ഹാസ്യ താരമായി സിനിമയില്‍ എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അബ്രഹാം ഓസ്‌ലര്‍ (2024) സിനിമയിലെ സേവി പുന്നൂസ് എന്ന തന്റെ കഥാപാത്രത്തിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.
സേവി പുന്നൂസിന്റെ ചലനങ്ങളും സംഭാഷണങ്ങളും പ്രത്യേക രീതിയിലായിരുന്നെന്നും സേവിയുടെ നടത്തത്തിന് ജഗദീഷിന്റെ നടത്തത്തിന്റെ അത്രയും വേഗം വേണ്ടെന്നുള്ളത് കൊണ്ട് അതനുസിച്ച് നടത്തം ക്രമീകരിച്ചതാണെന്നും അദ്ദേഹം പറയുന്നു.
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി വേണം സംസാരിക്കാന്‍ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അബ്രഹാം ഓസ്‌ലര്‍ സിനിമയിലെ സേവി പുന്നൂസിന്റെ ചലനങ്ങളും സംഭാഷണങ്ങളും പ്രത്യേക രീതിയിലായിരുന്നു. സേവിയുടെ നടത്തത്തിന് ജഗദീഷിന്റെ നടത്തത്തിന്റെ അത്രയും വേഗം വേണ്ട. അയാള്‍ കുറച്ചുകൂടി ക്ഷീണിതനാണ്. അതനുസിച്ച് നടത്തം ക്രമീകരിച്ചതാണ്.
ഷൂട്ട് നടക്കുന്ന സമയത്ത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരു കാര്യമേ എന്നോട് ആവശ്യപ്പെട്ടുള്ളു. ‘മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനില്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി വേണം സംസാരിക്കാന്‍’ എന്നായിരുന്നു പറഞ്ഞത്. മമ്മൂക്കയുടെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.
പക്ഷേ എന്റെ കഥാപാത്രം അങ്ങനെ ചെയ്യണം. കാരണം കൊടുംക്രൂരത ചെയ്തിട്ടും ഒട്ടും കുറ്റബോധമില്ലാത്ത ആളാണ്. താന്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നോ ശിക്ഷിക്കപ്പെടുമെന്നോ അയാള്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തല താഴ്ത്താതെ കണ്ണില്‍ നോക്കി തന്നെയാണ് അയാള്‍ സംസാരിക്കുന്നത്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Mammootty And Abraham Ozler