|

ആ നടന്റെ കയ്യില്‍നിന്ന് ഇടി കിട്ടി എന്റെ പല്ലിളകിയിട്ടുണ്ട്; ഇതൊക്കെ സ്വാഭാവികം: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഈയിടെയായി മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി സീരിയസ് റോളുകളും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.

വന്ദനം സിനിമയുടെ സമയത്ത് ബോര്‍ഡ് തട്ടി താഴെ വീഴുക, ഗോഡ്ഫാദറിന്റെ സമയത്ത് മരത്തില്‍ നിന്ന് താഴെ വീഴുക, അങ്ങനെ എത്രയോ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് –  ജഗദീഷ്

സിനിമയില്‍ നിന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. കിണ്ണം കട്ട കള്ളന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ സ്പടികം ജോര്‍ജിന്റെ കയ്യില്‍നിന്ന് ഇടി കിട്ടി തന്റെ പല്ലിളകിയിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

വന്ദനം സിനിമയുടെ സമയത്ത് ബോര്‍ഡ് തട്ടി താഴെ വീഴുക, ഗോഡ്ഫാദറിന്റെ സമയത്ത് മരത്തില്‍ നിന്ന് താഴെ വീഴുക, തുടങ്ങിയ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘സിനിമ ചെയ്യുമ്പോള്‍ എനിക്ക് അടിയെല്ലാം ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. നമ്മള്‍ ഒരു ആക്ഷന്‍ സീന്‍ ചെയ്യുമ്പോള്‍ ഒരു ശകലം അകലം എപ്പോഴും പാലിക്കണം. അതില്‍ നിന്ന് ഒന്ന് മാറിക്കഴിഞ്ഞാല്‍ നമ്മുക് നല്ല ഇടി കിട്ടും. പഞ്ചൊക്കെ ചെയ്യുമ്പോള്‍ നന്നായി ശ്രദ്ധിക്കണം.

കിണ്ണം കട്ട കള്ളന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ മിസ്റ്റേക്ക് കൊണ്ടായിരിക്കാം, ഞാന്‍ ഒരുപക്ഷെ ഒരു ഇഞ്ച് മുന്നോട്ട് വന്നിട്ടുണ്ടാകും, സ്പടികം ജോര്‍ജ് ചേട്ടന്റെ അടുത്ത് നിന്ന് എനിക്ക് ഒറ്റൊരു ഇടി കിട്ടി. ഒരു പല്ല് ഭയങ്കരമായിട്ട് ആടാന്‍ തുടങ്ങി. എനിക്ക് വല്ലാതെ സങ്കടമായിപ്പോയി. ഞാന്‍ വിചാരിച്ചു പല്ല് പോയെന്ന്.

വന്ദനം സിനിമയുടെ സമയത്ത് ബോര്‍ഡ് തട്ടി താഴെ വീഴുക, ഗോഡ്ഫാദറിന്റെ സമയത്ത് മരത്തില്‍ നിന്ന് താഴെ വീഴുക, അങ്ങനെ എത്രയോ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിപ്പോള്‍ എല്ലാ അഭിനേതാക്കള്‍ക്കും സംഭവിക്കുന്നതാണ്. സിനിമയില്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഈ അപകടങ്ങളെല്ലാം സാധാരണമാണ്.

അതിന്റെ പേരില്‍ നമ്മള്‍ വലിയ ത്യാഗം ചെയ്തു എന്നൊന്നും പറയേണ്ട കാര്യമില്ല. ഇതൊക്കെ സ്വാഭാവികമാണ്. ‘ഞാന്‍ മലയാള സിനിമക്ക് വേണ്ടി ഇത്രയും ചോര ചിന്തിയിട്ടുണ്ട്’ എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about dangerous of fight scene shoots in films

Video Stories