India
ജഗന്‍മോഹന്‍ റെഡ്ഡിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 17, 09:42 am
Tuesday, 17th July 2012, 3:12 pm

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജഗന്‍മോഹന്‍ റെഡ്ഡിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനുമതി.[]

നാംപള്ളിയിലെ സി.ബി.ഐ കോടതിയാണ് അനുമതി നല്‍കിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് ജഗന്‍ സി.ബി.ഐ കോടതിയെ സമീപിച്ചത്.

ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗന്‍ വോട്ട് രേഖപ്പെടുത്തുന്നതിന് നിയമതടസ്സമൊന്നുമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മെയ് 27 നാണ് ജഗനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് ജഗന്‍ ഇപ്പോള്‍ കഴിയുന്നത്.