ഇറ്റാലിയന്‍ കടല്‍ക്കൊല; ഒരു യു.പി.എ- എന്‍.ഡി.എ വഞ്ചനാക്കഥ
Daily News
ഇറ്റാലിയന്‍ കടല്‍ക്കൊല; ഒരു യു.പി.എ- എന്‍.ഡി.എ വഞ്ചനാക്കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2016, 8:11 pm

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജെറോണിന് നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹര്‍ജി എതിര്‍ക്കാതിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. (രോഗാതുരരായ മാതാപിതാക്കളെ കാണുവാന്‍ പോലും ഈ മാനുഷിക പരിഗണന ഇന്ത്യക്കാരനായ അബ്ദുല്‍ നാസര്‍ മദനിയ്ക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല എന്ന് ഓര്‍മ്മിക്കുക)

JAHA-1

quote-mark

ഒരു രാഷ്ട്രം അതിന്റെ പൗരന്മാരുടെ ജീവനും, ജീവിതത്തിനും നല്‍കുന്ന വിലയുടെ രണ്ടു വിപരീത ധ്രുവങ്ങളാണ് ഈ കേസില്‍ നാളിതുവരെ കാണാനായത്. കൊല്ലപ്പെട്ട മുക്കുവരുടെ ജീവിതത്തിനു നമ്മുടെ രാജ്യം, മാറി വന്ന ഭരണകൂടങ്ങള്‍ പുല്ലു വില നല്‍കുകയും, നമ്മുടെ രാജ്യത്തെ കത്തോലിക്കാ സഭയെ സ്വാധീനിച്ചിട്ടായാലും വേണ്ടിയില്ല, തങ്ങളുടെ നാവികരെ രക്ഷിച്ചേ പറ്റൂ എന്ന നിലപാട് ഇറ്റലി ഈ വിഷയത്തില്‍ എടുത്തതിനും നാം സാക്ഷികളായി.

Jahangir-Rasaq| ഒപ്പീനിയന്‍: ജഹാംഗീര്‍ റസാഖ് പാലേരി |

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജെറോണിന് നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹര്‍ജി എതിര്‍ക്കാതിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. (രോഗാതുരരായ മാതാപിതാക്കളെ കാണുവാന്‍ പോലും ഈ മാനുഷിക പരിഗണന ഇന്ത്യക്കാരനായ അബ്ദുല്‍ നാസര്‍ മദനിയ്ക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല എന്ന് ഓര്‍മ്മിക്കുക)

പക്ഷേ, ഇന്നത്തെ നാവികന്റെ മോചന വാര്‍ത്തയ്ക്കു മുന്‍പ് ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബ്ലാക്ക് മെയില്‍ ചെയ്യുവാന്‍ ശ്രമിച്ച വാര്‍ത്തയാണ്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികനെ വിട്ടയച്ചില്ലെങ്കില്‍ നരേന്ദ്ര മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വിടുമെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായത് ഇക്കഴിഞ്ഞ മേയ് 13 നാണ്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരോപണവിധേയനായ ക്രിസ്റ്റിയന്‍ മിഷേന്‍ ജെയിംസ് എന്നയാള്‍ ഇറ്റാലിയന്‍ ദേശീയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ നിലയില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച “മാനുഷിക പരിഗണന” എന്ന നിലപാടിന് മുകളില്‍ പറയുന്ന സംഭവത്തിന്റെ ദുര്‍ഗന്ധം ഇല്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മാത്രമല്ല ഈ വിഷയത്തില്‍ സങ്കീര്‍ണ്ണമായ അനവധി നിയമ പ്രശ്‌നങ്ങളും, ഇന്ത്യന്‍ സുപ്രീംകോടതിയുടെ അധികാര പരിധിയുടെ പ്രശ്‌നങ്ങളും ഉണ്ട്.

ഇറ്റാലിയന്‍ നാവികര്‍ക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമായിരുന്ന “ആനുകൂല്യങ്ങളെ”  ഇപ്പോഴത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി ആക്ഷേപിച്ചു വിമര്‍ശിച്ചിരുന്നത് സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ജനനവുമായി ബന്ധപ്പെടുത്തിയായിരുന്നു. പക്ഷേ ഇന്നത്തെ ദിവസം, അതെ മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ നമ്മുടെ രണ്ടു പാവം മുക്കുവരെ വെടിവച്ചു കൊന്ന നാവികന് “മാനുഷിക പരിഗണന” നല്‍കിയിരിക്കുന്നു..!

ITALIAN-MARINES-2

ഒരു രാഷ്ട്രം അതിന്റെ പൗരന്മാരുടെ ജീവനും, ജീവിതത്തിനും നല്‍കുന്ന വിലയുടെ രണ്ടു വിപരീത ധ്രുവങ്ങളാണ് ഈ കേസില്‍ നാളിതുവരെ കാണാനായത്. കൊല്ലപ്പെട്ട മുക്കുവരുടെ ജീവിതത്തിനു നമ്മുടെ രാജ്യം, മാറി വന്ന ഭരണകൂടങ്ങള്‍ പുല്ലു വില നല്‍കുകയും, നമ്മുടെ രാജ്യത്തെ കത്തോലിക്കാ സഭയെ സ്വാധീനിച്ചിട്ടായാലും വേണ്ടിയില്ല, തങ്ങളുടെ നാവികരെ രക്ഷിച്ചേ പറ്റൂ എന്ന നിലപാട് ഇറ്റലി ഈ വിഷയത്തില്‍ എടുത്തതിനും നാം സാക്ഷികളായി.

ഇറ്റാലിയന്‍ നാവികര്‍ക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ലഭ്യമായിരുന്ന “ആനുകൂല്യങ്ങളെ”  ഇപ്പോഴത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി ആക്ഷേപിച്ചു വിമര്‍ശിച്ചിരുന്നത് സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ജനനവുമായി ബന്ധപ്പെടുത്തിയായിരുന്നു. പക്ഷേ ഇന്നത്തെ ദിവസം, അതെ മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ നമ്മുടെ രണ്ടു പാവം മുക്കുവരെ വെടിവച്ചു കൊന്ന നാവികന് “മാനുഷിക പരിഗണന” നല്‍കിയിരിക്കുന്നു..!

കേസില്‍ അന്തിമ വിധി പ്രതികൂലമായാല്‍ മടങ്ങിവരുമെന്ന് നാവികന്‍ ഉറപ്പുനല്‍കണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതരും എഴുതി നല്‍കണം. ഇറ്റലിയിലേക്ക് മടങ്ങിയാലും നാവികന്‍ ഇന്ത്യയുടെയും സുപ്രീം കോടതിയുടെയും അധികാര പരിധിക്കുള്ളിലായിരിക്കണം. ഇറ്റലിയില്‍ എത്തിയാലുടന്‍ അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറണം. ഇക്കാര്യം ഇറ്റാലിയന്‍ അധികൃതര്‍ കോടതിയില്‍ എഴുതി നല്‍കണം എന്നിവയാണ് സുപ്രീം കോടതി നല്‍കിയ ഉപാധികള്‍.

കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇളവ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ല. സര്‍ക്കാരിന്റെ കോടതിയിലെടുത്ത ഈ നിലപാടാണ് ഈ വിഷയത്തിലെ സംശയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്. കടല്‍ നിയമത്തില്‍ ജര്‍മ്മനിയിലെ രാജ്യാന്തര ട്രിബ്യൂണലില്‍ നിന്ന് ഏപ്രില്‍ 29ന് വന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നാവികന്‍ കോടതിയെ സമീപിച്ചത്.

ITALIAN-MARINES-1

ഇന്ത്യക്കും, ഇറ്റലിക്കും ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിയുമെങ്കില്‍ നാവികന് സ്വദേശത്തേക്ക് മടങ്ങുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാജ്യാന്തര ട്രിബ്യൂണലിന്റെ ഉത്തരവ്. The UN Convention for Law of the Sea (UNCLOS) എന്ന രാജ്യാന്തര നിയമത്തിന്റെ പരിഗണനയില്‍ നില്‍ക്കുന്ന വിഷയത്തിലാണ് ഇന്ത്യന്‍ സുപ്രീംകോടതി  ഇന്നത്തെ ദിവസം ഈ വിധി പുറപ്പെടുവിച്ചത് എന്നതും, മുകളില്‍ പറഞ്ഞിട്ടുള്ള രാജ്യം വിടാനുള്ള വ്യവസ്ഥകള്‍ വച്ചിട്ടുള്ളത് എന്നതുമാണ് ശ്രദ്ധേയം.

സത്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ഈ രാജ്യത്തെ നിയമനിര്‍മ്മാണ സഭകള്‍ നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങളും, റൂളുകളും മാത്രം വ്യാഖ്യാനിക്കാനും, അതുമായി ബന്ധപ്പെട്ടു ഉത്തരവുകള്‍ ഇറക്കുവാനും മാത്രം അധികാരപ്പെട്ട സ്ഥാപനമാണ്. ജര്‍മ്മനിയിലെ രാജ്യാന്തര ട്രിബ്യൂണലില്‍  പരിഗണനയില്‍ നില്‍ക്കുന്ന ഒരു അന്താരാഷ്ട്ര നിയമ വ്യവഹാരത്തില്‍ ഇടപെട്ടുകൊണ്ട് നമ്മുടെ കോടതി വച്ചിട്ടുള്ള മുകളില്‍ പറഞ്ഞ “വിടുതല്‍ വ്യവസ്ഥകള്‍” എത്രമേല്‍ ഇറ്റലി എന്ന രാജ്യത്തിന് സ്വീകാര്യവും, അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ  ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി ചേര്‍ന്നു പോവുകയും ചെയ്യുന്ന ഒന്നാണ് എന്നത് കണ്ടുതന്നെ അറിയണം..!

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുക, ഹൈക്കോടതികളില്‍ നിന്നോ, സ്റ്റേറ്റ്, യൂണിയന്‍ ടെറിട്ടറികളില്‍ നിന്നോ വരുന്ന അപ്പീലുകള്‍ തീര്‍പ്പാക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യയിലെ ഈ പരമോന്നത നീതിന്യായ സ്ഥാപനത്തിന്റെ ധര്‍മ്മങ്ങള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 137 പ്രകാരം സുപ്രീം കോടതിക്ക്, അതിന്റെ തന്നെ മുന്‍കാല വിധികള്‍ റിവ്യൂ ചെയ്യുവാനുള്ള അവകാശമുണ്ട്. പക്ഷേ അപ്പോഴും, ഒരു അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിലനില്‍ക്കുന്ന ഒരു രാജ്യാന്തര കേസില്‍  ഇടപെടുന്നതിനെ ഇറ്റലിയ്ക്ക് അടക്കം ചോദ്യം ചെയ്യാനായേക്കും.

എന്നിട്ടും സത്യം മനസ്സിലാക്കിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ആ കപ്പലിനെ പിന്തുടര്‍ന്ന് പിടികൂടി. അതിലുണ്ടായിരുന്ന കടല്‍ക്കൊള്ളക്കാരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയില്‍ കൊണ്ടുവന്നു. കൊള്ളക്കാര്‍ ഇന്ത്യക്കാരല്ല. അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുറ്റം ചെയ്തിട്ടില്ല. എന്നിട്ടും ഇവിടെ അവരെ വിചാരണചെയ്ത് എട്ടുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇത് എങ്ങനെ സാധിച്ചു? വേണമെന്നുവച്ചതുകൊണ്ട് സാധിച്ചു എന്നതാണുത്തരം. ഇറ്റലിക്കാരെ ശിക്ഷിക്കുന്ന കാര്യത്തിലോ? യു.പി.എ സര്‍ക്കാരും, ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാരും വേണ്ട എന്നുവച്ചു എന്നതു തന്നെയാണുത്തരം.

ITALIAN-MARINES

ഒരു സംഭവകഥ

ഇന്ത്യയുടെ കടല്‍ ജലാധികാരപരിധിക്ക് പുറത്തല്ലേ സംഭവം, അപ്പോള്‍ ഇങ്ങനെയൊക്കെയല്ലേ പറ്റൂ എന്ന മട്ടിലുള്ള അടക്കംപറച്ചിലുകള്‍ സംഭവം നടന്നപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരികളില്‍നിന്നും ഇപ്പോഴത്തെ ഭരണാധികാരികളില്‍നിന്നും കേട്ടുതുടങ്ങി. അവര്‍ അറിയാന്‍ അധികം പഴക്കമില്ലാത്ത ഒരു സംഭവം ചൂണ്ടിക്കാട്ടട്ടെ. അലോന്ദ്രാ റെയിന്‍ബോ എന്ന ഒരു വിദേശകപ്പലിനെ മലാക്കാ സ്ട്രയിറ്റ്‌സില്‍വച്ച് കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. അതില്‍ ഉണ്ടായിരുന്ന പലരെയും കൊന്ന് കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തു. ചിലര്‍ ജീവരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ച് നീന്തിക്കയറി.

പിന്നീട് ഒരിക്കല്‍ ഇതേ കപ്പല്‍ പേരും രജിസ്‌ട്രേഷന്‍ നമ്പരും മാറ്റി ഇന്ത്യാ മഹാസമുദ്രത്തിലൂടെ വന്നു. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ എന്ന പരിധിക്കുപുറത്താണെന്നത് പ്രത്യേകം പറയണം. എന്നിട്ടും സത്യം മനസ്സിലാക്കിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ആ കപ്പലിനെ പിന്തുടര്‍ന്ന് പിടികൂടി. അതിലുണ്ടായിരുന്ന കടല്‍ക്കൊള്ളക്കാരെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയില്‍ കൊണ്ടുവന്നു. കൊള്ളക്കാര്‍ ഇന്ത്യക്കാരല്ല. അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുറ്റം ചെയ്തിട്ടില്ല. എന്നിട്ടും ഇവിടെ അവരെ വിചാരണചെയ്ത് എട്ടുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇത് എങ്ങനെ സാധിച്ചു? വേണമെന്നുവച്ചതുകൊണ്ട് സാധിച്ചു എന്നതാണുത്തരം. ഇറ്റലിക്കാരെ ശിക്ഷിക്കുന്ന കാര്യത്തിലോ? യു.പി.എ സര്‍ക്കാരും, ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാരും വേണ്ട എന്നുവച്ചു എന്നതു തന്നെയാണുത്തരം.

നമ്മുടെ രാജ്യത്തെ പീനല്‍ നിയമ വകുപ്പുകളായ (IPC) 302 (murder), 307 (attempt to murder), 427 (mischief) and section 34 (common intent) എന്നിവയാണ് ഇറ്റാലിയന്‍ കൊലയാളി നാവികര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ .

കടലില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം കോണ്ടിംഗ്വല്‍ മേഖലയാണ്. ചേര്‍ന്നുകിടക്കുന്ന മേഖല എന്നുപറയും. അവിടെയാണ് സംഭവം എന്നും അവിടെ ഇന്ത്യയുടെ ഐ.പി.സി, സി.ആര്‍.പി.സി എന്നിവയൊന്നും ബാധകമല്ല എന്നും ഇറ്റലി പറഞ്ഞു. സാങ്കേതികമായി അത് ശരിയാണുതാനും. എന്നാല്‍, അഡ്മിറാലിറ്റി ഒഫന്‍സ് ആക്ട് എന്ന ഒരു നിയമമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. എന്നാല്‍, നിയമപരമായി എടുത്തുകളയാത്തിടത്തോളം അത്തരം നിയമങ്ങള്‍ ഭരണഘടനയ്ക്കുകീഴില്‍ ഇന്ത്യയില്‍ സാധുവാണ്.

അടുത്ത പേജില്‍ തുടരുന്നു

രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കേണ്ടവരല്ല രാജ്യത്തെ ഭരണാധിപന്മാര്‍. മത്സ്യത്തൊഴിലാളികളെ വെടിവെച്ചിട്ട ഇറ്റാലിയന്‍ നാവികര്‍ നാട്ടിലെത്തിയപ്പോള്‍ അവരെ ധീരകൃത്യം ചെയ്ത വീരയോദ്ധാക്കളായി ഇറ്റലി വരവേല്‍പ്പു നല്‍കി ആദരിച്ചു.

modivisit

കടല്‍ക്കൊള്ളക്കാരുടെ കേസില്‍ ആ നിയമമുപയോഗിച്ചു. അതുകൊണ്ട് ഒരു അന്താരാഷ്ട്ര കോടതിയിലേക്കും പോകാതെ ആ കേസ് ഇന്ത്യക്കനുകൂലമായി ഇവിടെ തീര്‍പ്പാക്കപ്പെട്ടു. അന്താരാഷ്ട്ര കോടതിയിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രതാസംവിധാനം ഇവിടെയുണ്ടായി. ഇവിടെയോ? തുടക്കംമുതലേ ഇന്ത്യാ ഗവണ്‍മെന്റ് ഇറ്റലിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്നത് ഒരു ജനതയുടെ അപമാനമാകുന്നു.

രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കേണ്ടവരല്ല രാജ്യത്തെ ഭരണാധിപന്മാര്‍. മത്സ്യത്തൊഴിലാളികളെ വെടിവെച്ചിട്ട ഇറ്റാലിയന്‍ നാവികര്‍ നാട്ടിലെത്തിയപ്പോള്‍ അവരെ ധീരകൃത്യം ചെയ്ത വീരയോദ്ധാക്കളായി ഇറ്റലി വരവേല്‍പ്പു നല്‍കി ആദരിച്ചു.

ഇറ്റാലിയന്‍ പ്രധാനമന്ത്രിതന്നെ അവര്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു. പക്ഷേ ഇന്ത്യ ഇതിലൊന്നും പ്രതിഷേധിച്ചില്ല. തുടക്കം മുതല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവവും അലസതയുമാണ് യു.പി.എ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മറീനുകള്‍ തിരിച്ചുവരില്ലെന്ന സ്ഥിതി വന്നതോടെ എല്ലാം കോടതിയാണ് ചെയ്യേണ്ടതെന്ന നിലപാട് സ്വീകരിച്ച ഭരണകൂടം ഇപ്പോള്‍ പരിഹാസ്യമായ “മാനുഷിക പരിഗണനാ വാദവും” , ദുരൂഹതകള്‍ നിറഞ്ഞ തീരുമാനവും എടുത്തിരിക്കുന്നു.

ക്രിസ്മസ് ആഘോഷിക്കാനും വോട്ടുചെയ്യാനും ഒക്കെ ഇറ്റലിയിലേക്ക് പോകാന്‍ അനുമതി ചോദിച്ച നാവികര്‍ക്ക്, ഇന്ത്യന്‍ പ്രതികള്‍ക്ക് നിഷേധിക്കപ്പെടുന്ന ആ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് അരുനിന്നതെങ്ങനെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍? ഒടുവില്‍, അംബാസഡര്‍ ഇന്ത്യ വിട്ടുപോകാന്‍ പാടില്ല എന്ന് കോടതി വിലക്കിയപ്പോള്‍ മാത്രമാണ് ഒരു നാവികന്‍ തിരികെ ഇവിടേക്കുവന്നത്.

Italian-navy

ഭരണകൂട കൃത്യവിലോപം.

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഇന്ത്യന്‍ കോടതിയില്‍ രേഖാമൂലം സമ്മതിച്ച ഇറ്റാലിയന്‍ നാവികര്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ, ഇവിടെ തീര്‍പ്പാക്കുന്നതിനുപോലും മുമ്പ് സമീപിച്ചപ്പോള്‍ ഇന്ത്യ എന്തുകൊണ്ട് ഇവര്‍ നേരത്തേ ഇവിടെ കൊടുത്ത സത്യവാങ്മൂലം അവിടെ ഹാജരാക്കിയില്ല? ഇന്ത്യയിലെ എല്ലാ നിയമവഴിയും അടഞ്ഞുകഴിഞ്ഞാലേ അവര്‍ക്ക് അന്താരാഷ്ട്ര ട്രിബ്യൂണലില്‍ പോകാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, ഇന്ത്യന്‍വഴികള്‍ തുറന്നിരിക്കെത്തന്നെ ട്രിബ്യൂണലില്‍ പോകാന്‍ എന്തുകൊണ്ട് ഇന്ത്യ ആ വഴിക്ക് എതിര്‍വാദം മുമ്പോട്ടുകൊണ്ടുപോയില്ല?

ക്രിസ്മസ് ആഘോഷിക്കാനും വോട്ടുചെയ്യാനും ഒക്കെ ഇറ്റലിയിലേക്ക് പോകാന്‍ അനുമതി ചോദിച്ച നാവികര്‍ക്ക്, ഇന്ത്യന്‍ പ്രതികള്‍ക്ക് നിഷേധിക്കപ്പെടുന്ന ആ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് അരുനിന്നതെങ്ങനെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍? ഒടുവില്‍, അംബാസഡര്‍ ഇന്ത്യ വിട്ടുപോകാന്‍ പാടില്ല എന്ന് കോടതി വിലക്കിയപ്പോള്‍ മാത്രമാണ് ഒരു നാവികന്‍ തിരികെ ഇവിടേക്കുവന്നത്.

PINKY-ANAND

പിങ്കി ആനന്ദ്

സുപ്രീംകോടതി വിധി വന്നശേഷം കാലമിത്രയായിട്ടും ഒരു നടപടിയും ഇന്ത്യ നീക്കാതിരുന്നതിന്റെ പഴുതുപയോഗിച്ചാണ് ഇറ്റലി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ പോയത്. ഇപ്പോള്‍ ഇവിടത്തെ നിയമനടപടികളൊക്കെ മരവിച്ചു. ഇതുതന്നെയായിരുന്നു യു.പി.എ എന്‍.ഡി.എ സര്‍ക്കാരുകളുടെ ആഗഹവും.

ഡിവിഷന്‍ ബെഞ്ചിന്റെ തീര്‍പ്പുപ്രകാരം മൂന്നുകോടി രൂപയുടെ സെക്യൂരിറ്റി കെട്ടിവച്ചിട്ടുണ്ട് ഇറ്റലി. എന്നാല്‍, അഡ്മിറാലിറ്റി സ്യൂട്ടില്‍ തീര്‍പ്പായാലേ അര്‍ഹതയുള്ളവര്‍ക്ക് പണം അനുവദിച്ചുകിട്ടൂ. അഡ്മിറാലിറ്റി സ്യൂട്ടില്‍ വിചാരണപോലും നടക്കാന്‍ ഇനി ഇടയില്ല എന്നിരിക്കെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരംകൂടി നിഷേധിക്കപ്പെടുകയാവും ഫലം.

ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടിയും ഇറ്റലിക്കാരായ പ്രതികള്‍ക്കുവേണ്ടിയും വ്യത്യസ്ത ഘട്ടങ്ങളില്‍ ഒരേ കേസില്‍ ഹാജരായി അറ്റോര്‍ണി ജനറല്‍ എന്നതില്‍ തെളിയുന്ന ഇരട്ടത്താപ്പ് കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ ഉടനീളമുണ്ടായിരുന്നു. അത് ഇറ്റലി മുതലാക്കി. അതാണ് സത്യമെന്നിരിക്കെ, ഇത്രയും മഹത്തായ ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം പൗരന്റെ ജീവനും അന്തസ്സിനും പുഴുവിന്റെ വില നല്‍കുന്നു എന്നതും നമ്മെ തലകുനിപ്പിക്കുന്നു…!!