| Tuesday, 30th June 2015, 10:47 am

ജഗന്നാഥ ക്ഷേത്രം സംഘപരിവാര്‍ പാനലിന് തോല്‍വി: പുതിയ ഭരണസമിതി ജൂലൈ ഒന്നിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: ജഗന്നാഥ ക്ഷേത്ര ഭരണസമിതിയായ ജ്ഞാനോദയ യോഗത്തിന്റെ 2015-18 വര്‍ഷത്തേക്കുള്ള പുതിയ ഡയറക്ടര്‍മാര്‍ ജൂലൈ ഒന്നിന് അധികാരമേല്‍ക്കും. ഞായറാഴ്ച്ച നടന്ന വേട്ടെടുപ്പില്‍ ആര്‍.എസ്.എസ് പിന്തുണയുള്ള ക്ഷേത്രസംരക്ഷണ സമിതിക്ക് പാനലിനെ പരാജയപ്പെടുത്തിക്കൊണ്ട് നിലവിലെ ഭരണസമിതി പ്രസിഡന്റ് രത്‌നാകരന്‍ നേതൃത്വം നല്‍കുന്ന പാനലാണ് വിജയിച്ചത്.

7000ത്തിനടുത്ത് വേട്ടുകള്‍ നേടിയാണ് ജ്ഞാനോദയ യോഗം വിജയം നേടിയിരിക്കുന്നത് .അതേസമംയ ക്ഷേത്രസംരക്ഷണ സമിതിയ്ക്ക് 400ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഓഫീസില്‍ ഉണ്ടായ ആക്രമമങ്ങളെ വിലയിരുത്തി വോട്ട് നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്ന് രത്‌നാകരന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ജഗന്നാഥ ക്ഷേത്രത്തോടനുബന്ധിച്ച് ഓഡിറ്റോറിയം നിര്‍മ്മിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11 അംഗ പാനലില്‍ അഞ്ച് പേരാണ് പുതുമുഖങ്ങളായുള്ളത്. ആവശ്യമുള്ളവര്‍ക്ക് പുതിയ അംഗത്വം രൂപരേഖ അനുസരിച്ച് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേഷനത്തില്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more