തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഓഫീസ് ആക്രമണം: 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st June 2015, 10:43 am
കണ്ണൂര്‍: തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസടുത്തു. സ്ഥലത്തെത്തിയ തലശ്ശേരി എസ്.ഐ അനില്‍കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.പി. സുമേഷിനെതിരെയും കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിലെ ജ്ഞാനോദയ യോഗം തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണത്തെച്ചൊല്ലിയായിരുന്നു അക്രമണം ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ജ്ഞാനോദയയോഗം പ്രസിഡന്റ് കെ.പി. രത്‌നാകരന് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
അതേ സമയം അക്രമത്തില്‍ പ്രതിഷേധിച്ച് ശ്രീജ്ഞാനോദയയോഗവും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരസഭാ പരിധിയില്‍ പൂര്‍ണമായിരുന്നു.