ന്യൂദല്‍ഹി:സമാധാനത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജഹാംഗീര്‍പുരിയിലെ 200 ഓളം നിവാസികള്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തികൊണ്ട് പ്രദേശത്ത് ‘തിരംഗ യാത്ര’ നടത്തി.
‘ഹിന്ദു മുസ്‌ലിം സിഖ് ഇസൈ ആപാസ് മേ ഹേ ഭായ് ഭായ്’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു തിരംഗ യാത്ര.പ്രദേശത്തെ മിക്ക കടകളിലും വീടുകളിലും പരിസരത്തിന് പുറത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു.
ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചായിരുന്നു ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തത്.
ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നത്.
Content Highlights; Jahangirpuri residents hold ‘Tiranga Yatra’ to spread message of peace and communal harmony