ഒരു സിനിമയിൽ ഷൂട്ട് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഷോട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ട്രെയിന് വെച്ച് ഷൂട്ട് ചെയ്യുന്നതിന് വളരെ ക്ഷമ വേണമെന്ന് ജഗദീഷ് പറയുന്നുണ്ട്. ഒരു ട്രെയിൻ പാസ് ചെയ്തിട്ട് അടുത്ത ഷോട്ട് എടുക്കാൻ വേണ്ടി ആ ട്രെയിന് അത്രയും ദൂരം പോയിട്ട് വരണമെന്നും അതിന് നല്ല ക്ഷമ വേണമെന്നും ജഗദീഷ് പറഞ്ഞു.
NO:20 മദ്രാസ് മെയിലിൻ്റെ അനുഭവം വെച്ച് ഏറ്റവും ദുഷ്കരമായ ഷോട്ട് ട്രെയിൻ വെച്ച് ഷൂട്ട് ചെയ്യുന്നതാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ഫാലിമിയുടെ വിശേഷങ്ങൾ മൂവി വേൾഡ് മീഡിയയോട് പങ്കുവെക്കുകയായിരുന്നു താരം.
‘റെയിൽവേ സ്റ്റേഷൻ ഷൂട്ട് ചെയ്യണം, ട്രെയിൻ ഷൂട്ട് ചെയ്യണം. ഒരു ട്രെയിൻ പാസ് ചെയ്തിട്ട് അടുത്ത ഷോട്ട് എടുക്കാൻ വേണ്ടി ആ ട്രെയിൻ അത്രയും ദൂരം പോയി പിന്നെയും തിരിച്ച് വന്നിട്ട് വേണം. ഭയങ്കര ക്ഷമ വേണം. നമ്മൾ ‘ഇത് എന്ത്’ എന്ന് വിചാരിച്ച് കഴിഞ്ഞാൽ എല്ലാവരുടെയും മൂഡ് പോവും. ആ സ്പിരിറ്റ് ഡൗൺ ആവാതെ ഇരിക്കുകയാണ്. അർദ്ധ രാത്രി വെളുപ്പിന് നാല് മണി വരെ ഷൂട്ട് ചെയ്തിട്ടുണ്ട്.
NO:20 മദ്രാസ് മെയിലിൻ്റെ എക്സ്പീരിയൻസ് വെച്ച് പറയാം ഏറ്റവും ദുഷ്കരമായ ഷൂട്ട് ട്രെയിൻ വെച്ച് ഷൂട്ട് ചെയ്യുന്നതാണ്. ഈ ട്രെയിനിൻ്റെ ഷോട്ട് എന്ന് പറഞ്ഞാല് ഒരു ഷോട്ട് എടുത്ത് ട്രെയിൻ അങ്ങോട്ട് പോയി കഴിഞ്ഞാൽ പിന്നീട് ഇങ്ങോട്ട് വരണമെങ്കിൽ ഡയറക്ടർ വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല, സ്റ്റേഷൻ മാസ്റ്റർ സിഗ്‌നൽ കൊടുത്തിട്ട് മാത്രമേ ബാക്കിലേക്ക് മൂവ് ചെയ്യുകയുള്ളൂ. അപ്പോൾ എത്ര സമയമെടുക്കും.
ഈ സിനിമയിൽ ട്രെയിന് വേണ്ടിയും ബസ്സ് യാത്രക്ക് വേണ്ടിയും അന്യ നാട്ടിലാണ് ഷൂട്ട് ചെയ്തത്, നമുക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലമാണ്. അവിടെ ഞങ്ങൾ തമ്മിൽ വളരെയധികം ധാരണയും പരസ്പരം സഹകരിച്ചുകൊണ്ട് അവിടുത്തെ നാട്ടിലെ ആളുകളായി മാറി. അവിടെയുള്ള നാട്ടുകാരുമായിട്ട് നല്ല റാപ്പോ ഉണ്ടാക്കി,’ ജഗതീഷ് പറഞ്ഞു.
Content Highlight: Jagadish says that shooting in a train requires a lot of patience