‘തെരിൻഗാനു: ‘പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുകയും’, വിവാഹേതര ഗർഭ ധാരണം സംഭവിക്കുന്ന സ്ത്രീകളെയും ശിക്ഷിക്കാൻ നിയമം പാസാക്കി മലേഷ്യൻ സംസ്ഥാനം.
മലേഷ്യയിലെ വടക്ക്-കിഴക്കൻ സംസ്ഥാനമായ തെരിൻഗാനു സ്റ്റേറ്റ് അസംബ്ലിയിൽ നിയമം പാസാക്കിയിട്ടുണ്ട്.
നിയമം തെറ്റിക്കുന്നവർക്ക് ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപയോടടുത്ത് പിഴയും, മൂന്ന് വർഷം തടവുമാണ് ശിക്ഷ.ആറ് ചാട്ടവാറടിയുമാണ് ശിക്ഷ.
തെരിൻഗാനു സംസ്ഥാനം ഭരിക്കുന്നത് പാർട്ടി-ഇസ്‌ലാം-സേ-മലേഷ്യ എന്ന തീവ്ര വലതുപക്ഷ പാർട്ടിയാണ്.
എന്നാൽ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനും, തുല്യതയ്ക്കും എതിരാണെന്ന വാദം മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നുണ്ട്.
നിയമത്തിനെതിരെ ഓൾ വുമൺ ആക്ഷൻ സൊസൈറ്റി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ പുതിയ നിയമം രാജ്യത്തെ മുസ്‌ലിങ്ങളുടെ നന്മക്ക് വേണ്ടിയുള്ളതാണെന്ന് സംസ്ഥാന മതകാര്യ ഉദ്യോഗസ്ഥനായ സാത്തിഫുൽ ബഹാരി മമദ് പ്രതികരിച്ചു.
“മുമ്പ് ഈ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്വവർഗാനുരാഗികളും, അതുപോലെയുള്ളവരും ഇത്തരം പ്രവണതകൾ വ്യാപിക്കുകയാണ്. അതിനാൽ സംസ്ഥാന ഗവണ്മെന്റിന് ഈ പ്രശ്നത്തിൽ ഇടപെടെണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ മാസം നടന്ന G-20 സമ്മിറ്റ് മുഖേന ധാരാളം ആഗോള നിക്ഷേപകർ മലേഷ്യയിലേക്ക് നിക്ഷേപ താൽപര്യവുമായി വന്നിരുന്നു. ഇത്തരത്തിൽ മലേഷ്യയിലേക്ക് എത്തുന്ന വൻ തുക മൂല്യമുള്ള നിക്ഷേപങ്ങൾക്കും ബിസിനസ് സാധ്യതകൾക്കും തടസമാണ് രാജ്യത്ത് ഉയർന്ന് വരുന്ന തീവ്ര ചിന്തകൾ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാർട്ടി-ഇസ്‌ലാം-സേ-മലേഷ്യ കഴിഞ്ഞ മാസം നടന്ന ജനറൽ ഇലക്ഷനിൽ 43 സീറ്റ് നേടി മികച്ച മുന്നേറ്റം നടത്തിയിരുന്നു.
മലേഷ്യയെ ഒരു പരിപൂർണ്ണ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് പാർട്ടിയുടെ അടിസ്ഥാന ലക്ഷ്യം.
കൂടാതെ ഇസ്‌ലാമിക നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ പാർലമെന്റിനു മേൽ സമ്മർദം ചുമത്തലും പാർട്ടി അജണ്ടയാണ്.
മലേഷ്യയുടെ അയൽരാജ്യമായ ഇന്തോനേഷ്യയും അടുത്തിടെ അബോർഷനെതിരെ നിയമം പാസാക്കിയും, എൽ.ജി.ബി.ടി.ക്യൂ വിഭാഗങ്ങളുടെ അവകാശങ്ങൾ നിയന്ത്രിച്ചും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Content Highlights:Jail sentences for ‘dressing like men’ and premarital pregnancy; The Malaysian state passed the law