ഖാര്‍ഗോണ്‍: രാമനവമിയോടനുബന്ധിച്ച് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ‘ജയ് ഹിന്ദു രാഷ്ട്ര’ എന്നെഴുതിയ ബാനറുകളുയര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്ന പ്രദേശമാണ് ഖാര്‍ഗോണ്‍.
ജമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന തലാബ് ചൗക്കിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെയായിരുന്നു കഴിഞ്ഞ വര്‍ഷം സംഘര്‍ഷങ്ങള്‍ ആദ്യം ഉടലെടുത്തത്. സറാഫ ബസാറിലും ബാനറുകളുയര്‍ന്നിട്ടുണ്ട്.
മുമ്പ് നടന്ന ആക്രമണങ്ങളില്‍ ഇവിടെയുള്ള ധാന്‍ മന്‍ദി മസ്ജിദിന് ഹിന്ദുത്വവാദികള്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. സ്‌ക്രോള്‍.ഇന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തങ്ങളെ പരിഹസിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ് ബാനറുകളെന്നും, കഴിഞ്ഞ തവണ സംഘര്‍ഷം ഉടലെടുത്ത അതേ പ്രദേശങ്ങളില്‍ തന്നെയാണ് അവ സ്ഥാപിച്ചിട്ടുള്ളതെന്നും പ്രദേശവാസികള്‍ പറഞ്ഞതായി സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദുത്വ സംഘടനകളുടെ രാമനവമി ആഘോഷങ്ങള്‍ക്കിടെ 2022 ഏപ്രില്‍ 10നാണ് ഖാര്‍ഗോണ്‍ മേഖലയില്‍ സംഘര്‍ഷമുണ്ടായത്. പ്രാര്‍ത്ഥനാ സമയത്ത് മസ്ജിദിന് പുറത്ത് ഹിന്ദുത്വവാദികള്‍ പ്രകോപനപരമായ ആഘോഷപ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷങ്ങള്‍ തുടങ്ങിയത്.
കലാപകാരികളെ ശിക്ഷിക്കുമെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പിറ്റേ ദിവസം മുസ്‌ലിങ്ങളുടെ ധാരാളം വീടുകളും കടകളും ഭരണകൂടം തകര്‍ത്തിരുന്നു. അന്ന് അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 175 പേരില്‍ 160ഓളം പേരും മുസ്‌ലിങ്ങളായിരുന്നു.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി പ്രത്യക്ഷപ്പെട്ട ബാനറുകള്‍ മുസ്‌ലിം ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
‘ജയ് ഹിന്ദു രാഷ്ട്ര’എന്ന പേരില്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പോലും ബാനറുകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നിട്ടും പൊലീസ് ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.
പൊലീസിനോട് ബാനറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥലം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ രവി ജോഷി പ്രതികരിച്ചു.
Content Highlights: ‘Jai Hindu Rashtra’ banners in Khargone; Banners appear ahead of ramanavami