മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. എന്നാല്‍ ഈയിടെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഞെട്ടിക്കുകയാണ് ജഗദീഷ്.
ലീല, റോഷാക്ക് എന്നീ സിനിമകളായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ മറ്റൊരു ഫേസിലേക്ക് കൊണ്ടുപോയത്. ഇപ്പോള്‍ സിനിമയെയും വ്യക്തി ജീവിതത്തെയും കുറിച്ച് പറയുകയാണ് ജഗദീഷ്.
സിനിമയോടൊപ്പം തന്നെ അഭിനേതാക്കള്‍ അവരുടെ വ്യക്തിജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നാണ് നടന് പറയുന്നത്. താന്‍ പലപ്പോഴും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്റെ കുട്ടികളുമായാണെന്നും ജഗദീഷ് പറയുന്നു.
‘ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. അതായത് രാജമൗലി വലിയ ഭാഗ്യവാനാണ്. കാരണം ബാഹുബലി അദ്ദേഹത്തിന് ആദ്യം കാണാന്‍ പറ്റിയല്ലോ (ചിരി). നമ്മള് കാണുന്നതിന് മുമ്പ് അദ്ദേഹത്തിന് ആ സിനിമ പൂര്‍ണമായും കാണാന്‍ സാധിച്ചു.
നമുക്ക് അത്രത്തോളം സിനിമയോട് പാഷനുണ്ട്. പിന്നെ നമ്മള് സിനിമയെ കുറിച്ചും സീനിനെ കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിനപ്പുറം ഓരോരുത്തര്‍ക്കും അവരുടേതായ പേഴ്സണല്‍ ലൈഫും വേറെ കിടപ്പുണ്ട്.
അത് സിനിമയുടെ ഇടയിലൂടെ പാരലലായി കൊണ്ടുപോകണം. ഞാന്‍ പലപ്പോഴും സിനിമയെ കുറിച്ച് ഡിസ്ക്കസ് ചെയ്യുന്നത് എന്റെ കുട്ടികളുമായാണ്. ഓരോ ദിവസവും എടുത്ത സീനിനെ കുറിച്ചൊക്കെ ഞാന്‍ പറയാറുണ്ട്.
ഓരോ സിനിമയിലും സീനിലും എത്ര പ്രതീക്ഷയുണ്ടെന്നും ഞാന്‍ പറയാറുണ്ട്. സിനിമ എങ്ങനെയുണ്ടെന്നും എന്റെ റോള്‍ എങ്ങനെയുണ്ടെന്നും മക്കള്‍ ചോദിക്കാറുണ്ട്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About SS Rajamouli