ചിരഞ്ജീവി നായകനായി എത്തിയ ഭോലാ ശങ്കറും രജിനികാന്ത് നായകനായി എത്തിയ ജയിലറും കഴിഞ്ഞ ദിവസമായിരുന്നു റിലീസ്.
ജയിലറിന് വമ്പന്‍ അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ ചിരഞ്ജീവി നായകനായ ഭോലാ ശങ്കര്‍ ആവട്ടെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
ആന്ധ്രാ പ്രദേശില്‍ ഭോലാ ശങ്കര്‍ നേട്ടമുണ്ടാകുമെന്നാണ് കരുതിയിരുന്നത് എന്നാല്‍ ജയിലറിനാണ് ആന്ധ്രയിലും തെലുങ്കാനയിലും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമ ട്രാക്കറായ മോനോബാലയുടെ ട്വീറ്റ് പ്രകാരം ജയിലറിന് ഭോലാ ശങ്കറിനേക്കാള്‍ കളക്ഷനാണ് ലഭിക്കുന്നത്. കാണാന്‍ ആളില്ലാത്തെ ഒഴിഞ്ഞ സീറ്റില്‍ ചിരഞ്ജീവി ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ നിറഞ്ഞ സദസിലാണ് തെലുങ്ക് നാട് ജയിലറിനെ വരവേറ്റിരിക്കുന്നത്.
ആന്ധ്രയിലും തെലുങ്കാനയിലും ഭോലാ ശങ്കറിനായി ചാര്‍ട്ട് ചെയ്ത പല ഷോകളും ജയിലറിലേക്ക് റീ ചാര്‍ട്ട് ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളുകളും ചിത്രം എറ്റുവാങ്ങുന്നുണ്ട്. മെഹര്‍ രമേശാണ് ഭോലാ ശങ്കറിന്റെ സംവിധാനം. 2015 ലായിരുന്നു ശിവയുടെ സംവിധാനത്തില്‍ അജിത്ത് നായകനായ വേതാളം റിലീസ് ചെയ്തത്.
ഭോലാ ശങ്കര്‍ നിര്‍മിച്ചിരിക്കുന്നത് രമബ്രഹ്‌മം സുങ്കരയാണ്. ചിത്രസംയോജനം മാര്‍ത്താണ്ഡ്. കെ. വെങ്കടേഷ് ആണ്. കലാസംവിധായകന്‍ എ. എസ്. പ്രകാശ് ആണ്.
അതേസമയം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, തമന്ന, മോഹന്‍ലാല്‍, വിനായകന്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.