മുംബൈ: ഇന്ത്യയുടെ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്ത ബ്രിട്ടീഷ് ആഡംബരകാര്‍ നിര്‍മാണ കമ്പനി ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ധനക്ഷമതകൂടിയ എഞ്ചിനുകളുള്ള വിവിധ മോഡല്‍ സ്‌പോര്‍ട്‌സ് കാറുകള്‍ പുറത്തിറക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കാറുകള്‍ പുറത്തിറക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.
[]
റെയ്ഞ്ച് റോവറിന്റെ പുതിയ മോഡലുകളും കമ്പനി പുറത്തിറക്കും. അടുത്ത 5-6 വര്‍ഷങ്ങളില്‍ 40 ഓളം പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ജെ.എല്‍.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില്‍പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് ജെ.എല്‍.ആറിന്റേതെന്നും ടാറ്റ പറഞ്ഞു.
2008ല്‍ 2.3 ബില്യണ്‍ ഡോളറിനാണ് ഫോഡ് മോട്ടോറില്‍ ജാഗ്വറും ലാന്റ് റോവറും ടാറ്റ വാങ്ങിയത്. ഏഷ്യയ്ക്ക് പുറത്തും ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്.
ഇപ്പോള്‍ ടാറ്റമോട്ടോഴ്‌സിന്റെ വരുമാനത്തില്‍ ഒരു വലിയ പങ്ക് ജെ.എല്‍.ആറില്‍ നിന്നും ലഭിക്കുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജെ.എല്‍.ആര്‍ 314,433 യൂണിറ്റുകള്‍ വിറ്റ് റെക്കോര്‍ഡിട്ടിരുന്നു. 29% വളര്‍ച്ചയാണ് ജെ.എല്‍.ആറിനുണ്ടായതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.