| Friday, 16th August 2024, 1:37 pm

ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കില്ല; കാരണം വെളിപ്പെടുത്തി ജയ് ഷാ!

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ്.

ടി-20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 6ന് ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയം, ഗ്വാളിയോറിലും രണ്ടാം മത്സരം ഒക്ടോബര്‍ 9ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹിയിലും നടക്കും. മൂന്നാം മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

2019 നവംബറില്‍ ഇന്ത്യ ബംഗ്ലാദേശിനോട് ഡേ-നൈറ്റ് പരമ്പര കളിച്ചിട്ടുണ്ടായിരുന്നു. അത്തരത്തില്‍ മൂന്ന് പരമ്പര ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തൊന്നും ഇന്ത്യ ഡേ-നൈറ്റ് പരമ്പരകള്‍ നടത്തിയിട്ടില്ല.

ഇപ്പോള്‍ അതിന്റെ കാരണം വെൡപ്പടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. അഞ്ച് ദിവസം നീണ്ടു നില്‍ക്കേണ്ട മത്സരങ്ങള്‍ 2-3 ദിവസം കൊണ്ട് അവസാനിക്കുന്നത് കൊണ്ടാണ് പിങ്ക് ബോള്‍ ഡേ-നൈറ്റ് പരമ്പര നടത്താത്തതെന്നാണ് ഷാ വെളിപ്പെടുത്തിയത്.

‘നിങ്ങള്‍ അഞ്ച് ദിവസത്തെ മത്സരത്തിന് ടിക്കറ്റ് വാങ്ങുന്നു, പക്ഷേ ഗെയിം 2-3 ദിവസത്തിനുള്ളില്‍ അവസാനിക്കും. റീഫണ്ട് ഇല്ല,’അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യ അവസാനമായി ഡേ-നൈറ്റ് പരമ്പര നടത്തിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരം മൂന്ന് ദിവസംകൊണ്ട് കഴിഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടുമായുള്ള മത്സരം രണ്ട് ദിവസംകൊണ്ട് അവസാനിച്ചിരുന്നു.

ബംഗ്ലാദേശിനെതിരെ വരാനിരിക്കുന്ന പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.

Content Highlight: Jai Shah revealed the reason For India will not host the day-night Test 

We use cookies to give you the best possible experience. Learn more