സൗത്തില്‍ ജയിലര്‍ നോര്‍ത്തില്‍ ഗദര്‍ 2: ഇതുവരെയുള്ള കളക്ഷന്‍
രജനികാന്ത് നായകനായി എത്തിയ ജയിലര്‍ സൗത്ത് ഇന്ത്യന്‍ തിയേറ്ററുകളെ ആവേശത്തിലാക്കുമ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ സണ്ണി ഡിയോള്‍ നായകനായി എത്തിയ ഗദര്‍ 2 ബോളിവുഡിന്റെ പുത്തന്‍ പ്രതീക്ഷയായി മാറുകയാണ്.
ജയിലര്‍ മുന്നേറുമ്പോള്‍ സണ്ണി ഡിയോള്‍ ചിത്രവും ഒട്ടും മോശമാക്കുന്നില്ല. സണ്ണി ഡിയോള്‍ ചിത്രം 200 കോടി കടന്നിരിക്കുകയാണ്.
ഗദര്‍ 2 ഇന്നലെ 55 കോടി കളക്ഷന്‍ നേടിയെന്നാണ് സിനിമ ട്രാക്കര്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. ഇത് റെക്കോര്‍ഡാണെന്നും അദ്ദേഹം പറയുന്നുണ്ട്.
2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഗദര്‍ 2 ആകെ നേടിയിരിക്കുന്നത് 228.98 കോടി രൂപയാണ്.
അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിങ്, ലുബ്‌ന തുടങ്ങി ഒട്ടേറെ താരങ്ങളും ഗദര്‍ 2വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂന്‍ ആണ് സംഗീത സംവിധാനം.
അതേസമയം രജനികാന്ത് നായകനായ ‘ജയിലര്‍’ 400 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച 6.85 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.
സ്വാതന്ത്ര്യ ദിന അവധിയും ചിത്രത്തിന് ഉപകാരപ്പെട്ടു എന്നാണ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.
വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വാന്തമാക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Jailer & gadar 2 collection update