നമ്മള്‍ ഡല്‍ഹിയിലെ നിര്‍ഭയയ്ക്കും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൃക്ഷ ശിഖരങ്ങളില്‍ തൂങ്ങിയാടിയിരുന്ന ദളിത് പെണ്ണുടലുകള്‍ക്കു വേണ്ടിയും, ഗാസയിലേയും, എത്യോപ്യയിലെയും, മറ്റനേകം ദൂരെ ദിക്കുകളിലെയും അനീതികള്‍ക്കെതിരെ അക്ഷരങ്ങള്‍ അഗ്‌നിയാക്കിയവരും, മെഴുകുതിരികള്‍ തെളിയിച്ചവരും, മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവരും, സോഷ്യല്‍ മീഡിയ പോരിടങ്ങളുടെ കലാപഭൂമി ആക്കിയവരും ആണെന്നോര്‍ക്കുക. നമുക്കെന്നും ആവലാതി ദുരദിക്കിലുളളതിനെ കുറിച്ചാണ്. വീട്ടുമുറ്റത്തെ ദുരന്തങ്ങള്‍ നമുക്ക് കേവലം അനുശോചിക്കാന്‍ മാത്രമാണ്. വിരല്‍ചൂണ്ടി കുറ്റപ്പെടുത്തുവാന്‍ മാത്രമുള്ളതാണ്.
നമ്മുടെ സാമൂഹ്യ സുരക്ഷിതത്വത്തിന്റെ പൊള്ളുന്ന അടയാളപ്പെടുത്തലുകള്‍, സൗമ്യയും, ജ്യോതിയും കടന്നു ജിഷയില്‍ എത്തി നില്‍ക്കുന്നു. ദാരുണ സംഭവങ്ങള്‍ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്, തുടര്‍ന്നുള്ള “ആചാരങ്ങള്‍ക്ക്” വ്യത്യാസമൊന്നുമില്ല. സ്റ്റേറ്റിന്റെ ഭാഗമായ ഭരണകൂട പ്രതിനിധികളുടെ മുതലക്കണ്ണ്!നീര്‍, പ്രതികളെ പിടിക്കുന്നതിലെ വാഗ്ദാനങ്ങള്‍, രാഷ്ട്രീയക്കാരുടെ അനുശോചനങ്ങള്‍, സോഷ്യല്‍ മീഡിയയിലെ അഗ്‌നിപര്‍വ്വതം കണക്കേയുള്ള പൊട്ടിത്തെറികള്‍…..! ഇതെല്ലാം ഹതഭാഗ്യയായ നമ്മുടെ സഹോദരി ജിഷയുടെ കാര്യത്തിലും നടന്നിരിക്കുന്നു.
ജിഷയുടെ ക്രൂരകൊലപാതകം നടന്നു അഞ്ചു ദിവസം പിന്നിട്ടിരിക്കുന്നു. പൗരന്റെ സുരക്ഷയുടെ ചുമതലയുള്ള സ്റ്റേറ്റിന്റെ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
പോലീസിന്റെ അക്ഷന്തവ്യമായ പരാജയത്തിനു പുറമേ, സരിതാ നായര്‍ വെളിപ്പെടുത്തലുകള്‍ മുന്‍പേജില്‍ ആഘോഷിക്കുന്ന മാധ്യമങ്ങള്‍, ഒരു ദളിത് പെണ്ണുടല്‍ കീറിയെറിഞ്ഞത്, അകം പേജുകളിലേക്ക് പൂഴ്ത്തുന്നത്, ഭരണകൂടം ഈ വിഷയം അറിയാന്‍, ചലിച്ചുതുടങ്ങാന്‍ മണിക്കൂറുകള്‍ എടുക്കുന്നത്, നമ്മുടെ പൊതുബോധത്തിന്റെ ക്രൂരമായ നിസ്സംഗത, ആണധികാര വ്യവസ്ഥയുള്ള സമൂഹത്തിന്റെ, ഭരണകൂടത്തിന്റെ രാഷ്ട്രീയം, കോണ്‍ക്രീറ്റ് കാടുകള്‍ വികസന അടയാളമായി കാണുന്ന, ഭൂപരിഷ്‌ക്കരണം നടപ്പിലായ ഒരു നാട്ടിലെ ജനതയ്ക്കിടയില്‍, ഭരണകൂടത്തിനു മുന്നില്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ, അടച്ചുറപ്പുള്ള ഭാവനമില്ലാതെ, ദാരിദ്ര്യത്താല്‍, അനാഥത്വത്താല്‍ ജീവിതം നരകമായ മാറിയ ഒരു പെണ്‍കുട്ടിയുടെ അവളുടെ കുടുംബത്തിന്റെ മുന്നിലെ ഭൂമിയുടെ രാഷ്ട്രീയം, ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതന്റെ ജീവിതത്തിന്റെ രാഷ്ട്രീയം തുടങ്ങി അമ്ലമഴപോലെ പൊള്ളുന്ന ആയിരം രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ജിഷ ഒരു ദളിത് യുവതിയായിരുന്നു. ഈ വിഷയത്തെ “ദളിത് യുവതി” എന്ന് തന്നെ പറയണം …! ഉറക്കെയുറക്കെ പറയണം …!! വലിയ അക്ഷരത്തില്‍ എഴുതണം. വലിയ വായില്‍ സംവദിക്കണം എന്നത് തന്നെയാണ് സുചിന്തിതമായ നിലപാട്.
നമ്മുടെ പൊതുബോധത്തിന്റെ വികൃതമായ രാഷ്ട്രീയത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ജിഷയുടെ രക്തസാക്ഷിത്വം. അഞ്ചു ദിനം പിന്നിടുമ്പോഴും, നഗരവീഥികളില്‍ എരിയുന്ന മെഴുകുതിരി നിര കാണാനില്ല. അലക്കിതേച്ചതിട്ട് വടിപോലെ വന്നു പൊട്ടി പൊട്ടി കരയുന്ന മഹാരക്ഷകരുമില്ല.
നമ്മള്‍ ഡല്‍ഹിയിലെ നിര്‍ഭയയ്ക്കും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൃക്ഷ ശിഖരങ്ങളില്‍ തൂങ്ങിയാടിയിരുന്ന ദളിത് പെണ്ണുടലുകള്‍ക്കു വേണ്ടിയും, ഗാസയിലേയും, എത്യോപ്യയിലെയും, മറ്റനേകം ദൂരെ ദിക്കുകളിലെയും അനീതികള്‍ക്കെതിരെ അക്ഷരങ്ങള്‍ അഗ്‌നിയാക്കിയവരും, മെഴുകുതിരികള്‍ തെളിയിച്ചവരും, മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവരും, സോഷ്യല്‍ മീഡിയ പോരിടങ്ങളുടെ കലാപഭൂമി ആക്കിയവരും ആണെന്നോര്‍ക്കുക. നമുക്കെന്നും ആവലാതി ദുരദിക്കിലുളളതിനെ കുറിച്ചാണ്. വീട്ടുമുറ്റത്തെ ദുരന്തങ്ങള്‍ നമുക്ക് കേവലം അനുശോചിക്കാന്‍ മാത്രമാണ്. വിരല്‍ചൂണ്ടി കുറ്റപ്പെടുത്തുവാന്‍ മാത്രമുള്ളതാണ്.
മാത്രമല്ല നമ്മുടെ ജനാധിപത്യ ഉത്സവമായ ഇലക്ഷന്റെ സമയത്താണ് ജിഷ കൊല്ലപ്പെടുന്നത്. ഫഌക്‌സ് ബോര്‍ഡുകളിലും, നവമാധ്യമങ്ങളിലും കപടച്ചിരി ചിരിക്കുന്നവര്‍ക്കായി “മത്സരക്കമ്പക്കെട്ട്” നടത്തുകയാണ് പ്രജകളായ നാം. ഈ പൂരത്തിനിടയില്‍ ആ സഹോദരി ക്രൂരമായി പിച്ചിചീന്തപ്പെട്ടതും അവളുടെ മാത്രം തെറ്റ്. നൂറ്റി നാല്‍പ്പതു നാട്ടു രാജാക്കന്മാരെയും, ഇരുപതു മന്ത്രിമാരെയും, ഒരു മഹാരാജാവിനെയും കണ്ടുപിടിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്, നാം, നമ്മുടെ നിലപാടുകളുടെ നൈതികത, നമ്മുടെ മാധ്യമങ്ങള്‍..! അതിനിടയില്‍ ഇങ്ങനെ ഒരു ഹതഭാഗ്യയ്ക്ക് നമ്മുടെ ചിന്താ പരിസരങ്ങളില്‍ ഇടം നല്‍കുവാന്‍ ആകുന്നതെങ്ങിനെ..?!
അതുകൊണ്ടാണ് നാം ഈ പാവങ്ങള്‍ക്ക് ഭൂമി നല്‍കാതെ സന്തോഷ് മാധവന്റെ പാടത്തും, കയ്യേറി നിര്‍മ്മിച്ച ലുലു മാളിന്റെ അകത്തളങ്ങളിലും, ഭൂമാഫിയകള്‍ക്ക് വില്‍ക്കുന്ന മെത്രാന്‍ കായലിന്റെ അടിത്തട്ടുകളിലും വികസനം പൂക്കും എന്ന് കിനാവ് കാണുന്നത്
ജിഷ ഒരു ദളിത് യുവതിയായിരുന്നു. ഈ വിഷയത്തെ “ദളിത് യുവതി” എന്ന് തന്നെ പറയണം …! ഉറക്കെയുറക്കെ പറയണം …!! വലിയ അക്ഷരത്തില്‍ എഴുതണം. വലിയ വായില്‍ സംവദിക്കണം എന്നത് തന്നെയാണ് സുചിന്തിതമായ നിലപാട്. ഒരു കലുങ്കിന്റെ കരയിലെ പുറമ്പോക്ക് ഭൂമിയില്‍ രണ്ടു സെന്ററില്‍ ഒരു ഒറ്റ മുറി വീട്. ഇരുപത്തഞ്ചു വര്‍ഷത്തോളമായി അവര്‍ അവിടെ താമസിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. അച്ഛന്‍ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. കടുത്ത ദാരിദ്ര്യമാണ്.
അമ്മയുടെ സഹോദരികളും അടങ്ങുന്ന ദരിദ്ര പെണ്ണുങ്ങള്‍ മാത്രം അന്തിയുറങ്ങുന്ന വീട്. നാട്ടുകാര്‍ക്ക് ഈ കുടുംബവുമായി ഒരു സമ്പര്‍ക്കവുമില്ല. അമ്മയെ മനോരോഗി എന്ന് മുദ്രകുത്തി ആ വീടിനോട് ഒരു അകലം തീര്‍ത്തിരുന്നു നാട്ടുകാര്‍. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ നാടാണ് നമ്മുടേത് എന്നാണു വയ്പ്പ്. അത് എത്രമേല്‍ അശാസ്ത്രീയമായിരുന്നു,ദളിതര്‍ ഉള്‍പ്പെടുന്ന കീഴാളര്‍ അതിന്റെ ഗുണഭോക്താക്കള്‍ ആകുന്നതില്‍ നിന്ന് നിഷ്‌കാസിതരാക്കപ്പെട്ടത് എങ്ങിനെ തുടങ്ങിയ ഗൗരവ രാഷ്ട്രീയ രാഷ്ട്രീയ ചിന്തയും, ഒരു തുണ്ട് ഭൂമിയില്ലാതെ, അടച്ചുറപ്പുള്ള ഒരു വാതിലെങ്കിലുമുള്ള ഒരു കൂരയില്ലാതെ, നരാധമ പിശാചുക്കളാല്‍ പിച്ചിയേറിയപ്പെട്ട ജിഷ അടച്ചുറപ്പുള്ള സമൂഹപൊതുബോധവും ഇല്ലാത്ത കറുത്ത കാലത്തിന്റെ രക്തസാക്ഷിയാണ്.
ദളിതര്‍ക്കും, ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നതൊന്നും നമ്മുടെ അജണ്ടകളില്‍ നിന്ന് വേര്‍പെട്ട് പോയിരിക്കുന്നു. ഐ.ടി ഹബ്ബുകളും, സൈബര്‍ പാര്‍ക്കുകളും, എക്‌സ്പ്രസ് ഹൈവേകളും സംസാരിക്കുന്നവര്‍ മാത്രമാണ് നമ്മുടെ ഭാവിയുടെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ടവര്‍. അവരാണ് നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കേണ്ടവര്‍. അതുകൊണ്ടാണ് നാം ഈ പാവങ്ങള്‍ക്ക് ഭൂമി നല്‍കാതെ സന്തോഷ് മാധവന്റെ പാടത്തും, കയ്യേറി നിര്‍മ്മിച്ച ലുലു മാളിന്റെ അകത്തളങ്ങളിലും, ഭൂമാഫിയകള്‍ക്ക് വില്‍ക്കുന്ന മെത്രാന്‍ കായലിന്റെ അടിത്തട്ടുകളിലും വികസനം പൂക്കും എന്ന് കിനാവ് കാണുന്നത്
ക്രിമിനല്‍ നടപടി നിയമത്തിലെ 174 വകുപ്പ് പ്രകാരം, ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമാണ് പോസ്റ്റ് മോര്‍ട്ടം. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അത് നടക്കേണ്ടത്. അപ്പോള്‍ തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. അങ്ങനെ ഒന്നുമല്ല ഈ കേസിന്റെ കാര്യത്തില്‍ ഉണ്ടായത് എന്നാണു മനസ്സിലാകുന്നത് ? ഉത്തരവാദപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥര്‍ ആരും നാളിതുവരെ ഈ കേസിന് കാര്യക്ഷമമായ നേതൃത്വം നല്‍കുന്നതായി അറിയാനായിട്ടില്ല.
പെണ്ണാകുന്നത് തന്നെ “സുകൃതക്ഷയമാണ്”; കൂട്ടത്തില്‍ ദരിദ്രയാവുക, സുരക്ഷിതത്വമുള്ള വീടില്ലാതിരിക്കുക, സമ്പന്നരും , സ്വാധീനമുള്ളവരുമായ മാതാപിതാക്കള്‍ ഇല്ലാതിരിക്കുക, വലിയ വോട്ട് ബാങ്കുകളിലേക്കുള്ള വിരല്‍ സൂചകമാവാതിരിക്കുക… തുടങ്ങി ഈ സമൂഹത്തിന്റെ കനല്‍ കാലത്തില്‍ പെണ്ണൊരുത്തിക്ക് മുകളിലുള്ള പാപചാര്‍ത്തലുകള്‍ തോനെയുണ്ട് .
ജിഷയുടെ കാര്യത്തില്‍, “ചോദിക്കാനും പറയാനും” ആരുമില്ലാത്ത പാവം ദളിത് സ്ത്രീജന്മം ആയതിനാല്‍ പോലീസ് സംവിധാനം പതിവുപോലെ സകല അശ്ലീല വൈകൃതങ്ങളും ചെയ്തുകഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത് . ഇത് മിനിമം കോമണ്‍ സെന്‍സ് ഉള്ള ഒരു കോണ്‍സ്റ്റബ്ള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗുരുതരമായ വീഴ്ചയാണ്.
ക്രിമിനല്‍ നടപടി നിയമത്തിലെ 174 വകുപ്പ് പ്രകാരം, ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമാണ് പോസ്റ്റ് മോര്‍ട്ടം. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അത് നടക്കേണ്ടത്. അപ്പോള്‍ തന്നെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. അങ്ങനെ ഒന്നുമല്ല ഈ കേസിന്റെ കാര്യത്തില്‍ ഉണ്ടായത് എന്നാണു മനസ്സിലാകുന്നത് ? ഉത്തരവാദപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥര്‍ ആരും നാളിതുവരെ ഈ കേസിന് കാര്യക്ഷമമായ നേതൃത്വം നല്‍കുന്നതായി അറിയാനായിട്ടില്ല.
ജിഷയ്ക്കു നീതി ലഭിക്കേണ്ടതുണ്ട്. അവരുടെ ചേച്ചിക്ക് ജോലി നല്‍കുവാന്‍, അമ്മയടങ്ങുന്ന ബാക്കി കുടുംബത്തിനു ഒരുതുണ്ട് ഭൂമിയും, അടച്ചുറപ്പുള്ള വാതിലുള്ള ഒരു കൂരയും നല്‍കുവാന്‍ സ്റ്റേറ്റിനു ബാധ്യതയുണ്ട്. നമുക്ക്, സമൂഹത്തിനു ഇനി ചെയ്യുവാനുള്ളത്, ഒന്നു തള്ളിയാല്‍ വീണുപോകുന്ന വാതിലിനപ്പുറം എന്റേയും നിങ്ങളുടെയും അമ്മയും, സഹോദരിയും, പ്രിയപ്പെട്ടവളും ഉണ്ടോ എന്ന അന്വേഷണമാണ് ഇനി വേണ്ടത്. പിച്ചിചീന്താന്‍ ഇനിയും സ്ത്രീത്വം നല്‍കാനാവില്ല എന്ന് ഒരു സമൂഹം എന്ന നിലയില്‍ നാം നിലപാടെടുക്കേണ്ടതുണ്ട്. അത്രമേല്‍ അരക്ഷിതമായ സാഹചര്യത്തില്‍, ഒട്ടൊക്കെ അനാഥമായ അന്തരീക്ഷത്തില്‍ നമ്മുടെ നാട്ടില്‍, ജിഷയുടെതിനു സമാനമായ ജീവിതം ഉള്ളവര്‍ ആരൊക്കെ എന്നറിഞ്ഞു സുരക്ഷയുടെ കൈകള്‍ കൊണ്ട് ഒന്ന് ചേര്‍ത്തു പിടിക്കാന്‍ നമുക്കാവണം .
ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് , യൂത്ത് ലീഗ്, യുവമോര്‍ച്ച തുടങ്ങിയ സകല യുവജന സംഘടനകളും , സന്നദ്ധ സംഘടനകളും ഇത്രമേല്‍ അരക്ഷിതമായി ജീവിക്കുന്ന മനുഷ്യ ജീവിതങ്ങളെ കണ്ടെത്താന്‍ സംഘടനകള്‍ എന്ന രൂപത്തില്‍ തന്നെ ശ്രമിക്കട്ടെ . സുരക്ഷയൊരുക്കാനാവട്ടെ …!
നഷ്ടടപ്പെട്ടതിനു ശേഷമുള്ള വിലാപവും കണ്ണുനീരുമല്ല ; പൊഴിയാനരുതാത്ത പൂക്കളെ സംരക്ഷിക്കുവാനുള്ള ജാഗ്രതയുള്ള സമൂഹമാവട്ടെ നമ്മുടേത്…! കൊടും ശിക്ഷകള്‍ നല്‍കുവാനുള്ള അപ്രായോഗിക ആള്‍ക്കൂട്ട ആക്രോശങ്ങളല്ല, നിതാന്തമായ സാമൂഹ്യ ജാഗ്രതയാണ് പക്വമായ ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരേണ്ടത് ..!!