മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട്. സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന എക്കാലത്തെയും ഹിറ്റ് പട്ടികയില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് 1990 ല്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍. ജഗദീഷ്, മുകേഷ്, അശോകന്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2009 ല്‍ സിനിമയുടെ രണ്ടാം ഭാഗമായ ടു ഹരിഹര്‍ നഗര്‍ റിലീസ് ചെയ്തിരുന്നു.
ലാല്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ ടു ഹരിഹര്‍ നഗറിന്റെ റിലീസിന് മുന്നോടിയായി ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
സംവിധായകന്‍ ലാല്‍ എറണാകുളത്ത് ടു ഹരിഹര്‍ നഗര്‍ റിലീസിന് മുന്നോടിയായി തങ്ങളെ എല്ലാവരെയും ഒരു കോഫി ഷോപ്പിലേക്ക് കൊണ്ട് പോയെന്നും ഇവിടെയിരുന്ന് ആളുകള്‍ സിനിമ കണ്ട് നല്ല ആവേശത്തോടെ വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് തങ്ങളോട് പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു. ലാല്‍ വളരെ
ആത്മവിശ്വാസത്തോടെയും തങ്ങളെല്ലാം വളരെ പേടിച്ചുമാണ് ഇരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹം പറഞ്ഞപ്പോലെ പ്രേക്ഷകരെല്ലാം വളരെ ആവേശത്തോടെയാണ് വന്നിരുന്നതെന്നും ലാലിന്റെ ആത്മവിശ്വാസം എടുത്തു പറയേണ്ടതാണെന്നും ജഗദീഷ് പറഞ്ഞു. ഒര്‍ജിനല്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംവിധായകന്‍ ലാലിന്റെ ഒരു കോണ്‍ഫിഡന്‍സ് നമ്മള്‍ എടുത്തു പറയേണ്ടതാണ്. ഒരു രസകരമായ അനുഭവമുണ്ട്. ടു ഹരിഹര്‍ നഗര്‍ എന്ന ചിത്രം എറണാകുളത്ത് റിലീസ് ചെയ്യുകയാണ്. തീയേറ്ററിന്റെ എതിര്‍വശത്തുളള ഒരു കോഫി ഷോപ്പില് എന്നോടും മുകേഷിനോടും അശോകനോടും ഇരിക്കാന്‍ പറയുകയാണ് ലാല്‍. എന്നിട്ട് ലാലും ഒപ്പം ഇരിക്കുകയാണ്.
എന്നിട്ട് ലാല്‍ പറയുന്നത് ‘സിനിമ ആദ്യത്തെ ഷോ കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ആളുകളുടെ ആരവവും അവരുടെ സന്തോഷവുമൊക്കെ നിങ്ങള്‍ ഇവിടെ ഇരുന്ന് കാണണം’ അതിന് വേണ്ടിയിട്ട് ഞങ്ങളെ ഒരു കോഫി ഷോപ്പില്‍ വിളിച്ചിരിത്തിരിക്കുന്നത്. ഞങ്ങളാണെങ്കില്‍ പേടിച്ചിരിക്കുവായിരുന്നു. ഞങ്ങള്‍ ഇത് എന്ത് ധൈര്യത്തിലാണ് എന്ന് വിചാരിച്ചു. അദ്ദേഹം പറഞ്ഞപ്പോലെ തന്നെ ഭയങ്കര ആവേശത്തോടെ ബഹളമുണ്ടാക്കിയാണ് ആളുകള്‍ പുറത്ത് വന്നത്. അവിടെ തന്നെ ഞങ്ങള്‍ ഇരുന്നു. ലാലിന്റെ ആ കോണ്‍ഫിഡന്‍സ് ഭയങ്കരമായിരുന്നു. ഞങ്ങള്‍ക്ക് നാലുപേര്‍ക്കും പേടിയായിരുന്നു. ഇതെന്താകും എന്ന്. കാരണം 18 വര്‍ഷത്തിന് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നത്,’ ജഗദീഷ് പറയുന്നു.
Content Highlight: jagadish talks about director Lal’s confidence