ഹൈദരാബാദ്: ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രപ്രദേശില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡി. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം ഉയര്‍ന്ന വേളയിലാണ് ജഗന്‍ മോഹന്‍ റെഡിയുടെ പ്രഖ്യാപനം.
ഉപ മുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരി എന്‍.ആര്‍.സി ബില്‍ പ്രഖ്യാപിച്ചത് തന്റെ അറിവോടെയായിരുന്നെന്നും. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ജഗന്‍ മോഹന്‍ റെഡി പറഞ്ഞു.
എന്‍.ആര്‍.സി,പൗരത്വ ഭേദഗതി നിയമം എന്നിവയില്‍
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി ഈയടുത്ത് ആവശ്യമുന്നയിച്ചിരുന്നു.
ഇതോടെ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.
കഴിഞ്ഞ ദിവസം പൗരത്വ നിയമം രാജസ്ഥാനില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും അറിയിച്ചിരുന്നു.
ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ പൗരത്വ നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.