66 എ ഭയങ്ങളും ഇല്ലാതാവുമ്പോള്‍
Daily News
66 എ ഭയങ്ങളും ഇല്ലാതാവുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2015, 8:52 pm

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തോട് അനുബന്ധിച്ച് 2012 നവംബര്‍ 18ന് നഗരം നിശ്ചലമാക്കിയതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച മുംബൈക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ വിവരസാങ്കേതിക നിയമത്തിന്റെ 66എ വകുപ്പ് പ്രകാരം കേസെടുത്തത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത നടപടി മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു ആ സമയത്ത്. സത്യത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ പോലും ഈ നിയമത്തെ ശ്രദ്ധിച്ചു തുടങ്ങിയത് ഈ സംഭവത്തോട് കൂടിയാണ്. സ്വാഭാവികമായും നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.



|ഒപ്പീനിയന്‍| ജഹാംഗീര്‍ റസാഖ് പാലേരി|


“Good people do not need laws
to tell them to act responsibly,
while bad people will
find a way around the law  “
-Plato

സൈബര്‍ ലോകവും അതിന്റെ ഇടപെടല്‍ ശേഷിയും കാര്യമാത്രമായി  വര്‍ധിച്ച കാലത്ത് 66എ എന്ന വിവരസാങ്കേതികവിദ്യാ നിയമത്തിലെ (ഐ.ടി നിയമം) വകുപ്പ് ഒരു ദുസ്വപ്നം തന്നെയായിരുന്നു. ഇന്ന് ചരിത്രപരമായ ഒരു വിധിയിലൂടെ ഈ കരിനിയമത്തെ റദ്ദ് ചെയ്തുകൊണ്ട് ഇന്ത്യന്‍ സുപ്രീം കോടതി മനുഷ്യസ്‌നേഹികള്‍ക്കും , സൈബര്‍ പോരാളികള്‍ക്കും ആഹ്ലാദിക്കാനുള്ള വക നല്‍കിയിരിക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് 2000 ല്‍ നടപ്പാക്കിയ നിയമമാണ് വിവര സാങ്കേതികവിദ്യാ നിയമം 2000. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശനമയ ശിക്ഷയാണ് ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. വേണ്ടത്ര ചര്‍ച്ചകള്‍ ഇല്ലാതെ പാസാക്കിയെടുത്ത നിയമം എന്ന് അന്നേ ദിവസം തന്നെ മാധ്യമങ്ങള്‍ ഇതിനെ വിമര്ശിച്ചിട്ടുള്ളതായിരുന്നു .

2000 ഒക്ടോബര്‍ 17 നാണ് ഐ.ടി ആക്ട് 2000 എന്ന പേരില്‍ സൈബര്‍ നിയമമുണ്ടാകുന്നത്. 2009 ഒക്ടോബര്‍ 27 ന് ഇത് ഭേദഗതി ചെയ്തു. ഭരണ പ്രക്രിയയില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള  ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡിജിറ്റല്‍ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഒപ്പുകള്‍ തന്ത്ര പ്രധാന വിവരവ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കല്‍ തുടങ്ങി സൈബര്‍കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ വരെ ഈ നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ന് ഈ നിയമം റദ്ദ് ചെയ്തുകൊണ്ട് സുപ്രീം കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പൗരാവകാശങ്ങള്‍ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനെയും അനല്‍പ്പമായി ആഹ്ലാദിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്രയും നാള്‍ ഇതുപോലെയൊരു കരിനിയമം കോടതിയുടെ മുന്നില്‍ വരാഞ്ഞത് എന്ന് അത്ഭുതപ്പെട്ട കോടതി നിയമത്തെ വിശദീകരിക്കുമ്പോള്‍ വിധിന്യായത്തില്‍  “vague in its entirtey,” എന്നും ” it encroaches upon the public”s right to know.” തുടങ്ങിയ പദങ്ങളുമാന് ഉപയോഗിച്ചത്.


ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തോട് അനുബന്ധിച്ച് 2012 നവംബര്‍ 18ന് നഗരം നിശ്ചലമാക്കിയതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച മുംബൈക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ വിവരസാങ്കേതിക നിയമത്തിന്റെ 66എ വകുപ്പ് പ്രകാരം കേസെടുത്തത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത നടപടി മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു ആ സമയത്ത്. സത്യത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ പോലും ഈ നിയമത്തെ ശ്രദ്ധിച്ചു തുടങ്ങിയത് ഈ സംഭവത്തോട് കൂടിയാണ്. സ്വാഭാവികമായും നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.


freedom-of-expression

ഐടി ആക്ടിലെ 66എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ്  കോടതി നിരീക്ഷിച്ചത്. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐടി ആക്ടിലെ 66എ വകുപ്പാണ് വ്യവസ്ഥ ചെയ്തിരുന്നത്. അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചെലമേശ്വര്‍ അംഗമായ സുപ്രീം കോടതി ബഞ്ച് ആണ് വിധി പറഞ്ഞത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ശക്തമായ നിയമം വേണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല. ഐടി ആക്ടിലെ 66എ വകുപ്പിന് സമാനമാണ് കേരള പോലീസ് നിയമത്തിലെ 118ഡി വകുപ്പെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് 118ഡിയും റദ്ദാക്കിയത്.

ഐടി ആക്റ്റിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീംകോടതി വിധിച്ചതോടെ ജയിച്ചത് ശ്രേയ സിംഗാള്‍ എന്ന 21കാരി നടത്തിയ നിയമ പോരാട്ടമാണ്. 66 (എ) ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ ശ്രേയ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് ഈ കിരാത നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ചതും ഒടുവില്‍ ചരിത്ര പ്രധാനമായ വിധിയിലെത്തിച്ചതും.

ബ്രിട്ടണില്‍ മൂന്നു വര്‍ഷത്തെ ഉപരിപഠനത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് ഓണ്‍ലൈന്‍ പോസ്റ്റുകളുടെ പേരിലുള്ള അറസ്റ്റുകളിലേക്കും വിവാദങ്ങളിലേക്കും ശ്രേയയുടെ ശ്രദ്ധ പതിഞ്ഞത്. നിയമപഠനം ലക്ഷ്യമിട്ട് നാട്ടിലെത്തിയ ശ്രേയയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവവികാസങ്ങള്‍ സങ്കല്‍പ്പിക്കാവുന്നതിലുമേറെയായിരുന്നു. അങ്ങനെയാണ് വിവാദ വകുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രേയ നിശ്ചയിച്ചത്.

ഈ ഒരു പരാതി അടിസ്ഥാനമാക്കിയാണ് 66എ വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീം കോടതി വിധിച്ചത്. നമ്മുടെ കൊടുങ്ങല്ലൂരുള്ള അഭിഭാഷകനായ അനൂപ് കുമാരന്‍ മുതല്‍ ധാരാളം ആക്റ്റിവിസ്റ്റുകളും, സന്നദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്. ആ നിലക്ക് ഇതൊരു കൂട്ടായ്മയുടെ ജനാധിപത്യ വിജയം കൂടിയാണ് .

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തോട് അനുബന്ധിച്ച് 2012 നവംബര്‍ 18ന് നഗരം നിശ്ചലമാക്കിയതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച മുംബൈക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ വിവരസാങ്കേതിക നിയമത്തിന്റെ 66എ വകുപ്പ് പ്രകാരം കേസെടുത്തത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അറസ്റ്റ് ചെയ്ത നടപടി മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു ആ സമയത്ത്. സത്യത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ പോലും ഈ നിയമത്തെ ശ്രദ്ധിച്ചു തുടങ്ങിയത് ഈ സംഭവത്തോട് കൂടിയാണ്. സ്വാഭാവികമായും നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.


വിവാദ വകുപ്പ് നിര്‍വചിക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ സദുദ്ദേശ്യപരമല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ദുരുപയോഗം തടയാന്‍ കോടതി ഇടപെടുമെന്ന് സര്‍ക്കാറിനെ അറിയിച്ചു. ഹരജിയില്‍ വിധിവരുന്നതുവരെ ഈ വകുപ്പ് പൊലീസ് പ്രയോഗിക്കുന്നത് തടയണമെന്ന ഹരജിക്കാരി ശ്രേയ സിംഗാളിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.


sreya-singal

പിന്നീടും ഇതിന്റെ ദുരുപയോഗങ്ങള്‍ വലിയ തോതില്‍ ഉണ്ടായി . 2012 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫേസ്ബുക്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് ജാദവപൂര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപാത്ര അറസ്റ്റ് ചെയ്യപ്പെട്ടു. കാര്യക്ഷമത ഇല്ലായ്മയുടെ പേരില്‍ പാര്‍ലമെന്റിനേയും ഭരണഘടനയെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനായ അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ രാഷ്ട്രീയക്കാരെ കളിയാക്കുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ മായങ്ക് ശര്‍മയും മുംബെ സ്വദേശി കെ.വി റാവുവും അറസ്റ്റ് ചെയ്യപ്പെട്ടു.കോണ്ഗ്രസ് നേതാവും  മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ പി. ചിദംബരത്തിന്റെ  പുത്രനെതിരെ അധിഷേപകരമായി ട്വീറ്റ് ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ വ്യവസായിയായ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇത്തരം ഒരവസ്ഥയില്‍  വകുപ്പുകള്‍ വളരെ വ്യാപകമായി എഴുതപ്പെട്ടതാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥേഷ്ടം ആളുകളെ അറസ്റ്റ് ചെയ്യാനുള്ള പഴുതുകള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നും പ്രാഥമിക വാദത്തിന്റെ സമയത്ത് തന്നെ സുപ്രീം കോടതി അംഗീകരിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരം ദുരുപയോഗങ്ങള്‍ തടയുന്നതിനായി 2013 ജനുവരിയില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ പേരില്‍ വിവര സാങ്കേതികവിദ്യ നിയമത്തിന്റെ 66എ വകുപ്പ് റദ്ദാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

വിവാദ വകുപ്പ് നിര്‍വചിക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ സദുദ്ദേശ്യപരമല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ദുരുപയോഗം തടയാന്‍ കോടതി ഇടപെടുമെന്ന് സര്‍ക്കാറിനെ അറിയിച്ചു. ഹരജിയില്‍ വിധിവരുന്നതുവരെ ഈ വകുപ്പ് പൊലീസ് പ്രയോഗിക്കുന്നത് തടയണമെന്ന ഹരജിക്കാരി ശ്രേയ സിംഗാളിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

വിവര സാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പിന് സദുദ്ദേശ്യമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി വാദിച്ചു. നിയമം പലരും ദുരുപയോഗം ചെയ്തത് അംഗീകരിക്കുന്നുവെന്നും എന്നാല്‍, ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യരുതെന്നും വഹന്‍വതി ആവശ്യപ്പെട്ടു.

എന്നാല്‍, ഈ വാദത്തോട് വിയോജിച്ച സുപ്രീംകോടതി വിവാദ വകുപ്പില്‍ ഉപയോഗിച്ച വാക്കുകള്‍ സദുദ്ദേശ്യത്തോടെയല്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. അതിനാല്‍ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടഞ്ഞേ മതിയാകൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന വികാരമാണ് സര്‍ക്കാറിനുള്ളതെന്ന് വ്യക്തമാക്കിയ അറ്റോര്‍ണി ജനറല്‍ ബന്ധപ്പെട്ട വകുപ്പ് പ്രകാരം നടപടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് കോടതിയെ ധരിപ്പിച്ചു.

അടുത്ത പേജില്‍ തുടരുന്നു


സാമൂഹ്യ മീഡിയയുടെ മറ്റൊരു ദൗര്‍ബല്യം അത് തിരികൊളുത്തുന്ന മധ്യവര്‍ഗാധിഷ്ഠിതമായ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ അല്‍പ്പായുസ്സാണ്. ആവേശത്തിന്റെയും വികാരത്തിന്റെയും സ്വാഭാവിക സവിശേഷതയാണിത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ജനകീയമുന്നേങ്ങള്‍ക്ക് പകരമാകാന്‍ സാമുഹ്യമാധ്യമങ്ങളിലൂടെ രൂപം കൊള്ളുന്ന, ആരംഭശൂരത്വം മുഖമുദ്രയായേക്കാവുന്ന ജനസഞ്ചയ രാഷ്ട്രീയത്തിനാകില്ല.


freedom

66എ ഇല്ലാത്ത നിയമ  സൈബര്‍ ലോകത്ത് എന്ത് സംഭവിക്കും ?

വിവരസാങ്കേതികവിദ്യാ നിയമം 2000 അനാവശ്യ നിയമമായിരുന്നു. മനുഷ്യരെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരെ അതിനു മുന്‍പും ഫലപ്രദമായ നിയമങ്ങള്‍ ഉണ്ട് എന്നതാണ് വസ്തുത. ഇന്ത്യന്‍ പീനല്‍ നിയമത്തിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട 499, 500 വകുപ്പുകള്‍, മത സ്പര്‍ധയുമായി ബന്ധപ്പെട്ട 153എ വകുപ്പ്, Obscentiy യുമായി ബന്ധപ്പെട്ട 292 വകുപ്പ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.

സോഷ്യല്‍ മീഡിയയെ ഈ രൂപത്തില്‍ സൂക്ഷ്മമായി നിരീക്ഷികുമ്പോള്‍ ഇരുളും വെളിച്ചവും കലര്‍ന്ന് കൊളാഷുകളുടെ വലിയ ബാഹുല്യം തന്നെ കാണാം.

ഇത്തരം  നിയമങ്ങളുടെ ഫലപ്രദമായ വിനിയോഗം തന്നെ ആ അര്‍ത്ഥത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകരമാണ്. രാഷ്ട്രീയക്കാരും, ഭരണകൂടങ്ങളും എതിര്‍ശബ്ധങ്ങളെ ഇല്ലായ്മ ചെയ്യാനാണ് മതിയായ ചര്‍ച്ചകള്‍ പോലുമില്ലാതെ, ഈ കരിനിയമങ്ങള്‍ പാസാക്കിയെടുതത്. പക്ഷേ സോഷ്യല്‍ മീഡിയയും, സൈബര്‍ ഉപയോഗങ്ങളും ഭാവനാതീതമായി പോലും വ്യാപിച്ച ഘട്ടത്തില്‍, അതിനെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ അനിവാര്യമാണ്. പ്രത്യേകിച്ച് മലയാളി സമൂഹം ജുഗുപ്‌സാവഹമായി ചിലപ്പോഴെങ്കിലും നവമാധ്യമങ്ങളെ ഉപയോഗിക്കുന്നവര്‍ എന്ന നിലയില്‍ നമുക്ക് ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. സ്വയം നിയന്ത്രിക്കുന്ന ഒരു ഔന്നത്യത്തിലേക്ക് എല്ലാവരും ഉയര്‍ന്നു വരും എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. കാരണം, ഒരു സമൂഹം എന്ന നിലയില്‍ സാക്ഷരരും, സംസ്‌കാര സമ്പന്നരുമായ മലയാളികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പോലും അല്‍പ്പം പ്രതിലോമകരമാണ്.

ചില ഉദാഹരണങ്ങള്‍ പറഞ്ഞാല്‍, ഈ അടുത്തകാലത്തുള്ള ചില നവമാധ്യമ പ്രവണതകള്‍ വളരെ കൗതുകകരമായി തുടങ്ങി അല്പം ജുഗുപ്‌സാവഹമായി പുരോഗമിച്ചു ഇപ്പോള്‍ അല്പം അപകടകരമായ അവസ്ഥയില്‍ എത്തി നില്കുന്നു എന്നും ഭയക്കേണ്ടിയിരികുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ സോഷ്യല്‍ മീഡിയയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തുടങ്ങി മരിയ ഷറപോവ സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍, ന്യൂയോര്‍ക്ക്  ടൈംസിന്റെ “ഇന്ത്യവിരുദ്ധ” കാര്‍ട്ടൂണ്‍ പ്രസിദ്ധീകാരിച്ചപ്പോള്‍, നരേന്ദ്രമോഡി കോട്ടില്‍ പേര് തുന്നിയ്യപ്പോള്‍, അപ്രശസ്ഥന്‍ ആയിരുന്ന, എന്നാല്‍ മരണത്തിലൂടെ പ്രശ്തനായ ഡോക്ടര്‍ ഷാനവാസ് മരണപെട്ടപ്പോള്‍, നാദാപുരത്തെ കലാപത്തില്‍ അക്രമകാരികളെ നായകന്മാര്‍ ആക്കിയപ്പോള്‍, അവിടെ നടന്ന രാഷ്ട്രീയകലാപത്തില്‍ കൊലചെയ്യപെട്ട ഷിബിന്‍ എന്ന ചെറുപ്പകാരന്റെ കൊലപാതകി തെയ്യംപാടി ഇസ്‌മൈല്‍ എന്ന ക്രിമിനലിന് വേണ്ടി ഫേസ്ബൂക്കില്‍ പേജ് തുടങ്ങിയപ്പോള്‍, ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം അങ്കമാലിയില്‍ ഇടതുപക്ഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസത്തില്‍ തെരുവില്‍ ഇറങ്ങി വൃദ്ധന്മാര്‍ ആയ ആളുകളെ പോലും ക്രൂരമായി നേരിട്ട പോലീസ് ഉദ്യോസ്ഥന്‍ യതിഷ് ചന്ദ്രയെ ഹീറോയാക്കി അയാള്‍ക്കുവേണ്ടി പേജ് തുടങ്ങുകയും ചെയ്യുന്ന ഒരുതരം അധമ മനശാസ്ത്രത്തിലേക്ക് പുതിയ കാലത്തിലെ മലയാളി അധപതിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനിടയില്‍ സരിതാ നായര്‍ക്കുവേണ്ടി തുടങ്ങിയ പേജില്‍ ലൈക് ചെയ്ത മലയാളികളുടെ എണ്ണം ആയിരങ്ങള്‍ ആയിരുന്നു. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിക്കിതിരക്കിയ മലയാളി അത് ഫേസ്ബുക്കിലിട്ടു അഭിമാനിക്കുന്ന കാഴ്ചയും കാണുകയുണ്ടായി.


സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ മതിയായ ചര്‍ച്ചയും, അവധാനതയോടെ നിര്‍മ്മിച്ചെടുക്കുന്നതുമായ നിയമങ്ങള്‍ ആവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പീനല്‍ നിയമത്തിലെ മുകളില്‍ പറഞ്ഞ നിയമങ്ങള്‍ എല്ലായ്‌പ്പോഴും സൈബര്‍ ലോകത്തെ വലിയ പ്രതിലോമ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കില്ല എന്നതും വസ്തുതയാണ്. പക്ഷേ ഇത്തരം മൂര്‍ത്തമായ സാഹചര്യങ്ങളെ കരിനിയമങ്ങള്‍ കൊണ്ട് നേരിടുന്നത് ജനാധിപത്യ വിരുധമായിരിക്കും എന്നും കാണാതിരുന്നുകൂടാ. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലമെന്റിന് ഈ സാഹചര്യത്തില്‍ ചരിത്രപരമായ ദൗത്യമുണ്ട് എന്നത് മനസ്സിലാക്കണം.


social-media

നവമാധ്യമങ്ങളുടെ ദൗര്‍ബ്ബല്ല്യങ്ങള്‍

ഈ വിഷയത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ. എം.ജി. രാധാകൃഷ്ണന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. “സാമൂഹ്യ മീഡിയയുടെ മറ്റൊരു ദൗര്‍ബല്യം അത് തിരികൊളുത്തുന്ന മധ്യവര്‍ഗാധിഷ്ഠിതമായ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ അല്‍പ്പായുസ്സാണ്. ആവേശത്തിന്റെയും വികാരത്തിന്റെയും സ്വാഭാവിക സവിശേഷതയാണിത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ജനകീയമുന്നേങ്ങള്‍ക്ക് പകരമാകാന്‍ സാമുഹ്യമാധ്യമങ്ങളിലൂടെ രൂപം കൊള്ളുന്ന, ആരംഭശൂരത്വം മുഖമുദ്രയായേക്കാവുന്ന ജനസഞ്ചയ രാഷ്ട്രീയത്തിനാകില്ല.”

“മുല്ലപ്പൂ വിപ്ലവത്തിന്റെ ഹ്രസ്വായുസ്സ് തന്നെ ഉദാഹരണം. അരാജകത്വം മുഖമുദ്രയായ ആള്‍ക്കൂട്ട രാഷ്ട്രീയത്തിനും അത് മുതലെടുക്കുന്ന സ്വേഛാധികാരികള്‍ക്കും വളമേകാനും സംഘടിതരൂപമോ പ്രത്യയശാസ്ത്രമോ നേതൃത്വമോ ഭാരമാകാത്ത സാമൂഹ്യമാധ്യമ രാഷ്ട്രീയത്തിനായേക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. പാര്‍ലമെന്റിന് സമാന്തരമായി ജനലോക്പാല്‍ ബില്ലിനു വേണ്ടി അഭിപ്രായരൂപീകരണം നടത്താന്‍ ഉണ്ടായ ശ്രമങ്ങളുടെ ലക്ഷ്യം എത്രയൊക്കെ ആദരണീയമാണെങ്കിലും ആ മാര്‍ഗ്ഗത്തിന്റെ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് ഓര്‍ക്കാം.”

“എന്തായാലും മനുഷ്യചരിത്രത്തില്‍ തന്നെ അപൂര്‍വമായ മാറ്റത്തിന് വഴിമരുന്നിട്ട നവമാധ്യമമെന്ന ഇരുതലമൂര്‍ച്ചയുള്ള പ്രതിഭാസത്തെ എത്രമാത്രം ആരോഗ്യകരമായി ഉപയോഗിക്കാമെന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. ഒപ്പം മൂലധനമെന്ന എട്ട് തലയുള്ള സര്‍പ്പം പൂര്‍ണമായും വിഴുങ്ങാതെ എങ്ങിനെ ഈ പ്രതിഭാസത്തെ കാത്തുസൂക്ഷിക്കാമെന്നതും.”

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ മതിയായ ചര്‍ച്ചയും, അവധാനതയോടെ നിര്‍മ്മിച്ചെടുക്കുന്നതുമായ നിയമങ്ങള്‍ ആവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പീനല്‍ നിയമത്തിലെ മുകളില്‍ പറഞ്ഞ നിയമങ്ങള്‍ എല്ലായ്‌പ്പോഴും സൈബര്‍ ലോകത്തെ വലിയ പ്രതിലോമ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കില്ല എന്നതും വസ്തുതയാണ്. പക്ഷേ ഇത്തരം മൂര്‍ത്തമായ സാഹചര്യങ്ങളെ കരിനിയമങ്ങള്‍ കൊണ്ട് നേരിടുന്നത് ജനാധിപത്യ വിരുധമായിരിക്കും എന്നും കാണാതിരുന്നുകൂടാ. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പാര്‍ലമെന്റിന് ഈ സാഹചര്യത്തില്‍ ചരിത്രപരമായ ദൗത്യമുണ്ട് എന്നത് മനസ്സിലാക്കണം.

സോഷ്യല്‍ മീഡിയയെ ഈ രൂപത്തില്‍ സൂക്ഷ്മമായി നിരീക്ഷികുമ്പോള്‍ ഇരുളും വെളിച്ചവും കലര്‍ന്ന് കൊളാഷുകളുടെ വലിയ ബാഹുല്യം തന്നെ കാണാം. വ്യക്തി ഹത്യയുടെയും അപമാനികലിന്റെയും അര്‍ഹികാത്തവരെ മഹാന്മാര്‍ ആകുന്നതിന്റെയും ഈറ്റില്ലമായി നവമാധ്യമങ്ങള്‍ മാറുന്നത് ദുഖകരവും അനാരോഗ്യകരവും ആണ്.

പക്ഷെ കരിനിയമങ്ങള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയ്ക്ക് മൂക്ക് കയറിടുന്നത് പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വതന്ത്രങ്ങള്‍ക്കും നല്‍കുന്ന സ്ലോ പൊയ്‌സണ്‍ ആയിരിക്കും എന്നതും ധര്‍മസങ്കടത്തില്‍ ആക്കുന്ന വസ്തുതയാണ്. അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന് പോലും കാരണവും ചാലകശക്തിയും ആയ നവമാധ്യമലോകം വ്യാപിച്ചു വിസ്തൃതമായ ഈ കാലത്ത് അത് അതിന്റെ നെല്ലും പതിരും വേര്‍തിരികേണ്ടുന്ന ചരിത്രപരമായ വഴിത്തിരിവില്‍ എത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം..!