|

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനപദവി വേണം; ആവശ്യമുന്നയിച്ച് ജഗന്‍മോഹന്‍ റെഡ്ഡി നരേന്ദ്രമോദിയെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.

എന്നാല്‍ ആവശ്യം അംഗീകരിക്കുമോ എന്ന് സംശയമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിനാല്‍ ബി.ജെ.പിക്കോ എന്‍.ഡി.എ മുന്നണിക്കോ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ അവശ്യമില്ല.

നേരത്തെ എന്‍.ഡി.എ സഖ്യ കക്ഷിയായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയായിരുന്നു.

നിലവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 20 സീറ്റും നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 150 സീറ്റും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്.
DoolNews Video