ക്യാമറ ഓഫാക്കണമെന്നും സദ്ഗുരു പറഞ്ഞു. ഇദ്ദേഹത്തിനൊപ്പമെത്തിയവര്‍ ക്യാമറകള്‍ ബലംപ്രയോഗിച്ച് ഓഫാക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിനിടെ രാഷ്ട്രം വലിയ കലാപങ്ങള്‍ക്കൊന്നും വേദിയായിട്ടില്ലെന്നും മതപരമായ അസഹിഷ്ണുത ടി.വി സ്‌ക്രീനുകള്‍ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘തന്റെ പഠനകാലത്ത് കണ്ട വര്‍ഗീയതയുടെ ഇരുട്ടല്ല ഇന്ന് ഭാരതത്തിലുള്ളത്. രാജ്യത്ത് എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കലാപശ്രമങ്ങളെ ചില മാധ്യമങ്ങള്‍ ആളിക്കത്തിക്കുകയാണ്. ഈ കലാപശ്രമങ്ങളെ അടിച്ചമര്‍ത്തണം. നിയമപരമായി തന്നെ കലാപകാരികള്‍ക്കെതിരെ നടപടി എടുക്കണം. രാജ്യത്തെ ജനങ്ങള്‍ ഇന്ന് സാമൂഹ്യ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാണ്,’ സദ്ഗുരു പറഞ്ഞു.
‘ഇന്ന് രാജ്യം ശാന്തമാണ്. കഴിഞ്ഞ് പത്ത് വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ല.
ദൃശ്യ മാധ്യമങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ് വര്‍ഗീയ കലാപങ്ങളും മതപരമായ അസഹിഷ്ണുതയും. മുന്‍ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ലോകരാജ്യങ്ങള്‍ ഭാരതത്തെ ബഹുമാനിക്കുന്നു. ആഭ്യന്തര വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നിലപാടുകള്‍ മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കുകയാണ്. നയതന്ത്ര വിഷയങ്ങളിലുള്ള അഭിപ്രായം ലോകോത്തര ശ്രദ്ധനേടുന്നു,’ സദ്ഗുരു പറഞ്ഞു.
കാവേരി നദീതീരത്ത് വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കെതിരെയായിരുന്നു ഹര്‍ജി. തലക്കാവേരി മുതല്‍ തിരുവാരൂര്‍ വരെയാണ് പദ്ധതി. 253 കോടി വൃക്ഷങ്ങള്‍ നട്ടുപിടിക്കുമെന്നായിരുന്നു ഫൗണ്ടേഷന്റെ വാദം. ഇതിന് വേണ്ടി ഒരു വൃക്ഷത്തിന് 42 രൂപയാണ് പിരിക്കുന്നത്. ആകെ ചെലവ് 10,626കോടി രൂപവരും. ഈ പിരിവിനെതിരായായിരുന്നു ഹരജി.
Content Highlight: Jaggi vasudev gets angry during bbc interview, quits interview in halfway