| Saturday, 6th January 2024, 11:42 pm

ഇത് ശരിക്കും തലവേദനയായി; രോഹിത്തിന്റേയും കോഹ്‌ലിയുടേയും കാര്യം ജയ് ഷാ തീരുമാനിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടി ട്വന്റി മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2024ല്‍ നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിന് മുന്നോടിയായിട്ടുള്ള അഫ്ഗാനിസ്ഥാന്‍ പര്യടനത്തില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടീമില്‍ ഉണ്ടാകുമോ എന്ന് ഇപ്പോഴും സംശയത്തിലാണ്. ഇതേക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് അഫ്ഗാനിസ്ഥാന്‍ എതിരായ മത്സരത്തില്‍ ഇരുവരെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ്. എന്നാല്‍ ലോകകപ്പിന് സ്ഥാനമുറപ്പിക്കണമെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടിവരും.

എന്നാല്‍ ടീമിലെ സ്‌ക്വാഡിനെ കുറിച്ചുള്ള അവസാന തീരുമാനമെടുക്കുന്നത് ജയ് ഷാ ആയിരിക്കും. വിരാട്, രോഹിത് എന്നിവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ടീമിനെ ബാധിക്കാന്‍ ഇടയുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്.

‘രോഹിത്, വിരാട്, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ആയിരിക്കും ആദ്യ അഞ്ച് ബാറ്റര്‍മാര്‍ എങ്കില്‍ ഇടം കയ്യില്‍ ബാറ്റര്‍ ടോപ് ഓര്‍ഡറില്‍ ഉണ്ടാകില്ല. അങ്ങനെയാണെങ്കില്‍ രോഹിത്തിനെ തിരിച്ചുവിളിച്ച് ഒപ്പം യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ് കൊണ്ടുവരാനും മൂന്നാം നമ്പറില്‍ ഗില്ലിനെ കളിപ്പിക്കാനും സാധിക്കും. ടീമിന്റെ സെലക്ഷന്‍ കമ്മറ്റി ഹെഡ് അജിത് അഗാക്കര്‍ അത് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്,’ഒരു മുന്‍ ദേശീയ സെലക്ടര്‍ പിടിയോട് പറഞ്ഞു.

ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിഷയത്തില്‍ ചോദ്യചിഹ്നത്തിനുള്ള ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാദ് എന്നിവര്‍ പുറത്താകും. ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ഇടം കയ്യന്‍ ബാറ്റര്‍ ആണ് ഇഷന്‍ കിഷന്‍.

‘ജയ് ഷായുടെ പങ്ക് നിര്‍ണായകം ആയിരിക്കും, അജിത്ത് സഖാക്കളെ എത്രത്തോളം ശാക്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്ന് കണ്ടറിയണം, അഫ്ഗാനിസ്ഥാന്‍ എതിരായ ടി ട്വന്റി പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്തുക എന്നതാണ് വിവേകപൂര്‍ണ്ണമായ തീരുമാനം. എന്നാല്‍ ലോകകപ്പിനായി അവര്‍ക്ക് ഒരു വാഗ്ദാനവും നല്‍കരുത്,’വെക്ടര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

Content Highlight: Jai Shah will decide the matter of Rohit and Kohli

We use cookies to give you the best possible experience. Learn more