| Friday, 15th May 2015, 12:34 am

ആശുപത്രി തലവന്‍ വ്യാജനെന്ന് ആരോപിച്ചതിന് ഭിന്നശേഷിയുള്ളയാള്‍ക്ക് തടവും 100 ചാട്ടയടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തബൂക്ക്: തൈയ്മ ആശുപത്രി തലവന്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും തട്ടിപ്പ് നടത്തുന്നുണ്ടെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ഭിന്ന ശേഷിയുള്ളയാള്‍ക്ക് ഒന്നര വര്‍ഷം തടവും 100 ചാട്ടവാറടിയും നല്‍കാന്‍ കോടതി ശിക്ഷിച്ചു. അല്‍ വതന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ദോലന്‍ ബിന്‍ ബിഖിഇത് എന്നയാളാണ് ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചിരുന്നത്.

അദ്ദേഹത്തിന്റെ നട്ടെല്ല് തകര്‍ന്നിരിക്കുകയാണെന്നും എന്നാല്‍ അദ്ദേഹം തന്നെക്കുറിച്ച് ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ ക്ഷമിക്കാവുന്നതല്ലെന്നും  സുലൈമാന്‍ അല്‍ ഷൗലി പറഞ്ഞു. ഒരു റോഡ് അപകടത്തില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി താന്‍ തൈയ്മ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ബിഖിഇത് പറയുന്നത്.

“ഞാന്‍ രണ്ട് മാസം കോമയില്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. അവര്‍ അവിടെ എന്നെ പൂര്‍ണമായും അവഗണിച്ചു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ ദേഹം മുഴുവന്‍ പരിക്കുണ്ടായിരുന്നു. എന്നെ റിയാദിലുള്ള അല്‍ ഷുമൈസി ആശുപത്രിയിലേക്ക് മാറ്റി. അവിടുന്ന് പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ട്രീറ്റ്‌മെന്റ് എടുത്തു.

തബൂക്കില്‍ പോയി ബാക്കി ട്രീറ്റ്‌മെന്റ് എടുക്കാനായിരുന്നു അവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. ഞാന്‍ തൈയ്മയിലേക്ക് തിരിച്ചുവന്നു. എന്നെപ്പോലെ വൈകല്യമുള്ള രോഗികളെ ചികിത്സിക്കാന്‍ അവിടെ സൗകര്യമില്ലാത്തതിനാല്‍ എനിക്ക് ആവശ്യമുള്ള ചികിത്സ ലഭിച്ചില്ല.” അദ്ദേഹം പറഞ്ഞു. തനിക്ക് അവിടെ ആവശ്യമുള്ള ചികിത്സ ലഭിച്ചില്ലെന്ന് മാത്രമല്ല ഭിന്ന ശേഷിയുള്ളവര്‍ക്ക് നല്‍കുന്ന ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more