ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം. ജഗന്‍മോഹന്‍ സൈക്കോയെ പോലെ പെരുമാറുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘വൈ.എസ്.ആര്‍.സി.പി ഗവണ്‍മെന്റെ് ജനവിരുദ്ധമായ കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്. മറ്റു പാര്‍ട്ടിയിലെ നേതാക്കളുടെ മേല്‍ അടിസ്ഥാനമില്ലാത്തതും നിയമപരമല്ലാത്തതുമായ കേസുകള്‍ കെട്ടിവെക്കുന്നതിനാണ് അവര്‍ക്ക് താത്പര്യം. പൊലീസും അതിന് കൂട്ടുനില്‍ക്കുകയാണ്. എന്നോട് നല്ലരീതിയില്‍ നില്‍ക്കുന്നവര്‍ക്ക് ഞാന്‍ നല്ലൊരാളാണ്. പക്ഷേ ജഗന്‍ ഒരു സൈക്കോയെ പോലെ പെരുമാറുകയാണ’്. ചന്ദ്രബാബുനായിഡു പറഞ്ഞു.
‘ജഗനെപ്പോലൊരു മുഖ്യമന്ത്രിയെ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ താക്കീത് ചെയ്തിരുന്നു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കളെയാണ് ഗവണ്‍മെന്റ് ലക്ഷ്യം വെച്ചിരിക്കുന്നത്. അത് ശരിയായ കാര്യമല്ല.’വിശാഖപട്ടണത്ത് ടി.ഡി.പിയുടെ സ്ഥാനത്തെപറ്റി സംസാരിക്കവെ ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍,മെയ് മാസങ്ങളിലായി നടന്ന ദേശീയ-സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ടി.ഡി.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ജഗന്‍നോഹന്‍ റെഡിയുടെ പാര്‍ട്ടി അധികാരത്തിലേറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 22 സീറ്റ് നേടിയ വൈ.എസ്.ആര്‍.സി.പി കോണ്‍ഗ്രസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ 175 ല്‍ 151 സീറ്റ് നേടി. നിലവിലെ ഗവണ്‍മെന്റ് രാഷ്ട്രീയ വേട്ട നടത്തുകയാണെന്നും ടി.ഡി.പി ആരോപിച്ചിരുന്നു. ജഗന്‍ മോഹന്‍ റെഡിയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ വേട്ടയാടുകയും എട്ട് ടി.ഡി.പി പ്രവര്‍ത്തകരാണ് ഇതു വരെ ഇത്തരം ആക്രമണങ്ങളിലൂടെ മരണപ്പെട്ടതെന്നും ടി.ഡി.പി ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഗവണ്‍മെന്റിനു നേരെ പ്രതിഷേധം ശക്തമാക്കിയ നായിഡുവിനെ സെപ്റ്റംബറില്‍ കരുതല്‍ തടവില്‍ വെച്ചിരുന്നു. പുഴക്കരയിലെ നായിഡുവിന്റെ വസതിക്കുപുറത്ത് പൊലീസ് സൈന്യത്തെ കാവല്‍നിര്‍ത്തിയിരുന്നു. ചന്ദ്രബാബു നായിഡു വസതിക്കു വെളിയില്‍ പോവാതിരിക്കാന്‍ കയറുകള്‍ വെച്ച് ഗെയിറ്റുകള്‍ അടക്കുകയും ചെയ്തിരുന്നു.