെ മാത്രമല്ല രാജ്യത്തെ മൊത്തമായാണെന്ന് ജപ്പാനിലെ ദുരന്തം കണ്ടെങ്കിലും നാം പഠിക്കേണ്ടതായിരുന്നു.[]

മഹാരാഷ്ട്രയിലെ ജൈന്താപൂരില്‍ ആണവനിലയം സ്ഥാപിച്ചാലുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളൊന്നും ജനങ്ങളെ ഭയപ്പെടുത്തുന്നില്ല. ആണവവികിരണവും ഇവിടെനിന്നും കുടിയിറക്കപ്പെടുമെന്ന ഭീതിയുമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക്‌.

ഇവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തെ തോക്കുകൊണ്ടുനേരിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചതോടെ ആണവനിലയം സ്ഥാപിക്കാനുള്ള തീരുമാനം എത്രത്തോളം ഉറച്ചതാണെന്ന് മനസിലാക്കാം. ഇതിന് കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നുള്ളതാണ് പൃഥ്വിരാജ് ചവാന്റെ ബലം.

ജനങ്ങള്‍ക്കും പ്രകൃതിക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തി ഈ പ്രദേശത്ത് ആണവനിലയം സ്ഥാപിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.