പൊന്നിയിന്‍ സെല്‍വനും വീണു; രജിനി തേരോട്ടം തുടരുന്നു; ജയിലര്‍ ഇതുവരെ നേടിയത്
Entertainment news
പൊന്നിയിന്‍ സെല്‍വനും വീണു; രജിനി തേരോട്ടം തുടരുന്നു; ജയിലര്‍ ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 22, 05:31 pm
Tuesday, 22nd August 2023, 11:01 pm

രജിനികാന്ത് ചിത്രം ജയിലറിന്റെ 12 ദിവസം കൊണ്ടുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം 550 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1’കളക്ഷനെ മറികടന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലര്‍ സ്വന്തമാക്കി.

സാക്‌നില്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് പ്രകാരം, റിലീസിന്റെ ആദ്യ 12 ദിവസങ്ങളില്‍ ‘ജയിലര്‍’ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണെന്നും.

ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് പറയുന്നത്. ചിത്രം റിലീസ് ചെയ്ത് പത്രണ്ടാമത്തെ ദിവസമായ തിങ്കളാഴ്ച എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി സണ്‍ പിക്‌ചേര്‍സ് നിര്‍മിച്ച ജയിലര്‍ 6.1 കോടി നേടി.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ജയിലര്‍ ഉള്ളത് കമല്‍ഹാസന്റെ വിക്രമാണ് ഒന്നാമത്. വരും ദിവസങ്ങളില്‍ ഈ റെകകോഡും ചിത്രം മടുകടക്കുമെന്നാണ് കരുതുന്നത്.

കര്‍ണാടകയിലും അധികം വൈകാതെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ജയിലര്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലും ചിത്രം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ആകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നു. യു.എസില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ജയിലര്‍.

യു.എ.ഇയില്‍ ആകട്ടെ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും രണ്ടാം സ്ഥാനമാണ് ജയിലര്‍.

അത്തരത്തില്‍ ലോകമെമ്പാടും വലിയ ലാഭം നേടിയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Jailer movie box office colleection latest update