വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് ആ നടനെ കുറിച്ച് നടത്തിയ അനാലിസിസ് വളരെ ശരിയായിരുന്നു: ജഗദീഷ്
Entertainment
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് ആ നടനെ കുറിച്ച് നടത്തിയ അനാലിസിസ് വളരെ ശരിയായിരുന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 9:18 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച നടന്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യ നടനായിരുന്ന ജഗദീഷ് ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ യങ്സ്റ്റേഴ്‌സില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ തനിക്ക് പ്രതീക്ഷയുള്ളത് ടൊവിനോയിലാണെന്ന് പൃഥ്വിരാജ് പറഞ്ഞെന്ന് ജഗദീഷ് പറയുന്നു. അന്നത്തെ പൃഥ്വിരാജിന്റെ അനാലിസിസ് ശരിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ ആകണമെങ്കില്‍ ആക്ടിങ് കപ്പാസിറ്റി കൂടെ വേണമെന്നും എല്ലാവരും കരുതുന്നതുപോലെ അഭിനയിക്കാന്‍ കഴിവില്ലെങ്കില്‍ സ്റ്റാര്‍ പട്ടം കിട്ടുമെന്നത് തെറ്റിദ്ധാരണയാണെന്നും ജഗദീഷ് പറയുന്നു. ആക്ടിങ് പൊട്ടന്‍ഷ്യല്‍ കാരണമാണ് അവരെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ ആയി ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ മ്യൂസിക്കിനെ കുറിച്ചും എഡിറ്റിങ്ങിനെ കുറിച്ചുമെല്ലാം ധാരണയുണ്ടാകുമെന്നും അതുപോലെതന്നെയാണ് ടൊവിനോയെന്നും ജഗദീഷ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു ഇപ്പോഴുള്ള യങ്സ്റ്റേഴ്‌സില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന്, പൃഥ്വിരാജ് പറഞ്ഞു എനിക്ക് അങ്ങനെ പറയാന്‍ പറ്റില്ല എന്നാലും എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ഒരാളുടെ കൂട്ടത്തില്‍ ഉള്ളത് ടൊവിയാണെന്ന്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണിത്. അപ്പോള്‍ പൃഥ്വിരാജിന്റെ അനാലിസിസ് വളരെ ശരിയായിരുന്നു.

അദ്ദേഹം ഒരു സ്റ്റാര്‍ മെറ്റീരിയല്‍ ആണെന്നാണ് പൃഥ്വിരാജ് ടൊവിയെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. സ്റ്റാര്‍ ആകണമെങ്കില്‍ ആക്ടിങ് കപ്പാസിറ്റി കൂടെ വേണം. എല്ലാവരും വിചാരിക്കും അഭിനയിക്കാനുള്ള കഴിവില്ലെങ്കിലും സ്റ്റാര്‍ പട്ടം കിട്ടുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഏത് സൂപ്പര്‍ സ്റ്റാറിനെ എടുത്ത് നോക്കിയാലും അവരുടെ ആക്ടിങ് പൊട്ടന്‍ഷ്യല്‍ കൂടെ കാരണമാണ് അവര്‍ സ്റ്റാര്‍ഡത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് മലയാളത്തില്‍. ആ സ്റ്റാര്‍ടത്തിലേക്ക് എത്തി കഴിഞ്ഞാല്‍ പിന്നെ അവരുടേതായിട്ടുള്ള ചില കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ പ്രതീക്ഷിക്കും.

പൃഥ്വിരാജ് അങ്ങനെ ടൊവിനോയെ കുറിച്ച് പറയാനുള്ള കാരണം എനിക്ക് മനസിലായി. പൃഥ്വിരാജ് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് അതിന്റെ മ്യൂസിക്കിനെ കുറിച്ച് അറിയാം, എഡിറ്റിങ്ങിനെ കുറിച്ച് അറിയാം, ഇതിലെല്ലാം പൃഥ്വിരാജ് ഇടപെടുന്നു എന്നല്ല പക്ഷെ എല്ലാത്തിനെ കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടാകും അതുപോലെതന്നെയാണ് ടൊവിനോയും,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks  About Prithviraj And Tovino Thomas