| Tuesday, 19th April 2016, 7:35 pm

മദ്യനയം എന്ന രാഷ്ട്രീയാശ്ലീലം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒടുവില്‍ ഇന്നലെ ആറു പുതിയ ബാറുകള്‍ക്ക് കൂടി അനുവാദം കൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ മനുഷ്യരെയും പരിഹസിച്ചു. പകല്‍ വല്ല പാര്‍ട്ടി പരിപാടികളിലും ആവുന്ന താന്‍ വൈകിട്ട് ടി.വി കാണുമ്പോഴാണ് സര്‍ക്കാരിന്റെ പല നടപടികളും അറിയുന്നത് എന്ന് സുധീരന്‍ പരിഹാസ്യനായി പരിതപിച്ചു. മദ്യനയത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു, അതനുവദിച്ചു കൊടുക്കില്ല എന്ന് ദയനീയമായി മോങ്ങുന്ന സുധീരന്റെ ശബ്ദത്തില്‍ എത്തിനില്‍ക്കുന്നു നിലവിലെ മദ്യ നയം.


| ഒപ്പീനിയന്‍: ജഹാംഗീര്‍ റസാഖ് പാലേരി |

നാളുകള്‍ കടന്നുപോയി.  അന്യസംസ്ഥാനത്തു നിന്നും മറ്റും കേരളത്തിലേക്ക് മദ്യം ഒഴുകി. മദ്യവില്‍പ്പനയില്‍ ഒട്ടും കുറവുണ്ടായില്ല എന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു. രാഷ്ട്രീയ കാപട്യത്തിന്റെ ആള്‍രൂപങ്ങളായ സുധീരനും, ഉമ്മന്‍ചാണ്ടിയും അവരെ കണ്ടാല്‍ പാലഭിഷേകം ചെയ്യുവാന്‍ കാത്തിരിക്കുന്ന സമാധാന ജീവിതം തിരിച്ചുകിട്ടിയ “ഇല്ലാത്ത വീട്ടമ്മമാരെ”ക്കുറിച്ച് ബഡായികള്‍  പറഞ്ഞുകൊണ്ടിരുന്നു.


സാമൂഹ്യപരമായമാറ്റങ്ങള്‍ക്കു വലിയ തോതിലുള്ള ചര്‍ച്ചകളും, സംവാദങ്ങളും സമവായങ്ങളും ആവശ്യമാണ് എന്നത് ദീര്‍ഘദര്‍ശികളായ ഭരണാധികാരികള്‍ക്ക് എന്തായാലും അറിയാതിരിക്കില്ല. ടൂറിസം സാധ്യതകളും, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ വലിയ പങ്കും മദ്യത്തെ ആശ്രയിച്ചിരിക്കുന്ന നാടാണ് കേരളം എന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

കുടുംബ ശൈഥില്യങ്ങളും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും മദ്യം കാരണം സൃഷ്ട്ടിക്കപ്പെടുന്ന ഒരു ജനതയാണ് മലയാളികള്‍ എന്നതും വസ്തുതയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ഒട്ടും അഭിസംബോധന ചെയ്യുകയോ, ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യാതെ സുധീരന്റെയും, ഉമ്മന്‍ചാണ്ടിയുടെയും ഈഗോ ക്ലാഷുകള്‍ക്ക്  മുകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു രാഷ്ട്രീയാശ്ലീലമാണ് നിലവിലെ മദ്യനയം. വീര്യം കൂട്ടാനും , കുറയ്ക്കാനുമായി ഇതിനകത്തുതന്നെ ധാരാളം വെള്ളം ചേര്‍ക്കലുകളും, രാസമാറ്റങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സംസ്ഥാനത്ത് മദ്യനയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നത്. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് 2014 ഏപ്രില്‍ രണ്ടിന്റെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 335 ബാറുകളുടെ ലൈസന്‍സ് പുതുക്കും. നിലവാരം മെച്ചപ്പെടുത്തുന്ന ബാറുകളുടെ കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ഉടമകള്‍ കോടതിയിലേക്ക് പോകുന്ന സ്ഥിതി സംജാതമായി.


സര്‍ക്കാരിനെ മദ്യലോബി നിയന്ത്രിക്കുന്നുവെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വി.എം സുധീരന്റെ പരസ്യവിമര്‍ശനമായി തുറന്നടിച്ചു. തുടര്‍ന്ന് 2014 ഓഗസ്റ്റ് 21ന് ചേര്‍ന്ന യു.ഡി.എഫ് യോഗം പുതിയ മദ്യനയം പ്രഖ്യാപിച്ചു. അടുത്ത ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നയത്തില്‍ തീരുമാനമെടുത്തു. ബാറുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായി പരിമിതപ്പെടുത്തി.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബാറുകള്‍ തുറക്കാന്‍ സജീവ ചര്‍ച്ചകള്‍ നടന്നു. നിലവാരം ഉയര്‍ത്തിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നിലപാടെടുത്തു. പൂട്ടിയതൊന്നും തുറക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കട്ടായം പറഞ്ഞു. സുധീരന്റെ നിലപാടിനോട് ഐ,ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത വിയോജിപ്പ് ഉണ്ടായി. കെ.പി.സി.സിയിലെ ഏതാനും നേതാക്കളുടെ മാത്രം പിന്തുണകൊണ്ട് സുധീരന്‍ ഒറ്റയാള്‍ ചാവേറായി. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന് മുസ്‌ലീം ലീഗിന്റെയും നിലപാട് വന്നത് സുധീരന് ഊര്‍ജ്ജം പകര്‍ന്നു.!

എങ്കിലും നയത്തെ സംബന്ധിച്ച  ഭിന്നതകള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രൂക്ഷമായി നടന്നു. ഇരു ഗ്രൂപ്പുകളും സുധീരനെ തലങ്ങും , വിലങ്ങും ആക്രമിച്ചു. സര്‍ക്കാരിനെ മദ്യലോബി നിയന്ത്രിക്കുന്നുവെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വി.എം സുധീരന്റെ പരസ്യവിമര്‍ശനമായി തുറന്നടിച്ചു. തുടര്‍ന്ന് 2014 ഓഗസ്റ്റ് 21ന് ചേര്‍ന്ന യു.ഡി.എഫ് യോഗം പുതിയ മദ്യനയം പ്രഖ്യാപിച്ചു. അടുത്ത ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നയത്തില്‍ തീരുമാനമെടുത്തു. ബാറുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായി പരിമിതപ്പെടുത്തി.

418 ബാറുകള്‍ക്ക് പുറമെ 312 ബാറുകള്‍ കൂടി പൂട്ടി. പൂട്ടിയ ബാറുകളുടെ ലൈസന്‍സ് തിരിച്ചുനല്‍കുവാന്‍ തീരുമാനമായി. 38 ബിവറേജസ് ഔട്‌ലെറ്റുകളും പൂട്ടി. 10 ശതമാനം ഔട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും പൂട്ടും.  ഞായറാഴ്ചകളും ഡ്രൈ ഡേആയിരിക്കും എന്ന  തരത്തില്‍ ഭരണകൂടം തീരുമാനമെടുത്തു.


മുഴുവന്‍ ബാറുകളും പൂട്ടാനുള്ള തീരുമാനം യു.ഡി.എഫ് യോഗത്തിന് മുമ്പ് മുഖ്യമന്ത്രി സുധീരനെമാത്രം അറിയിച്ചില്ല. തീരുമാനം അറിഞ്ഞത് രമേശ് ചെന്നിത്തലയും പി.പി തങ്കച്ചനും ഉള്‍പ്പെടെ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കള്‍ മാത്രം. അന്ന് പോര് തുടങ്ങി.


പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നായിരുന്നു സുധീരന്റെ സുവ്യക്തമായ നിലപാട്. എല്ലാ ഘടകകക്ഷികളും നിലപാട് അറിയിച്ച ശേഷം മുഖ്യമന്ത്രി താന്‍ എഴുതി തയ്യാറാക്കിയ തീരുമാനം ഏകപക്ഷീയമായി വായിച്ചു. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന നിലപാട് തിരുത്തി മുഴുവന്‍ ബാറുകളും പൂട്ടണമെന്ന് കെ.എം മാണിയുടെ നിലപാട്. മുഴുവന്‍ ബാറുകളും പൂട്ടാനുള്ള തീരുമാനം യു.ഡി.എഫ് യോഗത്തിന് മുമ്പ് മുഖ്യമന്ത്രി സുധീരനെമാത്രം അറിയിച്ചില്ല. തീരുമാനം അറിഞ്ഞത് രമേശ് ചെന്നിത്തലയും പി.പി തങ്കച്ചനും ഉള്‍പ്പെടെ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കള്‍ മാത്രം. അന്ന് പോര് തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ ചാവേര്‍ ആയ എം.എം ഹസ്സന്‍ “മദ്യനിരോധനത്തിന്റെ” മുഴുവന്‍ ക്രെഡിറ്റും ഉമ്മന്‍ചാണ്ടിയ്ക്ക് ചാര്‍ത്തി നല്‍കി സുധീര നിഗ്രഹത്തിനു പരസ്യമായി പത്രസമ്മേളനം വിളിച്ചു.

തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ലെന്ന് സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. സുധീരന്റേതിനേക്കാള്‍ മികച്ച നയം സ്വീകരിച്ചത് മുഖ്യമന്ത്രിയെന്ന് ഗ്രൂപ്പ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു മുഴം മുന്നെയെറിഞ്ഞു. സുധീരനെ “വീഴ്ത്തിയ” മുഖ്യമന്ത്രിയുടെ തന്ത്രങ്ങളെ കുറിച്ച് പ്രമുഖ മാധ്യമങ്ങളില്‍ വിശകലനങ്ങള്‍ പെരുമഴയായി പെയ്തു.

എന്തായാലും  അവസരം മുതലെടുത്ത് ഉമ്മന്‍ചാണ്ടി  മന്ത്രിസഭയിലെ മാണിയും, ബാബുവും അടക്കമുള്ള മന്ത്രിമാര്‍ സമ്പന്നരായ ബാര്‍ മുതലാളിമാരെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയെടുത്തു. ബാര്‍ കോഴ ദിനേന മാധ്യമവെണ്ടക്കകളായി. ബിജു രമേശ് എന്ന  ബാര്‍ മുതലാളിയെ “വെളിപ്പെടുത്തലുകളുടെ” തോരാമഴയക്കായി മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വട്ടമിട്ടു. ബിജുവിനെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും ഉമ്മന്‍ചാണ്ടിയും കൂട്ടരും വശം കെട്ടു. കൂസലില്ലാത്ത ബിജു പോരാട്ടം തുടര്‍ന്നു. “സംശയാതീതയായ സീസറിന്റെ ഭാര്യയുടെ” കഥ പറഞ്ഞു കേരള ഹൈക്കോടതി മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചു.


കേരളത്തിലുടനീളം ബാറുകള്‍ പൂട്ടിച്ചത് മൂലം കേരളത്തിലേക്കുള്ള മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഒഴുക്ക് കൂടുകയാണുണ്ടായത്. അതിര്‍ത്തികളില്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും പുതിയ മദ്യഷാപ്പുകള്‍ നിര്‍ബാധം തുറന്നു. സംസ്ഥാനം കഞ്ചാവ് മാഫിയയുടെ വിളനിലമായി മാറി, കേവലം മാസങ്ങള്‍ക്കുള്ളില്‍. ഹൈസ്‌കൂള്‍ പരിസരങ്ങളില്‍ പോലും കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ നിര്‍ലോഭം ലഭിക്കുന്ന സ്ഥിതി സംജാതമായി.


നാളുകള്‍ കടന്നുപോയി.  അന്യസംസ്ഥാനത്തു നിന്നും മറ്റും കേരളത്തിലേക്ക് മദ്യം ഒഴുകി. മദ്യവില്‍പ്പനയില്‍ ഒട്ടും കുറവുണ്ടായില്ല എന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു. രാഷ്ട്രീയ കാപട്യത്തിന്റെ ആള്‍രൂപങ്ങളായ സുധീരനും, ഉമ്മന്‍ചാണ്ടിയും അവരെ കണ്ടാല്‍ പാലഭിഷേകം ചെയ്യുവാന്‍ കാത്തിരിക്കുന്ന സമാധാന ജീവിതം തിരിച്ചുകിട്ടിയ “ഇല്ലാത്ത വീട്ടമ്മമാരെ”ക്കുറിച്ച് ബഡായികള്‍  പറഞ്ഞുകൊണ്ടിരുന്നു.

തിരഞ്ഞെടുപ്പ് ഗോദയില്‍ മദ്യനയം യു.ഡി.എഫ് മുഖ്യവിഷയമാക്കാന്‍ ഒരുങ്ങി. കുഞ്ഞാലിക്കുട്ടി  വാ തുറക്കുന്നത് തന്നെ മദ്യനയ പോരിശകള്‍  പറയാന്‍ മാത്രമായി. ഒടുവില്‍ ഇന്നലെ ആറു പുതിയ ബാറുകള്‍ക്ക് കൂടി അനുവാദം കൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ മനുഷ്യരെയും പരിഹസിച്ചു. പകല്‍ വല്ല പാര്‍ട്ടി പരിപാടികളിലും ആവുന്ന താന്‍ വൈകിട്ട് ടി.വി കാണുമ്പോഴാണ് സര്‍ക്കാരിന്റെ പല നടപടികളും അറിയുന്നത് എന്ന് സുധീരന്‍ പരിഹാസ്യനായി പരിതപിച്ചു. മദ്യനയത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു, അതനുവദിച്ചു കൊടുക്കില്ല എന്ന് ദയനീയമായി മോങ്ങുന്ന സുധീരന്റെ ശബ്ദത്തില്‍ എത്തിനില്‍ക്കുന്നു നിലവിലെ മദ്യ നയം.

ഇതിനിടയില്‍ കെ.സി.ബി.സിയും പാതിരിമാരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക, പുര കത്തുമ്പോള്‍ വാഴ വെട്ടുക തുടങ്ങിയ മുതലെടുപ്പുകള്‍ നിര്‍ബാധം തുടര്‍ന്നു. കോഴ വാങ്ങാതെ കുഞ്ഞുങ്ങള്‍ക്ക് വിദ്യയും, അധ്യാപകര്‍ക്ക് തൊഴിലും നല്‍കാത്ത പാതിരിമാര്‍ മദ്യ വിഷയത്തില്‍ അസംബന്ധ നാടകങ്ങളും, സുകുമാര കലകളും തുടര്‍ന്നു. ഉമ്മന്‍ചാണ്ടിയോട് ടെലിവിഷന്‍ സീരിയല്‍ ശൈലിയില്‍ പരിഭവിച്ചു.


ലോകത്ത് എവിടെയും, ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യങ്ങളില്‍പ്പോലും, മദ്യ നിരോധനം വിജയകരമായി നടപ്പിലാക്കിയിട്ടില്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് ശാസ്ത്രീയ മാര്‍ഗ്ഗമെന്ന് സാമൂഹ്യശാസ്ത്രജ്ഞരും, ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളും, പഠനങ്ങളും, ദീര്‍ഘദര്‍ശികളായ ഭരണാധികാരികളും ആയിരംവട്ടം അംഗീകരിച്ചതാണ്. ഉമ്മന്‍ചാണ്ടിയ്ക്കും, സുധീരനും, നമ്മുടെ ജുഡീഷ്യറിക്ക് പോലും ഇക്കാര്യം അറിയാത്തതുമല്ല.


പക്ഷേ, യഥാര്‍ത്ഥത്തില്‍  സംഭവിച്ച സാമൂഹ്യ വിപത്തുകള്‍ ഇതിലും എത്രയോ വലുതായിരുന്നു. ചില വിദേശമദ്യ ഔട്ട്‌ലറ്റുകള്‍  പൂട്ടിയതിനു ബദലായി ഒരുപാട് ഔട്ട്‌ലറ്റുകളില്‍ സര്‍ക്കാര്‍ പുതിയ കൗണ്ടറുകള്‍ തുറന്നു വില്‍പ്പന പൊടിപൊടിച്ചു.

കേരളത്തിലുടനീളം ബാറുകള്‍ പൂട്ടിച്ചത് മൂലം കേരളത്തിലേക്കുള്ള മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഒഴുക്ക് കൂടുകയാണുണ്ടായത്. അതിര്‍ത്തികളില്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും പുതിയ മദ്യഷാപ്പുകള്‍ നിര്‍ബാധം തുറന്നു. സംസ്ഥാനം കഞ്ചാവ് മാഫിയയുടെ വിളനിലമായി മാറി, കേവലം മാസങ്ങള്‍ക്കുള്ളില്‍. ഹൈസ്‌കൂള്‍ പരിസരങ്ങളില്‍ പോലും കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ നിര്‍ലോഭം ലഭിക്കുന്ന സ്ഥിതി സംജാതമായി.

മെഡിക്കല്‍ഷോപ്പിലെ വീര്യം കൂടിയ കഫ് സിറപ്പുകള്‍ മുതല്‍ വിഷ കൂണ് വരെ മലയാളികള്‍ ഉപയോഗിക്കാന്‍ ശീലിച്ചത് ഒരു പക്ഷേ ഈ സര്‍ക്കാറിന്റെ മദ്യനയം എന്ന  അസംബന്ധ നാടകം കൊണ്ടാണ്. കൊടിയ വിഷം  കലര്‍ന്ന പച്ചക്കറികള്‍ കേരള അതിര്‍ത്തിയില്‍ പരിശോധിക്കുന്ന സംവിധാനങ്ങള്‍ കോടികള്‍ കൈക്കൂലി വാങ്ങി അവസാനിപ്പിച്ച മന്ത്രിമാര്‍, ദിവസേന ഡയാലിസിസ് കേന്ദ്രങ്ങളും, ക്യാന്‍സര്‍ ആശുപത്രികളും ഉദ്ഘാടനം ചെയ്യുന്ന മന്ത്രിമാര്‍, മദ്യ വിഷയത്തില്‍ മാത്രം ദുരൂഹമായ നിലപാടുകള്‍ എടുത്തു കേരളീയ സമൂഹത്തിനു മുന്നില്‍ പരിഹാസ്യരായി.

പക്ഷേ, തിരഞ്ഞെടുപ്പ് യോഗങ്ങളിലും, രാഷ്ട്രീയ വിശദീകരണങ്ങളിലും , യാതൊരു ഉളുപ്പുമില്ലാതെ സംസ്ഥാനത്തെ മദ്യ ഉപഭോഗം വലിയ തോതില്‍ കുറഞ്ഞുവെന്നും, ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്ന വീട്ടമ്മമാരും, കുഞ്ഞുങ്ങളും സ്വാസ്ഥ്യമുള്ളവരായി എന്ന് ആവര്‍ത്തിച്ചു കള്ളം പറഞ്ഞു. അക്കാര്യത്തില്‍ പക്ഷേ, സുധീരനും , ഉമ്മന്‍ചാണ്ടിയും ഭിന്നതയുണ്ടായിരുന്നില്ല; പരസ്പ്പരം മത്സരിക്കുകയാണ് ചെയ്തത്.

പക്ഷേ, മലയാളിയുടെ ലഹരി ഉപയോഗത്തിലോ, അതുണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ കുടുംബ പ്രശ്‌നങ്ങല്‍ക്കോ യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ നേരിനെ മനപ്പൂര്‍വ്വം മറച്ചുവച്ച് അതിനെ പരിഹരിക്കുവാനുള്ള സാധ്യതകള്‍ കൂടി ഇല്ലാതാക്കുകയാണ്, സുധീരനും, ഉമ്മന്‍ചാണ്ടിയും തമ്മിലെ പോരും, ലഹരി മാഫിയായുടെ ആര്‍ത്തിശമിപ്പിക്കുവാനുള്ള ശ്രമങ്ങളും കാരണം സംഭവിക്കുന്നത്.

ലോകത്ത് എവിടെയും, ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യങ്ങളില്‍പ്പോലും, മദ്യ നിരോധനം വിജയകരമായി നടപ്പിലാക്കിയിട്ടില്ല. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് ശാസ്ത്രീയ മാര്‍ഗ്ഗമെന്ന് സാമൂഹ്യശാസ്ത്രജ്ഞരും, ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളും, പഠനങ്ങളും, ദീര്‍ഘദര്‍ശികളായ ഭരണാധികാരികളും ആയിരംവട്ടം അംഗീകരിച്ചതാണ്. ഉമ്മന്‍ചാണ്ടിയ്ക്കും, സുധീരനും, നമ്മുടെ ജുഡീഷ്യറിക്ക് പോലും ഇക്കാര്യം അറിയാത്തതുമല്ല. പക്ഷേ, ഇവിടെ മനുഷ്യന്റെ ആരോഗ്യമോ, സാമൂഹ്യ സുരക്ഷിതത്വമോ, കുടുംബങ്ങളിലെ സമാധാനമോ ഒന്നുമല്ല അധികാരികളുടെ ലക്ഷ്യം, മറിച്ച്  താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങളാണ് എന്നതിനാല്‍ നാം കൂടുതല്‍ നിസ്സംഗരായ ഒരു തോറ്റ  ജനതയായി മാറുന്നു; അനുദിനം..!

We use cookies to give you the best possible experience. Learn more