| Sunday, 20th March 2016, 4:51 pm

ഗോമാതാവ് എന്ന ഉന്മൂലന രാഷ്ട്രീയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മതപരമോ ശാസ്ത്രീയമോ ആയ ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം ആചാരങ്ങളും അവയെ ഉയര്‍ത്തിപ്പിടിക്കുന്നവരും ചേര്‍ന്ന് വര്‍ഗീയവിഷം ചീറ്റുമ്പോള്‍ അതിനെല്ലാം ബലിയാടുകള്‍ സാധാരണക്കാരാണ്. പശുക്കളുടെ ജീവനെക്കാള്‍ മനുഷ്യരുടെ ജീവനു വിലയുണ്ടെന്ന് രാജ്യത്തെ ഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, അവരിലെ തീവ്രവാദികളും, ഭരണകൂടങ്ങളും തിരിച്ചറിയാത്ത കാലം വരെ പതിനഞ്ചുകാരനായ നിഷ്‌കളങ്കര്‍ മുതല്‍, കാലിക്കൃഷി  ഉപജീവനോപാധിയാക്കിയ ലക്ഷക്കണക്കിന് മനുഷ്യര്‍ വരെ കലാപഹേതുക്കളാകുമെന്നതില്‍ സംശയമില്ലല്ലോ സര്‍.



താഴോട്ട് എഴുതുന്നത് അങ്ങേക്കുള്ള ഒരു കുറ്റപത്രമോ, ഭരണ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കലോ, രാഷ്ട്രീയ വിമര്‍ശനം പോലുമോ അല്ല. ഒരു കൊടുംക്രൂര സംഭവം നടന്ന രാജ്യത്തെ രക്തം മരവിച്ചുപോയ  ഒരു പൗരന്റെ ദയാഹരജിയാണ്.


| ഒപ്പീനിയന്‍: ജഹാംഗീര്‍ റസാഖ് പാലേരി |

ആദരണീയനായ ഞങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജീ,

1) നമ്മുടെ രാജ്യത്തെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരായ രണ്ട് മുസ്‌ലിം സഹോദരങ്ങളെ മതഭീകരര്‍ മരത്തില്‍ കെട്ടിത്തൂക്കി കൊന്നതു ഈ മണിക്കൂറുകളില്‍ നമ്മുടെ രാജ്യത്തെ അപമാനകരവും, ഞെട്ടിക്കുന്നതും, ഭീകരവുമായ വാര്‍ത്തയാണെന്ന് താങ്കളും അംഗീകരിക്കാതിരിക്കില്ല. ഛത്ര ജില്ലയില്‍ കന്നുകാലികളുടെ മേളയ്ക്കായി കാളകളെയും കൊണ്ട് പോയവരെയാണ് ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചു കൊന്നുകളഞ്ഞത്. കൈകള്‍ പുറകില്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കൗമാരക്കാരന്‍ പോലും കെട്ടിതൂക്കപ്പെട്ടത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന രാജ്യത്തെ കഥയാണ് സര്‍ ഞാന്‍ പറയുന്നത്; ഏതെങ്കിലും, അറേബ്യന്‍ രാജ്യത്തെ വംശീയ കലാപമോ, യൂറോപ്പിലെ തീവ്രവാദി ആക്രമണമോ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര യുദ്ധമോ ഒന്നുമല്ല. താങ്കള്‍ അച്ഛാ ദിനങ്ങള്‍ വരുമെന്ന് മോഹിപ്പിച്ച ജനത ജീവിക്കുന്ന ഇന്ത്യയിലെ സംഭവം…!


Also read ഗോസംരക്ഷണഫാഷിസത്തിന്റെ ഇക്കാലത്ത് ഈ ഗ്രന്ഥങ്ങള്‍ പുരോഗമനകാരികള്‍ ഒന്ന് വിതരണം ചെയ്‌തെങ്കില്‍… 


2) മുഹമ്മദ് മജ്‌ലൂം(35), അസദ് ഖാന്‍( 15) എന്നിവരാണ് കൊല്ലപ്പെട്ടത് സര്‍; ഗോസംരക്ഷണ ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന്  പുതിയ വാര്‍ത്തകള്‍ വരുന്നു സര്‍. മാംസ കയറ്റുമതിയില്‍  ലോകത്തുതന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന, കോടാനുകോടി ഡോളര്‍ അതിലൂടെ വരുമാനം നേടുന്ന ഒരു രാജ്യത്തെ കന്നുകാലി പ്രദര്‍ശനത്തിനു കാലികളെ കൊണ്ടുപോയവരാണ് സര്‍ കൊല്ലപ്പെട്ടിരിക്കുന്നത് എന്നതില്‍ താങ്കള്‍ക്കും ലജ്ജ തോന്നുന്നില്ലേ.. കാലിയെ കയറ്റിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ തല്ലിക്കൊന്ന കൊടും ക്രൂരതയും, താങ്കള്‍ ഭരിക്കുമ്പോഴാണ് സര്‍ സംഭവിച്ചത്. അതിര്‍ത്തി കാക്കുന്ന ജവാന്റെ  പിതാവ് മുഹമ്മദ് അഖ്‌ലാഖിനെ  മാട്ടിറച്ചി സൂക്ഷിച്ചു എന്ന് കള്ള ആരോപണം പറഞ്ഞുപരത്തി കൊന്നുകളഞ്ഞതും അങ്ങ് പ്രധാനമന്ത്രിയായ രാജ്യത്താണ് സര്‍.

ഭാരതം ഒരു കറുത്ത കാലത്തെ പൈശാചികമായ നാടായി മാറിയ കാലഘട്ടത്തിലെ പ്രധാനമന്ത്രിയായിരുന്നു നരേന്ദര്‍ ദാമോദര്‍ദാസ് മോഡി എന്ന് ചരിത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഭാവികാലത്തെ ഞാന്‍ ഭയക്കുന്നു സര്‍.


ഞാന്‍ അല്‍പ്പം ചരിത്രം പറയട്ടെ സര്‍, 2002 ഒക്‌ടോബര്‍ മാസം 15 ന് ചത്ത ഒരു പശുവിന്റെ തോല്‍ പ്രശ്‌നത്തില്‍ 5 ദളിത് യുവാക്കളെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അനേകം മതഭ്രാന്തന്മാരുടെ സാന്നിധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ച് അവശരാക്കി പെട്രോള്‍ ഒഴിച്ച് ദഹിപ്പിച്ചത് ശ്രുതികളും സ്മൃതികളും അനുശാസിക്കുന്ന സനാതന ധര്‍മ്മപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭൂഷണമാണെന്നവര്‍ പ്രഖ്യാപിക്കുന്നു.


3) സ്ത്രീ ശരീരങ്ങള്‍ വില്‍ക്കുന്ന, കൊന്നതിനു ശേഷം അവയവങ്ങള്‍ വില്‍ക്കുന്ന, കുഞ്ഞുങ്ങളെ ലൈംഗിക തെരുവുകളില്‍ വില്‍ക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ വിജയ് മല്ല്യമാര്‍ക്കായി വില്‍ക്കുന്ന, മനുഷ്യരെ വിദേശ രാജ്യങ്ങളിലേക്ക് വില്‍പ്പന നടത്തി കയറ്റിയക്കുന്ന നമ്മുടെ രാജ്യത്ത് കാലി വില്‍പ്പന കൊടും ക്രൂരതയാവുകയും, അത് ചെയ്യുന്നവര്‍ ക്രൂരമായി മരണശിക്ഷ ഏറ്റു വാങ്ങുകയും ചെയ്യുന്ന കാലത്തെ ശിലായുഗം എന്ന് പോലും വിളിക്കാനാവില്ലല്ലോ സര്‍. ഒരു പതിനഞ്ചുകാരനെ ക്രൂരമായി ഭേദ്യം ചെയ്യുമ്പോള്‍ ഗോമാതാ ഭക്തര്‍ അനുഭവിക്കുന്ന വന്യമായ ഉന്മാദം എന്താണ് സര്‍, അങ്ങേക്കത് ഭാവനയില്‍ കാണാനെങ്കിലും സാധിക്കുന്നുവോ..?!

4) ഞാന്‍ അല്‍പ്പം ചരിത്രം പറയട്ടെ സര്‍, 2002 ഒക്‌ടോബര്‍ മാസം 15 ന് ചത്ത ഒരു പശുവിന്റെ തോല്‍ പ്രശ്‌നത്തില്‍ 5 ദളിത് യുവാക്കളെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അനേകം മതഭ്രാന്തന്മാരുടെ സാന്നിധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ച് അവശരാക്കി പെട്രോള്‍ ഒഴിച്ച് ദഹിപ്പിച്ചത് ശ്രുതികളും സ്മൃതികളും അനുശാസിക്കുന്ന സനാതന ധര്‍മ്മപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭൂഷണമാണെന്നവര്‍ പ്രഖ്യാപിക്കുന്നു.

അന്ന് ദസറ ആഘോഷിക്കുന്ന ദിവസമായിരുന്നു. 1000 കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവം. രാവണന്റെ രൂപം നിര്‍മ്മിച്ച് പൊതു സ്ഥലത്ത് കെട്ടിക്കൂക്കി തീപ്പന്തം കൊണ്ട് അമ്പെയ്ത് അഗ്‌നിക്കിരയാക്കുന്ന ചടങ്ങാണ് ദസറ. ദേശിശരാബ് എന്നറിയപ്പെടുന്ന നാടന്‍ ചാരായത്തിന്റെ ലഹരിയില്‍ കൂത്താട്ടവും ഉണ്ടാകും. ഇതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ദളിത് യുവാക്കളുമായി തര്‍ക്കമുണ്ടായത്. പശുത്തോലിന്റെ വിലയില്‍ നിന്നും കിട്ടുന്ന പ്രതിഫലത്തില്‍ തങ്ങള്‍ക്കും ഓഹരി കിട്ടണമെന്ന് പൊലീസുകാര്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടതില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. ആഘോഷ സംഘാടകരും നാട്ടുകാരും വിവരമറിഞ്ഞ് എത്തി. അവരുടെ മുമ്പില്‍ തോലെടുക്കുന്നതിനുവേണ്ടി ഇവര്‍ പശുവിനെ കൊന്നതായി പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു.


Dont miss വിശുദ്ധ പശുവും അശുദ്ധ ദളിതരും


ഇതു കേട്ട മാത്രയില്‍ തന്നെ ലഹരിയില്‍ കൂത്താടി നിന്ന ജനക്കൂട്ടം യുവാക്കളെ വളയുകയും ഗോമാതാ കീ ജയ്…..ഗോഹത്യ നടത്തിയവരെ വിടരുത്….. എന്നാര്‍ത്ത ട്ടഹസിച്ചു കൊണ്ട് കല്ലെറിയാനും മര്‍ദ്ദിക്കാനും തുടങ്ങി. വിവരമറിഞ്ഞെത്തിയ ജില്ലാ മജിസ്‌ട്രേറ്റ്, ഡി.എസ്.പി, ബി.ഡി.ഒ, സായുധരായ 50 പേരടങ്ങുന്ന പൊലീസ് സേന തുടങ്ങിയ സമാധാനപാലകര്‍ നോക്കി നില്‍ക്കെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന 5 ദളിത് യുവാക്കളെ ദേഹത്തില്‍ പെട്രോളൊഴിച്ച് നിഷ്‌കരുണം തീ കൊളുത്തുകയായിരുന്നു. 1989 ലെ പാര്‍ലമെന്റില്‍ പാസ്സാക്കിയ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം നിലനില്‍ക്കെയാണ് ഈ കൂട്ടക്കൊല നടന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


ഗോവധം ഹൈന്ദവ ആചാരങ്ങള്‍ക്ക് എതിരാണെന്ന വാദം എങ്ങിനെയാണ് സര്‍ ശരിയാകുന്നത്..?! ഹിന്ദുമതം ഉണ്ടാകുന്നതിനു മുമ്പും ഭാരതമണ്ണില്‍ പശുക്കളുണ്ടായിരുന്നു. പുരാതന കാലത്ത് അത്തരം മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കലും പതിവായിരുന്നു. വേദകാലത്തു പോലും പശുക്കളെ കൊന്ന് ഭക്ഷിക്കുന്ന രീതി നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രം. അത് വേദങ്ങളും ഉപനിഷത്തുക്കളും ശരി വയ്ക്കുകയും ചെയ്യുന്നു.


5) പക്ഷിമൃഗാദികളെ യാഗത്തിന്റെ പേരില്‍ ചുട്ടുതിന്നു കൊണ്ടിരുന്ന സവര്‍ണ്ണ ചൂഷകവര്‍ഗം ഒരു ചത്ത പശുത്തോലിന്റെ പേരില്‍ നിരപരാധികളായ 5 ദളിത് യുവാക്കളെ പെട്രോളൊഴിച്ച് ചാമ്പലാക്കിയപ്പോള്‍ എത്ര ഗോമാതാക്കളെ തങ്ങളുടെ വര്‍ഗം ഭക്ഷണമാക്കി യിരുന്നുവെന്ന പരമാര്‍ത്ഥം പശുപൂജ ചെയ്യുന്ന ഇക്കൂട്ടര്‍ ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് ചരിത്രകാരന്മാരും, ദളിതരും ആരോപിക്കുന്നു സര്‍. രാജ്യത്തെ ഏറ്റവും വലിയ മാംസക്കയറ്റുമതി ബിസിനസ്സുകാര്‍ ഹൈന്ദവരും , അവരില്‍ ചിലര്‍ സംഘപരിവാര്‍ ബന്ധുക്കളും ആണെന്നത് പരസ്യമല്ലേ സര്‍. അവര്‍ക്കെതിരെ നിലപാടില്ലാത്ത ഹൈന്ദവ ഭീകരര്‍ പാവം കാലികൃഷിക്കാരെയും, കാലികളെ കയറ്റിയ വാഹന ഡ്രൈവര്‍മാരെയും, മാംസം സൂക്ഷിച്ചു എന്നാ വ്യാജ ആരോപണം ഉന്നയിച്ചു മനുഷ്യരെയും കൊന്നുകളയുന്നതിന്റെ  നീതിശാസ്ത്രം എന്താണ് സര്‍..?!

6) മനുഷ്യസ്ത്രീയുടെ പച്ചമാംസത്തിന്റെ നിറംചാലിച്ച കഥകള്‍ ലോകമെമ്പാടും കേള്‍പ്പിച്ച ചുവന്ന തെരുവെന്ന കുപ്രസിദ്ധ ഇടവും നമ്മുടെ രാജ്യത്തെ മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയില്‍ തന്നെയല്ലേ സര്‍. സ്ത്രീസുരക്ഷയ്ക്കും നാടിന്റെ വികസനത്തിനും കൂട്ടത്തില്‍ ആര്‍ഷഭാരത സംസ്‌കാരത്തിനും മുന്‍ഗണന കൊടുത്തുകൊണ്ട് ഭരണത്തിലൂടെ മുന്നേറാനിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകളെ നിരത്തിവെച്ച് വിലപറയുന്ന ചുവന്ന തെരുവെന്ന ഈ വില്‍പ്പനയിടത്തെ കാണാത്തത് അത്ഭുതപ്പെടുത്തുന്നു. അതിനും മുകളിലാണോ മൃഗമെന്ന വിഭാഗത്തില്‍ പെടുന്ന പശുവും പോത്തും കാളയുമൊക്കെ? ഭാരതത്തിലെ ഹൈന്ദവ തീവ്രവാദികളും, ഭരണകൂടവും മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്ന് അന്താരാഷ്ട്ര സമൂഹം ചിന്തിച്ചാല്‍ നമുക്കെന്തു മറുപടിയുണ്ട് സര്‍..?!

7) ലോകത്തുള്ള പശുക്കളെല്ലാം മാതാവാണെന്നാണ് ഹൈന്ദവ തീവ്രവാദികളും, അനുയായികളും പറയുന്നത്. ഇവര്‍ക്ക് ജന്മം നല്‍കാന്‍ സഹായിച്ച പുരുഷ ലിംഗത്തില്‍ പെട്ട മൃഗങ്ങളൊക്കെ വധിക്കപ്പെടും. ഭാരതത്തിലും പാശ്ചാത്യനാടുകളിലും മറ്റും ഗോമാംസം ഭക്ഷിക്കുന്നവര്‍ ഏറെയാണ്. ഇവരോടൊക്കെ ഒരു സുപ്രഭാതത്തില്‍ ഗോവധം പാടില്ലെന്നും ഗോമാതാവിനെ അംഗീകരിക്കണമെന്നും പറയാനാകുമോ? എന്തു കഴിക്കണം, എന്ത് കഴിക്കേണ്ട എന്നത് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഇന്നേ വരെ ലോകത്ത് ഒരിടത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല. ഗോവധം ഹൈന്ദവ ആചാരങ്ങള്‍ക്ക് എതിരാണെന്ന വാദം എങ്ങിനെയാണ് സര്‍ ശരിയാകുന്നത്..?! ഹിന്ദുമതം ഉണ്ടാകുന്നതിനു മുമ്പും ഭാരതമണ്ണില്‍ പശുക്കളുണ്ടായിരുന്നു. പുരാതന കാലത്ത് അത്തരം മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കലും പതിവായിരുന്നു. വേദകാലത്തു പോലും പശുക്കളെ കൊന്ന് ഭക്ഷിക്കുന്ന രീതി നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രം. അത് വേദങ്ങളും ഉപനിഷത്തുക്കളും ശരി വയ്ക്കുകയും ചെയ്യുന്നു.


ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടയുടെ തുറുപ്പുശീട്ടുകളിലൊന്നാണ് ഗോവധനിരോധനം എന്നതല്ലേ സര്‍ വാസ്തവം..?! ഗോമാതാവ് എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് സംഘപരിവാര്‍ ഹൈന്ദവ ഫാഷിസത്തിന്റെ  പ്രചരണവും സംഘടിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പശു എന്നത് ഇന്ന് ഹിന്ദുത്വഭീകരര്‍ക്ക് വംശീയ ഉന്മൂലനത്തിനുള്ള ഒരു ഉപകരണം മാത്രമാണ്, അതിന് വിശ്വാസവുമായി പുലബന്ധമില്ലെന്നതു തന്നെയാണ് വാസ്തവം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ “ഗോമാതാവ്” എന്നത് അന്യമതസ്ഥരെ, പ്രത്യേകിച്ച് മുസ്‌ലിംങ്ങളെ ടാര്‍ഗറ്റ് ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ്.


8) മതപരമോ ശാസ്ത്രീയമോ ആയ ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം ആചാരങ്ങളും അവയെ ഉയര്‍ത്തിപ്പിടിക്കുന്നവരും ചേര്‍ന്ന് വര്‍ഗീയവിഷം ചീറ്റുമ്പോള്‍ അതിനെല്ലാം ബലിയാടുകള്‍ സാധാരണക്കാരാണ്. പശുക്കളുടെ ജീവനെക്കാള്‍ മനുഷ്യരുടെ ജീവനു വിലയുണ്ടെന്ന് രാജ്യത്തെ ഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, അവരിലെ തീവ്രവാദികളും, ഭരണകൂടങ്ങളും തിരിച്ചറിയാത്ത കാലം വരെ പതിനഞ്ചുകാരനായ നിഷ്‌കളങ്കര്‍ മുതല്‍, കാലിക്കൃഷി  ഉപജീവനോപാധിയാക്കിയ ലക്ഷക്കണക്കിന് മനുഷ്യര്‍ വരെ കലാപഹേതുക്കളാകുമെന്നതില്‍ സംശയമില്ലല്ലോ സര്‍.

9) സര്‍, ഭക്തിയും , വിശ്വാസവുമെല്ലാം വ്യക്തിപരമാണ്. പക്ഷേ, അതിന്റെ  പേരില്‍ രാജ്യത്തെ പൗരന്മാര്‍ ക്രൂരമായി കൊല്ലപ്പെടുന്നത് എങ്ങിനെയാണ് സര്‍ മനസ്സിലാക്കാനോ, അംഗീകരിക്കാനോ സാധിക്കുന്നത്..?! ഇന്ത്യയിലെ ഹിന്ദുത്വ അജണ്ടയുടെ തുറുപ്പുശീട്ടുകളിലൊന്നാണ് ഗോവധനിരോധനം എന്നതല്ലേ സര്‍ വാസ്തവം..?! ഗോമാതാവ് എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് സംഘപരിവാര്‍ ഹൈന്ദവ ഫാഷിസത്തിന്റെ  പ്രചരണവും സംഘടിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പശു എന്നത് ഇന്ന് ഹിന്ദുത്വഭീകരര്‍ക്ക് വംശീയ ഉന്മൂലനത്തിനുള്ള ഒരു ഉപകരണം മാത്രമാണ്, അതിന് വിശ്വാസവുമായി പുലബന്ധമില്ലെന്നതു തന്നെയാണ് വാസ്തവം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ “ഗോമാതാവ്” എന്നത് അന്യമതസ്ഥരെ, പ്രത്യേകിച്ച് മുസ്‌ലിംങ്ങളെ ടാര്‍ഗറ്റ് ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരണം തുടങ്ങിയ നാള്‍ മുതല്‍ സംഘപരിവാര്‍ ശക്തികള്‍ മുസ്‌ലിം വെറുപ്പിന്റെ ഏറ്റവും വലിയ രൂപങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അവര്‍ വിഭാവനം ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം അനുസരിക്കാത്തവരെ പാക്കിസ്ഥാനിലേക്കും ഇറ്റലിയിലേക്കുമൊക്കെ നാടുകടത്താന്‍ ആഹ്വാനം ചെയ്യുന്നിടത്തൊന്നും ബീഫിന് റോളില്ലല്ലോ, മറിച്ച് അന്യമതവിദ്വേഷവും അസഹിഷ്ണുതയുമാണ് പ്രകടമായത് എന്നതും വ്യക്തമല്ലേ സര്‍.

10) ബീഫിന്റെ രാഷ്ട്രീയം കേവലം ഒരു വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് മറ്റൊരു വിഭാഗത്തിന്റെ ഉന്മൂലത്തിനുള്ള കാരണമാണെന്നുമറിയാന്‍ സമീപകാലത്ത് ബീഫുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ മതം പരിശോധിക്കുന്നതിലൂടെ മനസ്സിലാവില്ലേ സര്‍. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ബീഫ് കൂടുതലായി കഴിക്കുന്നത് മുസ്‌ലിംങ്ങളും ദളിതരുമാണ്. അതാണ് വംശഹത്യക്ക് തുനിഞ്ഞിറങ്ങിയവര്‍ക്ക് ബീഫ് ഒന്നാന്തരം ആയുധമാകുന്നത്. ബീഫ് നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ “നിയമപാലകരായി” ഇറങ്ങി ചിലര്‍ മോബ് ജസ്റ്റിസ് നടത്തുന്നത് വിശ്വാസം സംരക്ഷിക്കാനാണെന്ന് ഹിന്ദുമതത്തിലെ സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നതാണ് സംഘപരിവാരങ്ങളുടെ മിടുക്ക് എന്നതല്ലേ രാഷ്ട്രീയ യാഥാര്‍ത്ഥ്യം..?!


You must read this അനിവാര്യമായ ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്


11) ചുരുക്കത്തില്‍ അന്യമതവിശ്വാസികളുടെ ഉന്മൂലനമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് ബീഫ്. ഇന്ന് ബീഫാണെങ്കില്‍ നാളെ അത് മറ്റൊന്നാകാം. ഭീഷണമായ ഒരു കാലത്തിന്റെ തുടക്കം മാത്രമായേ ബീഫുമായി ബന്ധപ്പെട്ട കൊലപാതകങ്ങളേ കാണാനാവൂ…! ആയതിനാല്‍ കാലിയുടെയും, ഗോമാതാവിന്റെയും, ബീഫിന്റെയും പേരില്‍ നടക്കുന്ന ഈ കൊടും ക്രൂരതകളും, കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ താങ്കള്‍ നയിക്കുന്ന ഭരണകൂടം മുന്നോട്ട് വരേണ്ടത് സാമൂഹ്യ കലാപങ്ങള്‍ ഇല്ലാത്ത സംഘര്‍ഷ രഹിതമായ ഭാരതത്തിന് ആവശ്യമല്ലേ സര്‍…??!!

We use cookies to give you the best possible experience. Learn more