മലയാളത്തിലെ ഐക്കോണിക് ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ച് ജയിലര്‍ മലയാളം വേര്‍ഷന്‍ പുറത്ത്. നേരംപോക്ക് യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
മുത്തുവേല്‍ പാണ്ഡ്യനായി സലിം കുമാറാണ് വീഡിയോയില്‍ വന്നിരിക്കുന്നത്. ഭാര്യയായി കെ.പി.എ.സി ലളിത വന്നപ്പോള്‍ മകനായത് സുരാജ് വെഞ്ഞാറമൂടാണ്. വര്‍മനായി ശ്രീനിവാസനും ഡോക്കിനാഥായി ഒടുവില്‍ ഉണ്ണികൃഷ്ണനും, നരസിംഹനായി മാമൂക്കോയയുമാണ് വന്നത്. മോഹന്‍ലാലിന് മാത്രമാണ് മാറ്റമില്ലാത്തത്.
കൂടാതെ ജഗദീഷ്, കൊച്ചിന്‍ ഹനീഫ, ജഗതി, ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, സുരേഷ് കൃഷ്ണ എന്നിവരും പല കഥാപാത്രങ്ങളായി വരുന്നുണ്ട്.
തമിഴ് ഡയലോഗുകള്‍ക്ക് പകരം മലയാളത്തിലെ ഐക്കോണിക് ഡയലോഗുകളാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.
പൊലീസിനെ നീ പറഞ്ഞ് മനസിലാക്ക് ഞാന്‍ വക്കീലുമായി വരാം, വെക്കെടാ വെടി, സിമോക്ക് വരട്ടെ എന്നിങ്ങനെ നിരവധി ഹിറ്റ് മലയാളം ഡയലോഗുകള്‍ പറഞ്ഞ് ഹാസ്യ സാമ്രാട്ടുകളെ അണിനിരത്തി ഒരു വിരുന്ന് തന്നെയാണ് ജയിലര്‍ മലയാളം വേര്‍ഷന്‍ നല്‍കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ കഥയെഴുതി സംവിധാനം ചെയ്ത ജയിലര്‍ ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്തത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Content Highlight: jailer movie malayalam version is going viral on social media