Entertainment
പൊടിപ്പും തൊങ്ങലും വെച്ചാണ് ആ രണ്ട് നടന്മാര്‍ സംസാരിക്കാറുള്ളത്; അവരെ വിശ്വസിക്കരുത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 08:08 am
Saturday, 25th January 2025, 1:38 pm

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.

സിനിമക്ക് അകത്തും പുറത്തുമായി നിരവധി സൗഹൃദ വലയങ്ങള്‍ ഉള്ള ആളുകൂടിയാണ് ജഗദീഷ്. സിനിമയില്‍ ജഗദീഷിന്റെ അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ ജയറാമും മുകേഷും. ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ് ഇപ്പോള്‍.

മുകേഷും ജയറാമും കുറേ കഥകള്‍ പറയാറുണ്ടെന്നും അവരുടെ കഥകള്‍ കേട്ടിരിക്കാന്‍ രസമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരുവരും ഒരു കാര്യം അതേ രീതിയില്‍ അവതരിപ്പിച്ചാല്‍ ഡോക്യൂമെന്ററി സ്‌റ്റൈല്‍ ആകും എന്നതിനാല്‍ സ്വല്പം കയ്യില്‍ നിന്നും ഇട്ടാണ് ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുകയെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജയറാമും മുകേഷും പറയുന്ന കാര്യം അതുപോലെ വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.

‘ജയറാമിന്റെയും മുകേഷിന്റെയും കാര്യത്തില്‍ അവര്‍ പറയുന്ന കഥകള്‍ കേട്ടിരിക്കാന്‍ ഭയങ്കര രസമാണ്. എന്നാല്‍ ഒരു കാര്യം അതെ രീതിയില്‍ അവര്‍ അവതരിപ്പിച്ചാല്‍ അത് ഡോക്യൂമെന്ററി സ്‌റ്റൈല്‍ ആകും. അതുകൊണ്ട് അവര്‍ എന്തെങ്കിലും പറയുമ്പോള്‍ കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ക്കും.

അതുകൊണ്ടുതന്നെ മുകേഷ് പറയുന്ന കഥകള്‍ എല്ലാം അതുപോലെ വിശ്വസിക്കരുത്. ഞങ്ങള്‍ക്ക് അത് അറിയാം. നീയെന്താ ഞങ്ങളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന് ഞങ്ങള്‍ തിരിച്ച് ചോദിക്കും. പക്ഷെ കേട്ടിരിക്കുന്നവര്‍ക്ക് ഇത് നല്ല രസമുള്ള കാര്യമാണ്,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about Mukesh and Jayaram